Image

സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍  സംഘടിപ്പിച്ച 'ലൈവ് കേരള-ലൗവ് കേരള' പ്രൗഢ ഗംഭീരമായി.  

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 05 September, 2023
 സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍  സംഘടിപ്പിച്ച 'ലൈവ് കേരള-ലൗവ് കേരള' പ്രൗഢ ഗംഭീരമായി.  

സ്റ്റീവനേജ്: ഹേര്‍ട്‌ഫോര്‍ഡ്ഷയറിലെ നോര്‍ത്ത് ആന്‍ഡ് ഈസ്റ്റ്  NHS ട്രസ്റ്റിന്റെ സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍, ഇന്റര്‍നാഷണല്‍ ഡേയില്‍ സംഘടിപ്പിച്ച 'ലൈവ് കേരള-ലൗവ്  കേരള' പ്രൗഢഗംഭീരമായി. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാഫുകളും, സന്ദര്‍ശകരും നിറഞ്ഞ സദസ്സിനായി ഹോസ്പിറ്റല്‍ പ്രവേശന കവാടത്തിനു മുമ്പിലുള്ള തുറസ്സായ വേദിയിലാണ് മലയാളികള്‍ ആഘോഷം ഒരുക്കിയത്.

ഓണാഘോഷത്തിന്റെ വേഷഭൂഷാതികളോടെ എത്തിയ മലയാളി കൂട്ടായ്മ്മ അവതരിപ്പിച്ച കേരളത്തനിമ വിളിച്ചോതുന്ന കലാ വിരുന്ന് ഏറെ മികച്ച കയ്യടിയോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. പൂക്കളവും, നിറപറയും, തെങ്ങിന്‍ പൂക്കുലയും, നിലവക്കും കളരിപ്പയറ്റിന്റെ ദൃശ്യാവിഷ്‌ക്കാരവും,തിരുവാതിരയുംഒപ്പം ഓണപ്പാട്ടുകളുമായി വേദിയില്‍ മലയാളികള്‍ക്ക് നൊസ്റ്റാള്‍ജിക്ക് സ്മരണകള്‍ മധുരം പകര്‍ന്നപ്പോള്‍ മഹാബലിയെയും, ഓണസദ്യയെയും, കലാ രൂപങ്ങളെയും, കേരള വിഭവങ്ങളെയും പുതുമയാര്‍ന്ന ജിജ്ഞാസയോടെയാണ് മറ്റുള്ളവര്‍ ആസ്വദിച്ചത്.  

ഇന്റര്‍നാഷണല്‍ എംപ്ലോയീസ് കോര്‍ഡിനേറ്ററും മലയാളി കൂട്ടായ്മ്മയിലെ സജീവ സാന്നിദ്ധ്യവുമായ പ്രബിന്‍ ബേബി മുഖ്യ കോര്‍ഡിനേറ്ററായിരുന്നു. ദിദില്‍ ലാല്‍, ജയ്‌മോള്‍ അനില്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. വിസ റൂട്ട്‌സിന്റെ ഫെബിന്‍ സിറിയക്, മാരി ഡി ലോയ്സ് ബിജു ആന്റണി എന്നിവര്‍ പ്രായോജകര്‍ ആയി.

ഓണാഘോഷത്തിന് നിദാനമായ മഹാബലിയെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് ക്രിസ്റ്റി ജിസ്റ്റിന്‍ ആമുഖം കുറിച്ച വേദിയില്‍ അനീറ്റ സജീവ് അവതാരകയായും,സുജാത ടീച്ചര്‍ കലാപരിപാടികളുടെ കോര്‍ഡിനേറ്ററായും തിളങ്ങി. സജീവ് ദിവാകരന്‍, ജെസ്ലിന്‍ വിജോ, ജിസ്റ്റിന്‍ ചിട്ടികുന്നേല്‍, മാര്‍ട്ടിന്‍, ടെറീന ഷിജി, ബിന്ദു ജിസ്റ്റിന്‍, സരോ സജീവ് തുടങ്ങിയവര്‍ കേരളാ ദിനത്തിലെ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

ലിസ്റ്റര്‍ ഹോസ്പിറ്റല്‍ കവാട വേദിയില്‍ മനോഹരമായ പൂക്കളം ഒരുക്കിയ ശേഷം ഹോസ്പിറ്റല്‍ ഡയറക്ടേഴ്‌സ് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചു.   തിരുവാതിരയും, ശാസ്ത്രീയ നൃത്തവും, കളരിപ്പയറ്റും, ഓണപ്പാട്ടും, മലയാള ഹിന്ദി സിനിമാ ഗാനങ്ങളുമായി വേദിയെ ഇളക്കിമറിച്ച പരിപാടിയില്‍ സര്‍ഗ്ഗം മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് ബോസ് ലൂക്കോസ്,സെക്രട്ടറി ആദര്‍ശ് പീതാംബരന്‍ എന്നിവരുടെ നിര്‍ലോഭമായ പിന്തുണയുണ്ടായിരുന്നു.

മലയാള ഹിന്ദി ഭാഷകളില്‍ ജെസ്ലിന്‍ വിജോയും, ഡോ. ആരോമലും ആലപിച്ച ഹിറ്റ് ഗാനങ്ങള്‍ക്ക് ഒപ്പം സാരിയും ബ്ലൗസും അണിഞ്ഞെത്തിയ 'മദാമ്മമാര്‍',  ചുവടുവെച്ചും, നൃത്തം ചെയ്തും ആഘോഷത്തിന്റെ ഭാഗമായി. തിരുവാതിരയിലും തദ്ദേശീയരടക്കം ആളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വടം വലി മത്സരങ്ങളില്‍ സ്ത്രീ പുരുഷ ഭാഷാ ഭേദമന്യേ നിരവധിപേരാണ് പങ്കു ചേര്‍ന്നത്. 'കറി വില്ലേജ്' കേരള പലഹാരങ്ങള്‍ വിതരണം ചെയ്തപ്പോള്‍ 'തെക്കന്‍സ്' കേരള മസാലകളും പൊടികളും നല്‍കി.

ബെല്ലാ ജോര്‍ജ്ജ്, മെറിറ്റ ഷിജി, ദിയാ സജന്‍,ആന്റോ അനൂബ്,മെറീസ്സാ സിബി, അന്ന അനൂബ്, ഡേവിഡ്, ആഡം,ജെന്നിഫര്‍ തുടങ്ങി നിരവധി കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രകടനം ഏറെ മികവുറ്റതായിരുന്നു.

സെപ്തംബര്‍ 17 നു ഞായറാഴ്ച സ്റ്റീവനേജ് ബാര്‍ക്ലയ്സ് അക്കാദമിയില്‍ സര്‍ഗ്ഗം സ്റ്റീവനേജ് ഒരുക്കുന്ന ഓണാഘോഷത്തില്‍ മറ്റും, കലാ വിരുന്നും, ഓണസദ്യയും ടേസ്റ്റ് ചെയ്യുവാന്‍ തദ്ദേശീയരും എത്തുവാനുള്ള ആഗ്രഹത്തിലാണ്.

 സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍  സംഘടിപ്പിച്ച 'ലൈവ് കേരള-ലൗവ് കേരള' പ്രൗഢ ഗംഭീരമായി.  
 സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍  സംഘടിപ്പിച്ച 'ലൈവ് കേരള-ലൗവ് കേരള' പ്രൗഢ ഗംഭീരമായി.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക