Image

ആദിത്യയും തയ്യാര്‍; ഇനി സൂര്യനിലേക്ക് (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 31 August, 2023
ആദിത്യയും തയ്യാര്‍; ഇനി സൂര്യനിലേക്ക് (ദുര്‍ഗ മനോജ് )

അങ്ങനെ ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 തയ്യാറായിക്കഴിഞ്ഞു. ബംഗലൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിര്‍മിച്ച ആദിത്യ എല്‍ 1 പരിശോധനകള്‍ പൂര്‍ത്തിയാക്കി റോക്കറ്റില്‍ ഘടിപ്പിച്ചതിന്റെ ചിത്രങ്ങള്‍ ഐ എസ് ആര്‍ ഒ പുറത്തുവിട്ടു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു സെപ്റ്റംബര്‍ രണ്ടിന് പകല്‍ 11.50 ന് പി എസ് എല്‍ വി റോക്കറ്റിലാകും ഉപഗ്രഹം വിക്ഷേപിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൗരവികിരണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കുകയാണ് ആദിത്യ എല്‍ 1 ന്റെ ലക്ഷ്യം.
ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്താന്‍ നാലുമാസം നീണ്ട യാത്ര ആവശ്യമായി വരും. സൂര്യന്റേയും ഭൂമിയുടേയും ഭ്രമണപഥത്തിനിടയില്‍ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു കേന്ദ്രീകരിച്ചാകും ആദിത്യ എല്‍ 1 സഞ്ചരിക്കുക. ഒരു ബഹിരാകാശ നിരീക്ഷണ കേന്ദ്രമായിട്ടാവും ഇതിന്റെ പ്രവര്‍ത്തനം.

സൂര്യനെക്കുറിച്ചു പഠിക്കാനുള്ള ഉപഗ്രഹമാണ്. വിക്ഷേപണത്തിനു ശേഷം 125 ദിവസമാണ് യാത്രാ ദൈര്‍ഘ്യം. ഭൂമിയില്‍ നിന്നും 1.5 മില്യന്‍ കിലോമീറ്റര്‍ ദൂരത്ത് ആകും അപ്പോള്‍ പേടകം എത്തിച്ചേരുക. സൂര്യനെ നിരീക്ഷിക്കുക, ബഹിരാകാശത്ത് സൂര്യന്റെ പ്രവര്‍ത്തനം കൊണ്ട് സംഭവിക്കുക കാര്യങ്ങള്‍ പഠിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കൊറോണല്‍ മാസ് ഇജക്ഷന്‍ എന്നതിനെക്കുറിച്ചുള്ള പഠനവും ലക്ഷ്യങ്ങളില്‍പ്പെടുന്നു.ഇതോടൊപ്പം സൂര്യന്റെ അന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതുവഴിയുണ്ടാകുന്ന റേഡിയേഷന്‍ ഭുമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റവും പഠനത്തില്‍ ഉള്‍പ്പെടും.

ചന്ദ്രയാന്‍ 3 ന്റെ വിജയത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി സൂര്യനാണ് അടുത്ത ലക്ഷ്യമെന്നു പ്രഖ്യാപിച്ചത്.
ചന്ദ്രന്‍, സൂര്യന്‍, സൗരയൂഥം കടന്ന് പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രത്തിനു കഴിയട്ടെ എന്നു നമുക്കാശിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക