Image

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഫോമയുടെ ആദരാഞ്ജലികള്‍

ജോസഫ് ഇടിക്കുള Published on 01 August, 2023
 ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഫോമയുടെ ആദരാഞ്ജലികള്‍

ന്യൂ യോര്‍ക്ക് : കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്  ഫോമ, ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ഉമ്മന്‍ ചാണ്ടി അനുസ്മരണച്ചടങ്ങ് വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് അവിസ്മരണീയമായി, അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, എം കെ പ്രേമചന്ദ്രന്‍ എം പി, ആന്റോ ആന്റണി എം പി തുടങ്ങി കേരളത്തില്‍ നിന്നുള്ള നേതാക്കളും ഫോമയുടെ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും കൂടാതെ റീജിണല്‍ വൈസ് പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, ഫോമയുടെ മുന്‍ ഭാരവാഹികള്‍ അടക്കമുള്ള നൂറു കണക്കിന് ആളുകള്‍ ഈ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു, ശ്രീ ചാണ്ടി ഉമ്മന്‍ തന്റെ പിതാവിന്റെ വിയോഗത്തില്‍ ദുഖത്തിലായ സമയത്ത് കൂടെ നിന്ന് എല്ലാ പിന്തുണയും തന്ന എല്ലാ ജനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു, പങ്കെടുത്ത നേതാക്കന്മാരൊക്കെ തന്നെ ഇടറിയ സ്വരത്തിലാണ് അദ്ദേഹത്തിനെ ഓര്‍ത്തെടുത്തത്, കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ ഇത്രയേറെ സ്‌നേഹിച്ചിരുന്നുവെന്ന് തിരുവനന്തപുരം  മുതല്‍ കോട്ടയം പുതുപ്പള്ളി വരെ അദ്ദേഹത്തെയും വഹിച്ചുള്ള വിലാപയാത്ര തെളിയിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടു, ബാലജന സഖ്യം പ്രവര്‍ത്തനകാലത്തു മുതല്‍ തുടങ്ങിയ ബൃഹത്തായ രാഷ്ട്രീയ ബന്ധങ്ങള്‍ പലരും ഓര്‍ത്തെടുത്തു, ശത്രുക്കള്‍ക്കു പോലും സ്വീകാര്യനായ ആ മഹദ് വ്യക്തി ഇനിയില്ല എന്നത് അമേരിക്കന്‍ മലയാളികളെ  സംബന്ധിച്ചിടത്തോളം ഒരു തീരാ നഷ്ടമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ അടക്കമുള്ള മിക്കവരും അഭിപ്രായപ്പെട്ടു,  ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചതിന് എല്ലാവരും ഫോമയുടെ ഭാരവാഹികള്‍ക്ക് നന്ദി പറഞ്ഞു,

ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം ദുഖത്തിലായിരിക്കുന്ന ചാണ്ടി ഉമ്മനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പ്രാര്‍ത്ഥനയില്‍ ഓര്‍ത്തു കൊണ്ടും ചടങ്ങ് സമാപിച്ചു, ചടങ്ങില്‍ പങ്കെടുത്ത എല്ലാവരോടും ഫോമാ കടപ്പെട്ടിരിക്കുന്നുവെന്ന്  ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണികടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്‌മോള്‍ശ്രീധര്‍ ,ജോയിന്റ് ട്രഷറര്‍ ജയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത : ജോസഫ് ഇടിക്കുള, പി ആര്‍ ഓ, ഫോമാ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക