Image

ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി 'യൂത്ത് റിട്രീറ്റ് 2023' നവം:10 മുതല്‍; റജിസ്ട്രേഷന്‍ ആരംഭിച്ചു.    

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 23 August, 2023
 ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി 'യൂത്ത് റിട്രീറ്റ് 2023' നവം:10 മുതല്‍; റജിസ്ട്രേഷന്‍ ആരംഭിച്ചു.    

ആള്‍ട്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'യുവജന ധ്യാനം 2023' നവംബര്‍ മാസം 10 മുതല്‍ 12 വരെ സ്റ്റാഫ്ഫോര്‍ഡ്ഷയറിലെ ആള്‍ട്ടനില്‍ വെച്ച് നടത്തപ്പെടുന്നു. 

വിശ്വാസത്തിലൂന്നിക്കൊണ്ട് പരസ്‌നേഹത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകളും പ്രബോധനങ്ങളും  പങ്കുവെക്കുക എന്നതാണ് യുവജന റിട്രീറ്റിലൂടെ ലക്ഷ്യം വെക്കുന്നത്.  യേശുവിനെ സ്വന്തം ജീവിതത്തില്‍  അനുഭവവേദ്യമാക്കുവാന്‍  തിരുവചന ശുശ്രുഷകള്‍ അനുഗ്രഹദായകമാവും.

സീറോമലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് (യൂറോപ്പ്) ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കല്‍, ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ യുവജന ധ്യാനത്തിന് നേതൃത്വം നല്‍കും.

പതിനാറു വയസ്സിനു മുകളിലുള്ള യുവജനങ്ങള്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന രജിസ്‌ട്രേഷന്‍ ഫോമുകള്‍ എത്രയും വേഗം പൂരിപ്പിച്ചു നല്‍കി പ്രവേശനം ഉറപ്പാക്കുവാന്‍ താല്പര്യപ്പെടുന്നു. മാതാപിതാക്കളും, പാരീഷ് ഇവാഞ്ചലൈസേഷന്‍ ഗ്രൂപ്പുകളും തങ്ങളുടെ പരിധിയിലുള്ള യുവജനങ്ങളെ ധ്യാനത്തില്‍ പങ്കു ചേരുവാന്‍ പ്രോത്സാഹിപ്പിച്ചയക്കണമെന്ന് കോര്‍ഡിനേറ്റര്‍മാരായ മനോജ്, മാത്തച്ചന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
https://forms.gle/f4FytADespY8GqNq8

For further details please contact
Manoj : 07848808550, Mathachan: 07915602258

Youth Retreat - Starts at 4:00 pm on 10th November and Ends at 4:00 pm on 12th November 2023.

Venue: St. Gregory the Great RC Church,  Alton Castle, Castle Hill Road, Alton, ST10 4TT.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക