Image

അവര്‍ ആരുടെ അതിഥികള്‍ ? (ഉയരുന്ന ശബ്ദം-95: ജോളി അടിമത്ര)

Published on 11 October, 2023
അവര്‍ ആരുടെ അതിഥികള്‍ ? (ഉയരുന്ന ശബ്ദം-95: ജോളി അടിമത്ര)

അതിഥി !
  അര്‍ത്ഥമില്ലാത്തൊരു വാക്ക് .
ആരാണിത്തരം വാക്കുകള്‍ മെനക്കെട്ടിരുന്ന് കണ്ടു പിടിക്കുന്നത്. ബംഗാളിയെ ബംഗാളിയെന്ന് വിളിക്കാതെ  വല്ലാതെ ബഹുമാനിച്ചു നമ്മള്‍. നേരത്തെ കേരളത്തിനു പുറത്തേുനിന്ന് നമ്മുടെ നാട്ടിലേക്ക് തൊഴില്‍ തേടിയെത്തിയവരെല്ലാം  ഭായിമാരായിരുന്നു നമ്മള്‍ക്ക്..കുറേ കഴിഞ്ഞപ്പോള്‍ ബംഗാള്‍-കേരള ഭായിഭായി എന്നായി.

 അവരില്ലാതെ ഇപ്പോള്‍ ജീവിക്കാന്‍ വയ്യെന്നായിരിക്കുന്നു.മേലനങ്ങി പണിചെയ്യാന്‍ മലയാളിത്തോഴിലാളികള്‍ക്കു മടിയായത് അന്യസംസ്ഥാനക്കാരന് അനുഗൃഹമായി.നോക്കുകൂലി വാങ്ങി അവര്‍ കഷ്ടിച്ചു ജീവിച്ചുപോകുമ്പോള്‍ '  അതിഥികള്‍ ' മാസംതോറും കോടികളാണ് സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നത്.ഹോട്ടലുകളിലും തട്ടുകടയിലും കെട്ടിടംപണിക്കും മീന്‍കടയിലും കോഴിക്കടയിലും മരംകയറാനും എന്നുവേണ്ട തൊട്ടതിനും പിടിച്ചതിനുമെല്ലാം ഭായിമാര്‍ ഇല്ലാതെ നമ്മള്‍ക്ക് ജീവിക്കാന്‍ പറ്റില്ലെന്നായിരിക്കുന്നു.രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും ജാഥകള്‍ക്കും ശക്തിപ്രകടനത്തിനുംവരെ കൂലിക്ക് ഇവരെ ഇറക്കുന്നുണ്ട്. കുറ്റം പറയരുതല്ലോ.കഠിനാധ്വാനികളാണ്.കള്ളപ്പണി അറിയില്ല.പക്ഷേ...
     
 ഞെട്ടിക്കോ, വലിയ ആപത്ത് നമ്മുടെ ചുറ്റിലുമുണ്ട്. ബംഗാളി മാത്രമല്ല ,അസ്സാം,മണിപ്പൂര്‍ , ബംഗ്‌ളാദേശ്, ബീഹാര്‍ ,ഒറിസ്സ, ഇവിടങ്ങളില്‍ നിന്നെല്ലാമുള്ളവര്‍ നമ്മള്‍ക്ക് അതിഥികളായി എത്തിപ്പോയി. അവരെ ബംഗാളിയെന്നോ ബംഗ്‌ളാദേശിയെന്നോ ബീഹാറിയെന്നോ അന്യസംസ്ഥാനത്തൊഴിലാളിയെന്നോ വിളിച്ച് ആക്ഷേപിക്കാന്‍ പാടില്ല എന്നൊരു അലിഖിതനിയം ഉണ്ട്.പക്ഷേ ഈ  അതിഥികള്‍ ആതിഥേയരെ കഴുത്തറുക്കുന്നത്, അവന്റെ പെണ്‍കുഞ്ഞുങ്ങളെ ബലാല്‍ക്കാരം ചെയ്യുന്നത്, കൊന്നു വലിച്ചെറിയുന്നത്, കണ്ടു ഭയന്ന് ഒളിക്കേണ്ട ഗതികേടിലായി.അഭയാര്‍ത്ഥികള്‍ ഈ ദേശത്തിന്റെ താളം തെറ്റിക്കും.യു.കെ -യില്‍  അഭയാര്‍ത്ഥികളെ .കപ്പലില്‍ പാര്‍പ്പിക്കുന്നത്രേ. നാടുമായി ഇടകലര്‍ന്ന് രാജ്യത്തെ മുടിപ്പിക്കാതിരിക്കാന്‍.നമ്മളോ?  

കേരളത്തില്‍ അതിഥിത്തൊഴിലാളികള്‍-30 ലക്ഷത്തിന് മേളാണെന്ന് കണക്കുകള്‍ . ജോലി തേടിയെത്തിയവരില്‍ 159 കൊലക്കേസ് പ്രതികള്‍ ആദ്യകാലത്ത്  വിധേയത്തത്തോടെ, ബഹുമാനത്തോടെ ഓച്ഛാനിച്ചു നിന്ന ബംഗാളിയുടെ ഭാവമാറ്റം കണ്ടിട്ടും മനസ്സിലാകുന്നില്ല നമ്മള്‍ക്ക്.2018 നു ശേഷം 123 കൊലപാതകക്കേസുകളില്‍ അതിഥി തൊഴിലാളികള്‍ പ്രതികളായിട്ടുണ്ടെന്ന്. ഇത് നമ്മുടെ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതാണ്. ബലാത്സംഗക്കേസ്, പോക്‌സോ, മര്‍ദ്ദനം, ക്വട്ടേഷന്‍, ഭവനഭേദനം, കവര്‍ച്ച, തീവണ്ടിത്തീവയ്പ്, ലഹരി വില്‍പ്പന തുടങ്ങിയവയുടെ കണക്കുകള്‍ വേറെയുണ്ട്. കഴിഞ്ഞ അഞ്ച്  വര്‍ഷത്തിനിടെ 5507 ക്രിമിനല്‍ കേസുകളില്‍ ഇവര്‍ പ്രതികളാണ്.സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ പേരില്‍ 424 കേസുകള്‍.308 പോക്‌സോ കേസുകള്‍. പോരെ?ബാക്കി വകുപ്പുകളിലെ എണ്ണം ഇതിന്റെ എത്രയോ മടങ്ങാണ് .  പൗരത്വ സമരവുമായി ബന്ധപ്പെട്ട് 573 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 2018 മുതല്‍ മുപ്പതില്‍ താഴെ പ്രായമുള്ള 6244 അന്യസംസ്ഥാന യുവാക്കളാണ് ആത്മഹത്യ ചെയ്തത്.ഈ കാലഘട്ടത്തിനിടയ്ക്ക് 2471 യുവതികളും ജീവനൊടുക്കി. ആത്മഹത്യാ നിരക്കില്‍ കേരളം അഞ്ചാം സ്ഥാനത്തെത്താന്‍ അതിഥിത്തൊഴിലാളികള്‍ ഗണ്യമായി നമ്മളെ സഹായിച്ചെന്നു സാരം.
                           
 അതേ സമയം 2016 മുതല്‍ കഴിഞ്ഞ ആഗസ്ത് വരെയുള്ള ആറുവര്‍ഷക്കാലത്തെ മറുനാടന്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസുകളുടെ കണക്കെടുപ്പ് പോലിസ് നടത്തിയപ്പോള്‍ കൊലപാതക്കേസുകളുടെ എണ്ണം 161 ആയി. കേരളത്തിലെ ഇതര സംസ്ഥന തൊഴിലാളികളുടെ കൃത്യമായ കണക്ക് സര്‍ക്കാരിനോ പോലീസിനോ ഇല്ല.ഇവരുടെ എണ്ണം 30 ലക്ഷം കടന്നെന്ന് ആസൂത്രണ ബോര്‍ഡ് വിലയിരുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍ വെറും അഞ്ചര ലക്ഷം മാത്രം ! .എന്നു വച്ചാല്‍ ബാക്കി ഇരുപത്തിഅഞ്ചിലധികം ലക്ഷം മറുനാടന്‍ തൊഴിലാളികളെപ്പറ്റി സര്‍ക്കാറിന് ഒരറിവുമില്ലെന്ന്.ആര്‍ക്കും വരാം,കവര്‍ച്ച,കൊലപാതകം .ഭവനഭേദനം തുടങ്ങി എന്തു കുറ്റകൃത്യവും ചെയ്യാം ,സ്വന്തം നാട്ടിലേക്കു മടങ്ങാം.ഇതാണ് അന്യസംസ്ഥാനത്തൊഴിലാളികളുടെ  ദൈവത്തിന്റെ സ്വന്തം നാട്.
                       
ഇത്ര വലിയ  ക്രിമിനലുകള്‍ക്കിടയിലാണ് നമ്മുടെ ജീവിതം. എന്നിട്ടും ഇവര്‍ക്കു വേണ്ടി വക്കാലത്തു പിടിക്കാന്‍ ഇവിടെ ആളുണ്ട്.ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ആലുവയിലെ അഞ്ചു വയസ്സുകാരി മറ്റൊരു അതിഥി തൊഴിലാളിയുടെ മകളായതിനാല്‍ മലയാളിക്ക് ഭയം കുറഞ്ഞു. തൊട്ടുപിന്നാലെ  തിരൂരങ്ങാടിയിലെ നാലു വയസ്സുകാരിയും ലൈംഗിക പീഡനത്തിനിരയായി. .30 വയസ്സുകാരനായ  പ്രതി കുഞ്ഞിന്റെ മാതാപിതാക്കളുടെ സുഹൃത്തായിരുന്നു.എല്ലാവരും മധ്യപ്രദേശുകാര്‍.എട്ടുവയസ്സുള്ള മറ്റൊരു കുട്ടിക്കും പീഢനമേറ്റതായുള്ള വാര്‍ത്ത ഉണ്ടായിരുന്നു. മലയാളിക്ക്  അപ്പോഴും പേടി തോന്നിയില്ല. കാരണം അവരുടെ കുട്ടികളെ തൊടുന്നില്ലല്ലോ. അപ്പോഴതാ ആഴ്ചകള്‍ക്ക് മുമ്പ് ,മാവേലിക്കരയില്‍ മുറ്റത്തുകളിച്ചുകൊണ്ടു നിന്ന  കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുപി ക്കാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച വാര്‍ത്ത  .ഒപ്പം കളിച്ചുകൊണ്ടിരുന്ന  സഹോദരന്റെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടി വന്നതുകൊണ്ട് കുട്ടി രക്ഷപ്പെട്ടു. ഈ കുഞ്ഞ് മലയാളിക്കുട്ടിയാണ്. ആലപ്പുഴ അര്‍ത്തുങ്കലില്‍ ട്യൂഷനു പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അന്യസംസ്ഥാന തൊഴിലാളി വഴിയില്‍ തടഞ്ഞ് പീഢിപ്പിക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞയാഴ്ച അറസ്റ്റിലായി.

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ പശ്ചിമ ബംഗാളികള്‍ കെഎസ്ആര്‍ടിസി  ഡ്രൈവറെ സ്റ്റാന്‍ഡിലിട്ട് ക്രൂരമായി മര്‍ദിച്ചത് രണ്ടാഴ്ച മുമ്പ്. യാത്രക്കാര്‍ ഓടിക്കൂടി ഡ്രൈവറെ രക്ഷപ്പെടുത്തി. മലപ്പുറത്ത് ഒരു കുട്ടി ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്തു തട്ടി എന്നാരോപിച്ച്  യുപി ക്കാരന്‍ തൊഴിലാളി കുട്ടിയുടെ കഴുത്ത് ഞരിച്ച് ഭിത്തിയില്‍ ചേര്‍ത്തുവച്ച് ഇടിച്ചതും മര്‍ദിച്ചതും ഈ മാസം ഒന്നിന്.കുട്ടിക്ക് നട്ടെ ല്ലിന് ക്ഷതമേറ്റിറ്റുണ്ട്.കോട്ടയത്ത് പൂവന്‍തുരുത്തില്‍ ഫാക്ടറിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരനെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ കൊന്നത് രണ്ടു മാസം മുമ്പ്. എന്റെ വീടിനടുത്ത സ്ഥലത്തെ വീട്ടുജോലിക്കാരന്‍   വീട്ടമ്മ വിളമ്പിക്കൊടുത്ത കഞ്ഞി കുടിച്ച് പാത്രം തിരിച്ചു കൊടുത്ത്  നിമിഷങ്ങള്‍ക്കകം അവരെയും ഭര്‍ത്താവിനെയും മകനെയും ഷോക്കടിപ്പിച്ചും വെട്ടിയും കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു.ഇവര്‍ നടത്തുന്ന കൊലപാതകത്തിനും പ്രത്യേകതകളുണ്ട്.കോഴിയേയും മാടിനേയും കൊല്ലുന്നതുപോലെ കഴുത്തറുത്തായിരുന്നു  പല കൊലപാതകങ്ങളും .

 പത്തനംതിട്ടയില്‍ ബാരിക്കേഡ് നിരത്തി നഗരമധ്യത്തിലെ  പ്രധാന റോഡ് അന്യസംസ്ഥാനക്കാരന്‍ - ബംഗാളി  തടഞ്ഞത് വലിയ വാര്‍ത്തയായി ഇവ ക്രൂരതകളില്‍ ചിലതു മാത്രം. ഇവറ്റകളെയാണ് നമ്മള്‍ അതിഥികളെന്ന് വിളിക്കുന്നത്. കൈവച്ച് വച്ച് വീട്ടുകാരെ കൊല്ലുന്ന അക്രമികളെയാണ് അതിഥീ എന്ന് വിളിക്കുന്നത്.നാട്ടില്‍ കൊലപാതങ്ങള്‍ നടത്തി മുങ്ങി കേരളത്തില്‍ പൊങ്ങുന്നവര്‍ ധാരാളം.സര്‍ക്കാരിന് കണക്കില്ല. ആരൊക്കയോ വരുന്നൂ, പോകുന്നു. തിരിച്ചറിയല്‍ രേഖകളില്ല.

എന്നിട്ടും നമ്മുടെ പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ അന്യസംസ്ഥാനത്തൊഴിലാളിക്കു വേണ്ടി വാദിക്കുന്ന പംക്തി  
 'പെന്‍ഡ്രൈവ് ' കണ്ടപ്പോള്‍ നടുങ്ങിപ്പോയി. സക്കറിയയുടെ കുഞ്ഞിനെയല്ലല്ലോ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.സക്കറിയയുടെ സെക്യൂരിറ്റിക്കാരനെയല്ലല്ലോ തലയ്ക്കടിച്ചു കൊന്നത്. സക്കറിയയുടെ പേരക്കുട്ടിയല്ലായിരുന്നല്ലോ  മുറ്റത്തു കളിക്കുമ്പോള്‍ എടുത്തു കൊണ്ടോട്ടിയ കുഞ്ഞ്.
        
 ഗള്‍ഫിലെ മലയാളിത്തൊഴിലാളികളെയും അന്യസംസ്ഥാനക്കാരനെയും കൂട്ടിക്കെട്ടിയിരിക്കയാണദ്ദേഹം.കഷ്ടം. അവര്‍ക്കെതിരെ ചിലരെങ്കിലും പ്രചാരണം നടത്തുന്നെന്ന് അദ്ദേഹം സങ്കടപ്പെട്ടുന്നു.മലയാളികളെ കൈ നീട്ടി സ്വീകരിച്ച അറബി സമൂഹമാകട്ടെ ഇക്കാര്യത്തില്‍ നമ്മുടെ മാതൃകയെന്ന് സക്കറിയ പ്രത്യാശിക്കുന്നു.

പ്രിയപ്പെട്ട കറിയാച്ചായാ,മലയാളികള്‍ ഒരിക്കലും ഇത്ര ക്രൂരരല്ല. ഗള്‍ഫില്‍ യാതൊരു തിരിച്ചറിയല്‍ രേഖയുമില്ലാതെ കേരളത്തിലെപ്പോലെ ഇങ്ങനെ ഒളിച്ചു കഴിയാനുമാവില്ല. ആലുവയിലെ നാലു വയസ്സുകാരി പെണ്‍കുഞ്ഞിനോട് കാണിച്ച അക്രമം അറബി നാട്ടിലായിരുന്നെങ്കില്‍ അവന്റെ ലൈംഗികാവയവം പരസ്യമായി അരിഞ്ഞ് നായയ്ക്കിട്ടു കൊടുക്കുമായിരുന്നു. കണ്ണിനുപകരം കണ്ണ് ! ഭാരതത്തിലോ ?. മറ്റൊരിടത്തെ ബലാത്സംഗം കഴിഞ്ഞിട്ടാണ് അയാള്‍  ആലുവായിലെത്തി അഞ്ചുവയസ്സുകാരിയെ പീഢിപ്പിച്ചു കൊന്നതെന്ന് മറക്കേണ്ട. തൊഴിലാളി ഗള്‍ഫില്‍ അക്രമം കാണിച്ചാല്‍ ശിഷ്ടായുസ്സ് അവിടുത്തെ ജയിലില്‍ ഉണക്കകുബ്ബൂസ് തിന്ന് നരകിക്കാം. ആ പേടിയില്‍ 99% മലയാളിയും ഭയന്നു തന്നെ ജീവിക്കുന്നു. അവിടെ ഒരു നിയമവാഴ്ചയുണ്ട്. ഭയമുണ്ട്.കേരളത്തിലോ.. അറസ്റ്റു ചെയ്ത് ജയിലിലടച്ചാല്‍ ഒന്നാന്തരം ശാപ്പാടുമടിച്ച് സുഖവാസം.ചിക്കന്‍ ബിരിയാണി,മട്ടണ്‍ കറി..പിന്നെ  ജാമ്യത്തിലിറക്കാന്‍ ആളുകളുമുണ്ട്. അഭിഭാഷകര്‍ മത്സരിക്കയാണ് പുറത്തിറക്കാന്‍.പുറത്തിറങ്ങിയാല്‍ ക്വട്ടേഷന്‍ തൊഴിലാളിയാകാം, മാരക ലഹരിക്കച്ചവടത്തില്‍ കണ്ണിയാകാം.

   എന്നിട്ടും പ്രശസ്തരായ എഴുത്തുകാര്‍ പോലും ബംഗാളിയെ ഭായി എന്ന് സ്‌നേഹിച്ച് മലയാളിയോട്  താരതമ്യം ചെയ്യുന്നത് സഹിക്കാനാവുന്നില്ല.അന്യസംസ്ഥാനക്കാര്‍ നമ്മളെ വിഴുങ്ങും. നമ്മുടെ പെണ്‍മക്കളെ പൊതുവഴിയില്‍ പട്ടാപ്പകല്‍ പോലും കൈവച്ചു തുടങ്ങി. ആരാണ് കൂച്ചുവിലങ്ങിടേണ്ടത്? ചങ്ങന്നാശേരിയിലെ പായിപ്പാട്  ഒറ്റക്കെട്ടായി അന്യസംസ്ഥാനക്കാര്‍ തെരുവില്‍ ബഹളം കൂട്ടിയപ്പോള്‍ ഭയന്ന് കതകടച്ചത് അന്നാട്ടുകാരായിരുന്നു.അവര്‍ സംഘടിച്ച് ശക്തരായിക്കഴിഞ്ഞു. നമ്മളോ...?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക