Image

ഫോമ ജുഡീഷ്യല്‍, കംപ്ലയൻസ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം പുറത്തിറക്കി

Published on 22 September, 2023
ഫോമ ജുഡീഷ്യല്‍, കംപ്ലയൻസ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം പുറത്തിറക്കി

2023- 27 കാലഘട്ടത്തിലെ ഫോമ ജുഡീഷ്യല്‍, കംപ്ലയൻസ്  കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം പുറത്തിറക്കി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അനിയന്‍ ജോര്‍ജ് (ചെയര്‍മാന്‍, ന്യൂജേഴ്‌സി), ജാസ്മിന്‍ പരോള്‍ (കാലിഫോര്‍ണിയ), ബബ്‌ലു ചാക്കോ (ടെന്നസി) എന്നിവരാണ് ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിച്ചത്. 

5 ജുഡീഷ്യല്‍ കൗണ്‍സില്‍ (ഒരു വനിതാ പ്രാതിനിധ്യം) അംഗങ്ങളേയും 5 കംപ്ലയൻസ് അംഗങ്ങളുടേയും തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സ്വീകരിക്കുന്നത്. ഒക്‌ടോബര്‍ 21-ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ് ലൈബ്രറിയില്‍ (1500 Central Park Ave, Yonkers, NY 10710)  കൂടുന്ന ഫോമ ജനറല്‍ബോഡി മീറ്റിംഗിലാണ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3 മണി വരെയാണ് വോട്ടെടുപ്പ്. തുടര്‍ന്ന് ഫലപ്രഖ്യാപനവും നടത്തുന്നതാണ്. 

തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാവിധ അറിയിപ്പുകളും നിബന്ധനകളുമടങ്ങുന്ന വിവരങ്ങള്‍ ഓണ്‍ലൈന്‍ മീഡിയകളിലൂടെയും ഫോമാ നാഷണല്‍ കമ്മിറ്റിയിലൂടെയും, ഫോമയുടെ വെബ്‌സൈറ്റുകളിലൂടെയും ഡെലിഗേറ്റ്‌സിനെ അറിയിക്കുന്നതാണ്. 

ഫോമയുടെ കൗണ്‍സിലുകളിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ ആറാം തീയതിയും, പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ എട്ടാം തീയതിയുമാണ്. സമ്പൂര്‍ണ്ണമായ പ്രതിനിധികളുടെ പട്ടികയും, സ്ഥാനാര്‍ത്ഥികളുടെ പട്ടികയും അന്നുതന്നെ പ്രസിദ്ധീകരിക്കും. 

സത്യസന്ധവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയും, തെരഞ്ഞെടുപ്പും നടത്തുവാനുള്ള എല്ലാ നടപടിക്രമങ്ങളും ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ സ്വീകരിക്കുന്നതായിരിക്കും. ഈ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഫോമാ എക്‌സിക്യൂട്ടീവ്, നാഷണല്‍, ജുഡിഷ്യല്‍, അഡൈ്വസറി, കംപ്ലിയന്റ്‌സ് കമ്മിറ്റികളുടെ സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. 

ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് (908 337 1289, email: fomaaelection2023@gmail.com)
കമ്മീഷര്‍: ജാസ്മിന്‍ പരോള്‍ (949 500 4616), ബബ്‌ലൂ ചാക്കോ (313 617 4320)

 

Join WhatsApp News
രാജു 2023-09-30 07:15:27
ഫോമാ നാഷണൽ കമ്മറ്റിയുള്ളവർ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയാൽ അത് എങ്ങിനെ സുഗമവും സുതാര്യവും ആകും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക