Image

ലോക വ്യാപകമായി താപനില വര്‍ദ്ധിക്കുന്നു! (കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 28 July, 2023
ലോക വ്യാപകമായി താപനില വര്‍ദ്ധിക്കുന്നു! (കോര ചെറിയാന്‍)

ഫിലാഡല്‍ഫിയാ,യു.എസ്.എ.: സകല ലോകറിക്കാര്‍ഡുകളും ഭേദിച്ചു ലോകതാപനില 134.1 ഡിഗ്രി ഉഷ്ണമാപിനി അഥവാ 56.7 ഡിഗ്രി സെന്റിഗ്രേഡായി ജൂലൈ 10, 1913 ന് അമേരിക്കയിലെ ഫര്‍നേസ് ഗ്രീക്ക് റാഞ്ച്, കാലിഫോര്‍ണിയായില്‍ ഉയര്‍ന്നതിനുശേഷം സൗത്ത് അമേരിക്കയില്‍ 1220 എ (500ഇ) വരെ ഉയര്‍ന്നു. ഇന്‍ഡ്യയിലെ ഫലോദി, രാജസ്ഥാനില്‍ ഈ ജൂലൈ മാസം 123.80 എ (51.00ഇ) വരെ താപനില എത്തിയതായി ഇരു രാജ്യങ്ങളിലേയും കാലാവസ്ഥ നീരീക്ഷകര്‍ പറഞ്ഞതായി വാഷിംങ്ടണ്‍ പോസ്റ്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 

പെട്ടെന്നുണ്ടായ താപനില വര്‍ദ്ധനവ് അന്തരീക്ഷത്തിലുള്ള വിവിധ ഗ്രഹങ്ങളുടെ ഗതിയിലും ചലനത്തിലും ഉണ്ടാക്കുന്ന വ്യതിയാനം സാമാന്യ ചിന്താഗതിയുള്ള മനുഷ്യരാശിയെ ഭയത്തിലും സംഭ്രാന്തിയിലും എത്തിക്കുവാനുള്ള സാഹചര്യം അനേകമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള അത്ഭുതകരമായ പുതിയ കീഴ്‌വഴക്കത്തിനും വ്യതിയാനങ്ങള്‍ക്കും എപ്പോള്‍ പരിണാമം ഉണ്ടാകുമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അന്തരീക്ഷത്തിലെ ചൂടു വര്‍ദ്ധിച്ചതിനാല്‍ വിജോയിപ്പോടെ നോര്‍ത്ത് അറ്റ്‌ലാന്റിക് കടലിന്റെ അടിത്തട്ടിലുള്ള മഞ്ഞുകട്ടികള്‍ ഉരുകി അന്റാര്‍ട്ടിക് സമുദ്രത്തിലും ചൂട് വ്യാപിച്ചു മഞ്ഞുരുകി സമുദ്രജലനിരപ്പ് ക്രമേണ ഉയരുവാന്‍ തുടങ്ങുമെന്നു ശാസ്ത്രജ്ഞന്മാര്‍ പ്രവചിക്കുവാന്‍ തുടങ്ങി.


കാലാവസ്ഥ വ്യതിയാനംമൂലം യൂറോപ്പിലും ചൈനയിലും ജൂലൈ മാസം തുടക്കംമുതല്‍ അസഹ്യമായ ചൂട് അനുഭവപ്പെട്ട് താപനില 1220 എ (500ഇ) വരെ എത്തിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ പറയുന്നു. ഇന്‍ഡ്യയിലെ മിക്ക സംസ്ഥാനങ്ങളിലും താപനില സാധാരണയിലും കവിഞ്ഞതായി ഇന്‍ഡ്യന്‍ മെട്രോലോജിക്കല്‍ സെന്റര്‍ വെളിപ്പെടുത്തിയതായി അസോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒരിക്കലും അനുഭവപ്പെടാത്ത അസഹ്യമായ ചൂട് അനുഭവപ്പെടുന്നതായും ഈര്‍പ്പംനിറഞ്ഞ അന്തരീക്ഷത്തിലെ താപനില വര്‍ദ്ധനവോടെ പലഭാഗങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും തുടക്കംമിട്ടതായും കാര്‍ലോ ബൂണ്‍ടെംപോ, യൂറോപ്പിലെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വ്വീസ് ഡയറക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞതായി വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ആഗോളതലത്തിലെ കാലാവസ്ഥ വ്യതിയാനം കൂടുതലായി സമ്പന്നരാജ്യങ്ങളിലും താരതമ്യേന ദരിദ്രരാജ്യങ്ങളില്‍ കുറവായും സംഭവിക്കുന്നതായി അമേരിക്കയും ഇന്‍ഡ്യയും അടക്കമുള്ള അന്തര്‍ദേശീയ നിരീക്ഷണ കേന്ദ്രത്തിലെ മുഖ്യ അന്വേഷകനായ ഡോ. ആന്തനി ലീസ്‌റോവിറ്റ്‌സ് സംശയാസ്പദമായി രേഖപ്പെടുത്തിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും വിവിധ അമേരിക്കന്‍ മേഖലകളിലെ താപനില വര്‍ദ്ധനവും ദേശീയ പ്രശ്‌നമായിത്തന്നെ പരിഗണിച്ചു ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളും റിപ്പബ്‌ളിക് പാര്‍ട്ടി അംഗങ്ങളും പരസ്പരം വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും ഗവണ്മെന്റ് തലത്തില്‍ത്തന്നെ പരിഹരിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഇന്‍ഡ്യന്‍ ജനത കാലാവസ്ഥാ വ്യതിയാനം സത്യമായും ഗൗരവകരമായും ഒരു പരിധിവരെ വ്യക്തിപരമായും കരുതുകയും ഗവണ്മെന്റ് തലത്തില്‍ തന്നെ സത്വരമായ നടപടി ക്രമങ്ങള്‍ കൈക്കൊള്ളുവാന്‍ രാഷ്ട്രീയ നേതാക്കളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.

കപ്പല്‍ ജീവനക്കാര്‍ പസഫിക് കടലിലെ താപനില വര്‍ദ്ധനവിനെ സ്പാനിഷ് ഭാഷയില്‍ എല്‍ നിനോ അഥവാ ചെറിയ കുട്ടിയെന്നു സംബോധന ചെയ്യുന്നു. സമുദ്രത്തിലെ ചൂടു വര്‍ദ്ധിക്കുമ്പോഴും ആഴത്തിലേക്ക് എത്തുമ്പോള്‍ വന്‍ മഞ്ഞുകട്ടകള്‍ മലപോലെ കാണപ്പെടുന്നു. 1912 ഏപ്രില്‍ 15ന് ബ്രിട്ടനില്‍നിന്നും ന്യൂയോര്‍ക്കിലേക്ക് 2224 ജീവനക്കാരും യാത്രക്കാരുമായി പ്രയാണം ചെയ്ത ടൈറ്റാനിക് കപ്പല്‍ ആഘാതമായ അറ്റ്‌ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയില്‍ മുട്ടി തകര്‍ന്നതുമൂലം 1500 ലധികം കടല്‍ യാത്രികര്‍ നിത്യനിദ്രയിലായി.

കൊടും വെയില്‍ ചൂടിന്റെ കഠിനതയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പായി കാനഡയിലെ തിങ്ങിവളര്‍ന്ന വനത്തിലെ കാട്ടുതീയുടെ കനത്ത പുകമൂലം ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ, വാഷിംങ്ടണ്‍ ഡി. സി. അടക്കമുള്ള നോര്‍ത്ത് അമേരിക്കന്‍ പ്രവിശ്യകളില്‍ വ്യാപകമായി ഒരാഴ്ചയിലധികം സൂര്യ രശ്മികള്‍ പതിച്ചില്ല.

കഴിഞ്ഞദിവസം ഗ്രീക്ക് ഐലന്റായ റോഡ്‌സില്‍ കാട്ടുതീമൂലം സമീപവാസികളെ പൂര്‍ണ്ണമായി കുടിയൊഴിപ്പിച്ചു സുരക്ഷിത മേഖലയിലേയ്ക്ക് മാറ്റി. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങള്‍ എല്ലാവിധമായ സഹായങ്ങളുമായി സമീപിയ്ക്കുന്നതായി എ. പി. റിപ്പോര്‍ട്ട് ചെയ്തു.

മാരകമായ ചൂടില്‍ കത്തിജ്വലിക്കുന്ന കാട്ടുതീയുടെ ഭീകരമായ താണ്ഡവത്തെ അതിജീവിയ്ക്കുവാന്‍ സകല ദേശനിവാസികളും സത്വരഭാവം വെടിഞ്ഞു സകല സഹായങ്ങളും ചെയ്യുവാന്‍ സന്നദ്ധരാകണം.

സമുദ്ര ജലനിരപ്പ് മഞ്ഞുമലകള്‍ ഉരുക്കി ഒരടിപോലും വര്‍ദ്ധിച്ചാല്‍ ആലപ്പുഴ, ബോംബെ, ഗോവാ തുടങ്ങിയ പലതീരദേശപ്രദേങ്ങളും വിഭാവനയിലും ഉപരിയായ ദുരിതത്തില്‍ കലാശിയ്ക്കും.
താപനില വര്‍ദ്ധനവ് മനുഷ്യരാശിയുടെ സമൃദ്ധിയ്‌ക്കോ സംരക്ഷണത്തിനോ ശാന്തിയ്‌ക്കോ വേണ്ടിയല്ല. ശവമഞ്ചവും പേറിയുള്ള മാടിവിളിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക