Image

ഫോമായുടെ ഓഡിറ്റർമാരായി  അശോക് മേനോനും ബാബു ഉത്തമനും

Published on 03 October, 2023
ഫോമായുടെ ഓഡിറ്റർമാരായി  അശോക് മേനോനും ബാബു ഉത്തമനും

2022-2024 കാലയളവിൽ ഫോമായുടെ ഇന്റേണൽ ഓഡിറ്റർമാരായി  അശോക് മേനോനും ബാബു ഉത്തമനും തിരഞ്ഞെടുക്കപ്പെട്ടു. 20 വർഷത്തിലേറെയായി ഒർലാൻഡോയിലും ഫ്ലോറിഡയിലും പ്രാക്ടീസ് ചെയ്യുന്ന  സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റാണ് അശോക് മേനോൻ. ഇന്ത്യയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി ചാർട്ടേഡ് അക്കൗണ്ടന്റായി (സിഎ) ജോലി ചെയ്യുകയായിരുന്ന അദ്ദേഹം, 1990-ലാണ് അമേരിക്കയിലേക്ക് ചേക്കേറിയത്.

ഭാര്യ രേണു പാലിയത്ത്, മക്കളായ അനിരുദ്ധ്, അഞ്ജലി പാലിയത്ത് എന്നിവരോടൊപ്പം ഒർലാൻഡോയിലാണ് താമസം. ഫോമയുടെ തുടക്കം മുതൽ തന്നെ സജീവ അംഗമായ മേനോൻ, നിലവിലെ ടേമിലേക്ക് ഫോമ സൺഷൈൻ സ്റ്റേറ്റ് റീജിയന്റെ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

17 വർഷമായി ന്യൂയോർക്കിലും കാലിഫോർണിയയിലും പ്രാക്റ്റീസ് ചെയ്യുന്ന സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റും ഐആർഎസ് എൻറോൾഡ് ഏജന്റുമാണ് ബാബു ഉത്തമൻ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ എക്സ്പ്രസ്സ് ഡെലിവറി സർവീസ് കമ്പനിയുടെ കൺട്രോളറായും സേവനമനുഷ്ഠിക്കുന്ന ബാബു ഉത്തമന്റെ ക്ലയന്റുകളിൽ ഡോക്ടർമാർ, ഐടി കൺസൾട്ടിങ് കമ്പനികൾ തുടങ്ങി ഫാഷൻ മോഡലുകൾ വരെ ഉൾപ്പെടുന്നു.  

 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക