Image

ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ഒന്‍പതിന്

Published on 28 July, 2023
 ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ഒന്‍പതിന്


സന്ദര്‍ലാന്‍ഡ്: സൗത്ത് ടെന്‍സൈഡ് മലയാളിസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ ഒന്‍പതിന് സന്ദര്‍ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് തുടക്കമാകുന്നു.

ടൂര്‍ണമെന്റില്‍ നൈലോണ്‍ ഷട്ടില്‍ കോക്കുകള്‍ ഉപയോഗിച്ച് കളിക്കുന്ന ഡബിള്‍സ് മത്സരങ്ങള്‍ (പുരുഷന്മാര്‍ മാത്രം) മാത്രമേ ഉണ്ടാകൂ. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ടൂര്‍ണമെന്റ്.


മികച്ച മൂന്ന് ടീമുകള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും ലഭിക്കും. പ്രായപരിധിയില്ല. ഒന്നാം സമ്മാനം - £400, രണ്ടാം സമ്മാനം - £200, മൂന്നാം സമ്മാനം - £ 100.

താത്പര്യമുള്ള കളിക്കാരും അസോസിയേഷനുകളും പ്രവേശന ഫീസ് 30 പൗണ്ട് അടച്ച് ഓഗസ്റ്റ് 30ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07564 536079.

 

മാത്യു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക