Image

ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി സിജില്‍ പാലക്കലോടി

Published on 12 October, 2023
ഫോമാ  ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി സിജില്‍ പാലക്കലോടി

ഒരു പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ മലയാളികളുടെ മുഖമുദ്രയായി നിലനില്‍ക്കുന്ന ഫോമയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ 2024-26 ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി സിജില്‍ പാലക്കലോടി മത്സരിക്കുകയാണ്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ചിരപരിചിതനും സൗമ്യമായ ഇടപെടലുകളിലൂടെ പ്രിയങ്കരനുമായ സിജില്‍ ഫോമയുടെ നേതൃനിരയില്‍ ശക്തമായ സാന്നിദ്ധ്യമായിരിക്കുമെന്ന് സംശയമില്ല.

ഫോമയുടെ പ്രാരംഭകാലം മുതല്‍ സജീവസാന്നിധ്യമായി നില്‍ക്കുന്ന സിജില്‍ ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ നാഷ്ണല്‍ കമ്മിറ്റി മെമ്പറായും, കാണ്‍കൂണ്‍ കണ്‍വെന്‍ഷന്‍ വെസ്റ്റേണ്‍ റിജിയന്‍ കോര്‍ഡിനേറ്റര്‍, വിവിധ ഫോമ കണ്‍വെന്‍ഷനുകളില്‍ കോര്‍ഡിനേറ്റര്‍, ഇപ്പോഴത്തെ വെസ്‌റ്റേണ്‍ റീജിയന്‍ ബിസിനസ് ഫോറം ചെയര്‍, ഫോമയുടെ വിവിധ പരിപാടികളുടെ സ്‌പോണ്‍സര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ച് ഫോമയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ്. ഇതുകൊണ്ടുതന്നെയാണ് ഫോമയുടെ സുതാര്യമായ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുവാന്‍ സിജിലിനെ ട്രഷററായി മത്സരിപ്പിക്കുന്നത്. അമേരിക്കയിലുടനീളം സാമൂഹിക, സാംസ്‌കാരിക, കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ വ്യക്തിയെന്ന നിലയില്‍ സിജില്‍ ഫോമ നേതൃത്വത്തിന് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയം വേണ്ട.
നേതൃത്വത്തിന് ഒരിക്കലും ഉടഞ്ഞു പോകാത്ത വിശ്വാസ്യതയും, അര്‍പ്പണബുദ്ധിയും, സഭാ കര്‍മ്മനിരതയും, സ്ഥിരോത്സാഹിയും, കഠിനാദ്ധ്വാനിയും ആയ സിജില്‍ ഫോമയുടെ പുരോഗതിക്ക് സഹായകരമായും ഫോമയുടെ അംഗസംഘടനയായ സാക്രമെന്റോ മലയാളി അസോസിയേഷന്റെ മുന്‍ ചെയര്‍മാന്‍, പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

മലയാളി മനസ് എന്ന മലയാള വാരികയുടെ പത്രാധിപര്‍, ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രഥമ പ്രസിഡന്റ്, ഇന്ത്യാപ്രസ് ക്ലബ് നാഷ്ണല്‍ ജോയിന്റ് ട്രഷറര്‍, സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സംഘടനയായ നവകേരളയുടെ ജോയിന്റ് സെക്രട്ടറി, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ചിക്കാഗോ രൂപതാ ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാക്രമെന്റോ ട്രഷറര്‍, ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍, ഏഷ്യന്‍ പസഫിക് ഐലന്‍ഡര്‍ അമേരിക്കന്‍ പബ്ലിക് അഫയേര്‍സ് ഫോള്‍സം ചാപ്റ്റര്‍ ബോര്‍ഡ് മെമ്പര്‍, സാക്രമെന്റോ സ്‌പോര്‍ട്‌സ് ക്ലബ് ഇവന്റ് കോര്‍ഡിനേറ്റര്‍, എന്നീ സ്ഥാനങ്ങള്‍ വിവിധ സംഘടനകളില്‍ അലങ്കരിച്ച് തന്റെ സംഘടനാ പാഠവം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം. അക്കൗണ്ടിങ്ങില്‍(ഫൈനാന്‍സ്) കാലിഫോര്‍ണിയയില്‍ നിന്നും മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടിയിട്ടുള്ള സിജില്‍ കാലിഫോര്‍ണിയ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അക്കൗണ്ടിങ്ങ് ഓഫീസര്‍ ആയും, ഓഡിറ്റര്‍ ആയും ജോലി ചെയ്തുള്ള പ്രവര്‍ത്തന പരിചയം ഫോമയുടെ ട്രഷറര്‍ സ്ഥാനത്തിന് പ്രയോജനമാകുമെന്നതില്‍ സംശയമില്ല.

അമേരിക്കയിലുടനീളമുള്ള ഫോമാ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ മനസ്സോടെയുള്ള പിന്തുണയും സഹകരണവും തനിക്ക് നല്‍കണമെന്ന് സിജില്‍ പാലക്കലോടി അഭ്യര്‍ത്ഥിക്കുന്നു.

Cijil Palackalody as Foma 2024-25 treasurer candidate

Join WhatsApp News
Philip cherian 2023-10-12 10:19:47
We will give our support.
Biju George 2023-10-31 18:08:03
All the very best,Sigil.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക