Image

ഫോമ സൺഷൈൻ റീജിയൻ കേരളോത്സവം കിക്ക് ഓഫ് മീറ്റിംഗ് നടന്നു 

Published on 12 August, 2023
ഫോമ സൺഷൈൻ റീജിയൻ കേരളോത്സവം കിക്ക് ഓഫ് മീറ്റിംഗ് നടന്നു 

ഫോമാ റീജനൽ വൈസ് പ്രസിഡണ്ട് ചാക്കോച്ചന്റെ നേതൃത്വത്തിൽ സൺഷൈൻ റീജിയൻ കേരളോത്സവം കിക്കോഫ് മീറ്റിംഗ് നടന്നു.

 നാഷണൽ കമ്മിറ്റി അംഗങ്ങളും വനിതാ ഫോറം അംഗങ്ങളും വളരെ സജീവമായി പങ്കെടുത്ത ഈ മീറ്റിങ്ങിൽ കൾച്ചറൽ  ഫോറം പ്രോഗ്രാമിന്റെ കരടു രൂപരേഖ അവതരിപ്പിച്ചു.

 ഒക്ടോബർ 28 ശനിയാഴ്ച താമ്പയിലെ സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റി ഹാളിൽ വച്ച് പ്രോഗ്രാം നടത്താൻ തീരുമാനമായി.  
ഫോമ ഇഥം പ്രഥമമായി ഫ്ലോറിഡയിൽ നടത്തുന്ന ഈ വേറിട്ട ഈ കേരളോത്സവത്തിൽ  സൺഷൈൻ റീജിയണിലെ എല്ലാ മലയാളി അസോസിയേഷനും ഭാഗവാക്കാകുമെന്ന് ശ്രീ ചാക്കോച്ചൻ അറിയിച്ചു.

 ഫ്ലോറിഡ നാട്ടിലെ എല്ലാ മലയാളികൾക്കും ഒരു കുടക്കീഴിൽ ഒത്തുചേരുവാനും നൂതന ആശയങ്ങൾ പങ്കുവെക്കുവാനുമുള്ള ഒരു പ്ലാറ്റ്ഫോം ആയി ഈ ഉദ്യമം മാറും എന്നും യോഗത്തിൽ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടു !

 ഇതു ഉത്സവകാലമാണ്,  മലയാളികൾക്ക് ഓണക്കാലം ! ഫ്ലോറിഡയിലെ  പല അസോസിയേഷനുകളിലായി ആവേശത്തോടെ ഓണത്തിൻറെ തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു ഈ സമയത്ത് ഒരു മീറ്റിംഗ് വിളിക്കുക വഴി നൈപുണ്യമുള്ള  കലാപ്രതിഭകൾക്ക് ഒരുതവണ കൂടി ബൃഹത്തായ വേദിയിൽ, വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരം ഫോമ സൺഷൈൻ റീജിയൻ ഇതുവഴി ഒരുക്കുന്നു.

 28 ഒക്ടോബർ 2023 നു നടക്കുന്ന ഈ കലാമാങ്കത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിൽ രജിസ്ട്രേഷനായി കോൺടാക്ട് ചെയ്യണം എന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക