Image

ഉമ്മന്‍ ചാണ്ടിയോട് പ്രായശ്ചിത്തം ചെയ്യുവാന്‍ കിട്ടിയ സുവര്‍ണ്ണാവസരം;ചാണ്ടി ഉമ്മന് ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നല്‍കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്. 

റോമി കുര്യാക്കോസ്  Published on 09 August, 2023
ഉമ്മന്‍ ചാണ്ടിയോട് പ്രായശ്ചിത്തം ചെയ്യുവാന്‍ കിട്ടിയ സുവര്‍ണ്ണാവസരം;ചാണ്ടി ഉമ്മന് ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നല്‍കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്. 

ലണ്ടന്‍: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ കുറഞ്ഞത് ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെയുടെ കേരള ചാപ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ഭരണം നല്‍കാന്‍ കഴിയാതെ പോയ കേരള ജനതക്ക് പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിലൂടെ പ്രായശ്ചിത്തം ചെയ്യുവാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നതെന്ന് സുജു ഡാനിയേല്‍, അജിത് മുതയില്‍,അപ്പച്ചന്‍ കണ്ണഞ്ചിറ തുടങ്ങിയവര്‍ പറഞ്ഞു.

പുതുപ്പള്ളി ജനത അതിന് തയ്യാറായാല്‍ കേരള ജനത ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയുന്നതിന് തുല്യവും, സിപിഎമ്മിന്റെ വ്യക്തിഹത്യക്കും, കുപ്രചരണങ്ങള്‍ക്കും നല്‍കുന്ന ശക്തമായ മറുപടിയും ആവുമെന്ന് ഐഒസി യുകെ കേരള ചാപ്റ്റര്‍ അഭിപ്രായപ്പെട്ടു.

സാധാരണ പ്രവര്‍ത്തകരുടെ വികാരം മാനിച്ചു കൊണ്ട് കോണ്‍ഗ്രസ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി അതിവേഗം പ്രഖ്യാപിച്ച യുഡിഫ് നടപടിക്ക് ഐഒസി കേരള ചാപ്റ്റര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഐഒസി യുടെ സഹായവും വാഗ്ദാനം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക