Image

വെടിയേറ്റു മരിച്ച യുവാവിന്റെ കുടുംബത്തെ  സഹായിക്കാൻ ഫോമ രംഗത്ത് 

Published on 03 August, 2023
വെടിയേറ്റു മരിച്ച യുവാവിന്റെ കുടുംബത്തെ  സഹായിക്കാൻ ഫോമ രംഗത്ത് 

കലിഫോർണിയയിൽ മരണമടഞ്ഞ ജാക്‌സൺ കാവിലിന്റെ കുടുംബത്തെ സഹായിക്കാൻ ഫോമ ധനസമാഹരണം നടത്തുന്നു. 

കാലിഫോർണിയയിലെ ഗിൽറോയിൽ വെടിയേറ്റ ജാക്‌സൺ (16) ജൂലൈ 20നു രാത്രിയാണ് മരിച്ചത്. എഡ്വിൻ സാഞ്ചസ് എന്ന 18കാരൻ കേസിൽ കസ്റ്റഡിയിലുണ്ട്.  

സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന മലയാളി കുടുംബത്തിനു സഹായഹസ്തം ആവശ്യമാണെന്നു ഫോമ പറയുന്നു. ഗിൽറോയിൽ റെസ്റ്റോറന്റ് നടത്തുന്ന കൈപ്പുഴ സ്വദേശി സണ്ണി കാവിലിന്റെയും നഴ്‌സ് റാണി കാവിലിന്റെയും നാലു മക്കളിൽ ഏറ്റവും ഇളയ പുത്രനാണ് ജാക്‌സൺ. 

പുഞ്ചിരി വിട്ടുമാറാത്ത ജാക്‌സന്റെ മുഖം മാറാത്ത നൊമ്പരമായി മനസ്സിൽ നിൽക്കുന്നുവെന്നു മാതാപിതാക്കൾ പറഞ്ഞു.  

FOMA raising funds for Kavil family 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക