Image

ഫോമാ സൺഷൈൻ റീജിയൻ  കേരളപിറവി 'കേരളോത്സവം 2023' ഒക്ടോബർ - 28ന്  ടാമ്പായിൽ  

സോണി കണ്ണോട്ടുതറ (പി.ആർ.ഒ  ഫോമാ സൺ ഷൈൻ റീജിയൺ) Published on 05 October, 2023
ഫോമാ സൺഷൈൻ റീജിയൻ  കേരളപിറവി 'കേരളോത്സവം 2023' ഒക്ടോബർ - 28ന്  ടാമ്പായിൽ  

ഫ്‌ളോറിഡ : അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിൽ ഫോമാ സൺഷൈൻ റീജിയൻറെ  നേതൃത്വത്തിൽ കൾച്ചറൽ ഫോറം കമ്മിറ്റി ഇദം പ്രഥമമായി കേരളോത്സവം 2023  സംഘടിപ്പിക്കുന്നു.

ഒക്ടോബർ - 28 ന് ടാമ്പാ യിലെ സിറോ-മലബാർ ചർച് ഓഡിറ്റോറിയത്തിലാണ് ഈ കലാ മാമാങ്കം  അരങ്ങേറുന്നത്. ജന്മ നാടിന്റെ ഗൃഹാതുര സ്മരണകൾ അയവിറക്കുവാനും അത് പുതു തലമുറയിലേക്ക് പകർത്തുവാനും കേരളോത്സവം ഉപകരിക്കും എന്ന് റീജിണൽ വൈസ് പ്രസിഡന്റ് ചാക്കോച്ചൻ ജോസഫ്  അറിയിച്ചു .

വൈവിധ്യമായ കലാപരിപാടികളാണ് ഈ ആഘോഷരാവിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫ്‌ളോറിഡയിലെ പന്ത്രണ്ടോളം വരുന്ന വിവിധ അസ്സോസിയേഷനുകളിലെ പ്രതിഭകളാണ് ഈ വേദിയിൽ മാറ്റുരക്കുന്നത്. വാദ്യമേളം, കഥക് ഫ്യൂഷൻ, മോഹിനിയാട്ടം, ഒപ്പന, ഫാഷൻ ഷോ, മെൻസ് & വിമൻസ് മോബ് ഡാൻസ്, സ്കിറ്റ് തുടങ്ങി കണ്ണിനും കാതിനും കുളിർമയേകുന്ന പരിപാടികൾ കേരളോത്സവത്തിന് വർണപ്പകിട്ടേകും. ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ 8 മണിക്കുള്ള ഡിന്നറോടുകൂടി പര്യവസാനിക്കും. ഫ്ളോറിഡയിലുള്ള എല്ലാ മലയാളികളെയും കേരളത്തെ അനുസ്മരിക്കുന്ന പുതുമയാർന്ന പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സൺഷൈൻ റീജിയൺ കൾച്ചറൽ കമ്മിറ്റി അറിയിച്ചു.

ഫോമാ നാഷണൽ ട്രെഷറർ ബിജു തോണിക്കടവിൽ, ഫോമാ സൺഷൈൻ റീജിണൽ വൈസ് പ്രസിഡന്റ് ചാക്കോച്ചൻ ജോസഫ്, ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായ ബിജോയ് സേവ്യർ, അജീഷ് ബാലാനന്ദൻ, ജോമോൻ ആൻ്റണി, എക്സ് ഒഫീഷോ ടി ഉണ്ണികൃഷ്ണൻ, റീജിയൻ ചെയർമാൻ ടിറ്റോ ജോൺ, സെക്രട്ടറി ഗോപകുമാർ,റീജിയൺ കൺവീനർ നോയൽ മാത്യു എന്നിവരുടെ പിന്തുണയിൽ നടത്തപെടുന്ന കേരളോത്സവ രാവിന് സൺഷൈൻ റീജിയൺ കൾച്ചറൽ ഫോറം ചെയർപേഴ്സൺ ഷീജ അജിത്, വൈസ് പ്രസിഡന്റ് ജിജോ ചിറയിൽ, സെക്രട്ടറി സാജ് കാവിന്റരികത് , ജോയിൻ്റ് സെക്രട്ടറി എലിസബത്ത് സ്മിത ആന്റണി, ഫോറം അംഗങ്ങളായ ഡോ. ജഗതി നായർ, നിവിൻ ജോസ്, രഞ്ജുഷ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക