Image

രമേശ് ചെന്നിത്തല ഐഒസി 'മിഷന്‍ 2024' ല്‍ മുഖ്യാതിഥി; പ്രവാസി സംഗമം ആഗസ്റ്റ് 25 ന് മാഞ്ചസ്റ്ററില്‍. 

അപ്പച്ചന്‍ കണ്ണഞ്ചിറ  Published on 03 August, 2023
രമേശ് ചെന്നിത്തല ഐഒസി 'മിഷന്‍ 2024' ല്‍ മുഖ്യാതിഥി; പ്രവാസി സംഗമം ആഗസ്റ്റ് 25 ന് മാഞ്ചസ്റ്ററില്‍. 

മാഞ്ചസ്റ്റര്‍: 2024 ലെ ഇന്ത്യന്‍ പാര്‍ലിമെന്റ് ഇലക്ഷന്‍ മുന്നില്‍ക്കണ്ടുകൊണ്ട് രാജ്യം സുരക്ഷാ കരങ്ങളില്‍ എത്തിച്ചു നല്‍കുന്നതിനായി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) ആവിഷ്‌ക്കരിച്ച പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് വരെ നീണ്ടു നില്‍ക്കുന്ന കര്‍മ്മപദ്ധതിക്കു മാഞ്ചസ്റ്ററില്‍ തുടക്കം കുറിക്കും. ഐഒസി മാഞ്ചസ്റ്ററില്‍ ആരംഭം കുറിക്കുന്ന  'മിഷന്‍ 2024' കര്‍മ്മ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയും ഉദ്ഘാടകനുമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും. 

ആഗസ്റ്റ് 25 നു മാഞ്ചസ്റ്ററില്‍ നടക്കുന്ന പ്രവാസി സംഗമത്തില്‍ യു കെ യുടെ നാനാഭാഗത്ത് നിന്നുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പങ്കു ചേരും. അന്തരിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണവും തദവസരസത്തില്‍ നടത്തപ്പെടുന്നതാണ്.

എഐസിസി സെക്രട്ടറി, നാല് തവണ പാര്‍ലിമെന്റ് അംഗം, അഞ്ചു തവണ നിയമസഭാ സാമാജികന്‍, NSUI, യൂത്ത് കോണ്‍ഗ്രസ് സംഘടനകളില്‍ നാഷണല്‍ പ്രസിഡന്റ് ആയ ഏക മലയാളി, കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍, KPCC പ്രസിഡന്റ്, കേരള നിയമ സഭയില്‍ ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികളില്‍ തിളങ്ങുകയും, കേരളം കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്ന രമേഷ് ചെന്നിത്തലക്ക് ഊഷ്മളമായ വരവേല്‍പ്പാണ് മാഞ്ചസ്റ്ററില്‍ ഐഒസി ഒരുക്കിയിരിക്കുന്നത്.

രാജ്യം നേരിടുന്ന പ്രതിസന്ധികളും, ദേശത്തു നടമാടുന്ന വര്‍ഗ്ഗീയ-വിഭജന രാഷ്ട്രീയം അടക്കം ഭീതികരമായ  സമകാലീന വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യപ്പെടും.

കെപിസിസി, പ്രവാസി കോണ്‍ഗ്രസ്സ് പ്രസ്ഥാനങ്ങള്‍ക്ക്  വേണ്ടി സൈബര്‍ വിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ. റോമി കുര്യാക്കോസ് മാഞ്ചസ്റ്ററില്‍ നടക്കുന്ന 'മിഷന്‍ 2024'  പ്രോഗ്രാമില്‍ കണ്‍വീനറായി നേതൃത്വം വഹിക്കും.

സംരംഭകയും, ജീവ കാരുണ്യ പ്രവര്‍ത്തകയും, കോണ്‍ഗ്രസ്സ് വനിതാ നേതാവുമായ ഷൈനി മാത്യൂസ് പരിപാടിക്ക് മുഖ്യ നേതൃത്വം നല്‍കും. സോണി ചാക്കോ, ബേബികുട്ടി ജോര്‍ജ്ജ്, അപ്പച്ചന്‍ കണ്ണഞ്ചിറ, തോമസ് ഫിലിപ്പ്, ബോബിന്‍ ഫിലിപ്പ്, സന്തോഷ് ബെഞ്ചമിന്‍, ഡോ.ജോഷി ജോസ്, ഇന്‍സണ്‍ ജോസ്, ബിജു വര്‍ഗ്ഗീസ്, ജോര്‍ജ്ജ് ജേക്കബ്, അഖില്‍ ജോസ്, ജിപ്സണ്‍ ഫിലിപ്പ്, ജോണ്‍ പീറ്റര്‍, സച്ചിന്‍ സണ്ണി, ഹരികൃഷ്ണന്‍, ജെസു സൈമണ്‍, നിസ്സാര്‍ അലിയാര്‍, ബേബി ലൂക്കോസ്, അബിന്‍ സ്‌കറിയ, ഷിനാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍  പ്രോഗ്രാമിന് ശക്തമായ സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം അഞ്ചു മണിയോടെ മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് ഹൈസ്‌കൂളില്‍ ക്രമീകരിച്ചിരിക്കുന്ന മിഷന്‍ 2024 ലേക്ക് ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രസിഡണ്ട് സുജു ഡാനിയേല്‍, വക്താവ് അജിത് മുതലയില്‍ എന്നിവര്‍ അറിയിച്ചു.  

സാമൂഹ്യ, സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കു ചേരുമെന്ന് റോമി കുര്യാക്കോസ് അറിയിച്ചു.

Romy Kuriakose: 07776646163
Shinu Mathews: 07872514619
Sony Chacko: 07723306974
Thomas Philip: 07454023115

Venue:-
Parrs Wood Hogh School, Wilmslow Road, Manchester,  M20 5PG

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക