Image

മിഡില്‍ ഈസ്റ്റ്‌ എരിതീയിൽ എണ്ണ ഒഴിച്ചതുപോലെ? (ബി ജോൺ കുന്തറ)

Published on 08 October, 2023
മിഡില്‍ ഈസ്റ്റ്‌ എരിതീയിൽ എണ്ണ ഒഴിച്ചതുപോലെ? (ബി ജോൺ കുന്തറ)

ഈ പ്രദേശത്തു കാലാകാലങ്ങളായി നിലനിന്നിരുന്ന അസ്വസ്ഥതകൾ സാവധാനം മാറി വരുന്നു എന്ന് ചിന്തിച്ചു തുടങ്ങിയ സമയം വീണ്ടുമിതാ കലി അവിടെ തുള്ളുന്നു. ഗൾഫ് മേഘലയിലെ രാജ്യങ്ങൾ ഇസ്രയേലുമായി ഒരു സമാധാന ഉടമ്പടി രൂപപ്പെടുത്തി വരുന്ന ഈ സമയം ഇതുപോലൊരു പൊട്ടിത്തെറി ആരും പ്രധീക്ഷിച്ചിരുന്നില്ല.

ഈയൊരവസ്ഥയുടെ പിന്നിൽ തീർച്ചയായും ഏതാനും കരാള  ഹസ്തങ്ങൾ പ്രവർത്തിക്കുന്നു. ഇതു പാലസ്റ്റീനിയൻ ജനതയുടെ ആവലാതികളുടെ മാത്രം ഒരു ഭാഗമായി കാണുന്നില്ല.പ്രധാനമായും രണ്ടു രാജ്യങ്ങൾ, അവരുടെ സങ്കുചിത താൽപ്പര്യങ്ങൾ പരിരക്ഷിക്കുന്നതിനായി ഈ ജനതയെ കരു ആക്കിയിരിക്കുന്നു എന്നുമാത്രം ഈ രാഷ്ട്രങ്ങൾ ഇറാനും റഷ്യയും.

ഇവരുടെ കരങ്ങൾക്ക് ശക്തി നൽകുന്നതിന് ബൈഡൻ ഭരണവും മനപ്പൂർവം ആയിരിക്കില്ല എന്നിരുന്നാലും കൂട്ടുചേർന്നിരിക്കുന്നു. ഒരു മാസത്തിനപ്പുറം, അമേരിക്കയിൽ കണ്ടുകെട്ടി മരവിപ്പിച്ചു  സൂക്ഷിച്ചിരുന്ന ഇറാൻറ്റെ 7 ബില്ലിയൻ ഡോളർ അവർക്ക്  മോചിപ്പിച്ചുകൊടുത്തു .
 
ആപ്പണം, ഹമാസ് പോലുള്ള തീവ്രവാദ  സംഘങ്ങൾക്ക് സഹായമായി ഇറാനിൽ നിന്നും എത്തുന്നു. ഇറാൻറ്റെ  ആവശ്യം എങ്ങിനെ എങ്കിലും രൂപപ്പെട്ടുവരുന്ന സൗദി ഇസ്രായേൽ നല്ല ബന്ധം അട്ടിമറിക്കുക. റഷ്യയുടെ ആവശ്യമോ യൂകാരിൽ യുദ്ധത്തിൽ നിന്നും അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ശ്രദ്ധയും സഹായവും മരവിപ്പിക്കുക .

അതി ദാരുണായ സംഭവങ്ങളാണ് ഹമാസ് ഇസ്രായേലിൽ സൃഷ്ടിച്ചിരിക്കുന്നത് നൂറു കണക്കിന് ആളുകളെ കൊന്നിരിക്കുന്നു തടവുകാരാക്കിയിരിക്കുന്നു ശാരീരിക പീഡനവും മറ്റു നാശ നഷ്ടങ്ങളും. ഇസ്രായേൽ ഇപ്പോൾ ഒരു തുറന്ന യുദ്ധത്തിലാണ്.

ഇവരുടെ നിലനിൽപ്പിനായി തീർച്ചയായും ഇസ്രായേൽ പ്രതിരോധശക്തി പാലസ്റ്റീനിൽ ശക്തമായ ഒരു ആഞ്ഞടി രൂപപ്പെടുത്തിയിരിക്കുന്നു തുടക്കമിട്ടിരിക്കുന്നു. ഇതിൽ നിന്നും U N ഓ മറ്റു രാജ്യങ്ങൾക്കോ ഇസ്രയേലിനെ പിന്തിരിപ്പിക്കുവാൻ പറ്റുമെന്ന് കരുതേണ്ട.

അമേരിക്കൻ നേവിയിൽ പ്രവർത്തിക്കുന്ന ഒരു ഓഫീസർ, ഞങ്ങളുടെ പുത്രൻ ഈ സമയം ഗൾഫ് മേഖലയിൽ വർത്തിക്കുന്ന നേവൽ സംഘത്തിൽ ഉണ്ട് എന്നത് വായനക്കാരുമായി പങ്കു വൈക്കുന്നു. ഈ നേവൽ സംഗം കഴിഞ ജൂലൈയിൽ നോർഫോക് വെർജീനിയ താവളത്തിൽ നിന്നും പുറപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇവരുടെ സമൂഹം ബഹറിനിൽ എത്തിയിരുന്നു.

അവരുടെ ആ സമയത്തെ നിയോഗം, ഗൾഫ് മേഘലയിൽ ആ സമയം പ്രവർത്തിച്ചിരുന്ന നേവൽ സംഘത്തെ റിലീവ് ചെയ്യുക എന്നതായിരുന്നു. ഇത് സാധാരണ സമ്പ്രദായം. നേവി അമേരിക്കക്കു പുറത്തു സേനയെ, സമാധാന കാലം  ഡിപ്ലോയ് നടത്തുന്നത് ആറുമുതൽ എട്ടു മാസം വരെ.

പ്രധാനമായും അമേരിക്കൻ നേവിയുടെ സംരക്ഷണയിലാണ് ഈ കഴിഞ്ഞ ഏതാനും വർഷങ്ങളായി,  ചരക്കു കപ്പലുകൾ സുരക്ഷാമായി സോമാലി, കൂടാതെ ഗൾഫ് സമുദ്രങ്ങളിൽ സഞ്ചരിക്കുന്നത്.

ഈ യുദ്ധത്തിലേയ്ക്ക് അമേരിക്കയെ വലിച്ചിഴച്ചു കൊണ്ടുപോകില്ല തീവ്രത താമസിയാതെ കുറയും എന്നു മാത്രമേ ഇപ്പോൾ ആശിക്കുവാൻ പറ്റൂ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക