Image

മിഡില്‍ ഈസ്റ്റിന് എന്തുകൊണ്ട്‌ ഈ ജൂത വിരോധം? (ബി ജോൺ കുന്തറ )

Published on 15 October, 2023
മിഡില്‍ ഈസ്റ്റിന് എന്തുകൊണ്ട്‌ ഈ ജൂത വിരോധം? (ബി ജോൺ കുന്തറ )

ലോകചരിത്രം പരിശോധിച്ചാൽ കാണുവാൻ പറ്റും നിരവധി സംഘർഷങ്ങൾ പലേ മേഖലകളിലും രാഷ്ട്രീയ, അതിർത്തി, വംശീയ സാമൂഗിക തലത്തിൽ നടന്നിട്ടുണ്ട് എന്നിരുന്നാൽ ത്തന്നെയും എല്ലാംതന്നെ കാലക്രമേണ അടങ്ങിയിട്ടുണ്ട് അവസാനിച്ചിട്ടുണ്ട്. ഇവിടെ ജൂത മതമാണോ വിവാദവിഷയം?

എന്നാൽ, മിഡിലീസ്റ്റിൽ ഇസ്രായേൽ ജനതയും മറ്റു അറബ് സമൂഗങ്ങളുമായുള്ള സംഘർഷാവസ്ഥ 1948 ൽ ഈയൊരു രാജ്യം രൂപീകൃതമായ സമയം മുതൽ ആരംഭിച്ചു കാലങ്ങളായി പലേ രീതികളിൽ സമയങ്ങളിൽ നടന്നുവരുന്നു.
ജൂതജനതക്ക് ഇസ്രായേലിൽ വസിക്കുന്നതിനും ഈ മേഖല അവകാശപ്പെടുന്നതിലും എന്തെങ്കിലും ചരിത്ര സത്യമുണ്ടോ എന്ന് പരിശോധിക്കേണ്ടതല്ലെ . പഴയ നിയമത്തിൽ കുറെ ചരിത്രവും കാണുവാൻ പറ്റും . മറ്റു സെമറ്റിക് മതങ്ങളായ ക്രിസ്ത്യാനിറ്റിയും, ഇസ്ലാം മതവും ഉടലെടുക്കുന്നത് പഴയ നിയമത്തെ അടിസ്ഥാനപ്പെടുത്തി.

ഇന്നു നാം മിഡിലീസ്റ്റിൽ കാണുന്ന രാജ്യങ്ങളൊന്നും ബൈബിളിലെ യഹോവ, അബ്രാഹാമിൻറ്റെ സമയം അതിർത്തി തിരിച്ചു നിലനിൽക്കുന്നില്ല എല്ലാം ഓരോ പ്രദേശങ്ങൾ ആയിരുന്നു. ജൂദായ, പലസ്തീൻ,സീനായ് ,  ജോർദാൻ,അറേബിയ ഇതുപോലെ.
അതിനുശേഷം, മോസസ് ഈജിപ്റ്റിൽ നിന്നും മോചിതരാക്കി കൊണ്ടുവരുന്ന ജനത അവരുടെ പലായനം ഇവർ പിന്നീട് എവിടെ വാസം തുടങ്ങി തീർച്ചയായും ഇന്നു നാം കാണുന്ന സംഘർഷ പ്രദേശങ്ങളിൽതേനും പാലും ഒഴുകുന്ന കാനാൻ പ്രദേശം. . ഇന്നത്തെ ജൂത ജനത ഉടലെടുക്കുന്നത് യഹൂദരിൽ നിന്ന്. റോം ജൂതജനതയെ ഭരിച്ചിരുന്നു  A D 70 ൽ ഇവരുടെ രാജ്യം നിശിപ്പിക്കപ്പെട്ടു ഒരു നല്ല വിഭാഗം ജൂതരും ഈ പ്രദേശം വിട്ടുപോകുന്നു. ഇതെല്ലാം ചരിത്ര സത്യം.

 പാലസ്റ്റീൻ മേഖലയിൽ ഒന്നാം ലോകമഹായുദ്ധനത്തിനുശഷം ബ്രിട്ടീഷുകാരുടെ സഹായത്തിൽ ബ്രിട്ടൻ ഭരിച്ചിരുന്ന പാലസ്റ്റീനിൽ, ആഗോളതലത്തിൽ ചിതറി ജീവിച്ചിരുന്ന ജൂതജനതക്ക് അവസരം ലഭിച്ചു പാലസ്റ്റീനിൽ എത്തി ജീവിക്കുന്നതിന് ഇവർ ധനവാന്മാർ ആയിരുന്നു പരിശ്രമ ശീലരും പണം നൽകിയാണ് ജൂതർ അറബ് ജനതയിൽ നിന്നും വസ്തുക്കൾ വാങ്ങിക്കൂട്ടിയത് . പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കൻ പ്രസിഡൻറ്റ് ട്രൂമാൻ സഹായിച്ചു ഇസ്രായേൽ രാജ്യം ജന്മമെടുത്തു.

 മോസസ് നടപ്പാക്കിയ നിയമാവലി ജൂതജനത ഇന്നും ആചരിക്കുന്നു. അതിൻറ്റെ എല്ലാം  വെളിച്ചത്തിൽ ജൂതജനത ഇസ്രായേലിൽ വീണ്ടും കുടിയേറി എങ്കിൽ അവർക്ക് അതിന് അവകാശമില്ല എന്ന് പറയുവാൻ പറ്റുമോ?
ഇവിടെ നടക്കുന്നത് തികഞ്ഞ വംശീയ മത വിരോധം. ഒരു രാഷ്ട്രീയ ഒത്തുതീർപ്പിന് യാതൊരു സാദ്ധ്യതയും കാണുന്നില്ല.ഇറാൻറ്റെ നെതിർത്വത്തിലും സാമ്പത്തിക സഹായത്തിലും നിരവധി, ഹമാസ്, ഇസ്‌ബുല്ല പോലുള്ള  ഇസ്ലാമിക് സംഘങ്ങൾ കഠിന തീരുമാനം എടുത്തിരിക്കുന്നു അന്ത്യ ലക്ഷ്യം ഇസ്രായേലിനെ, ജനതയെ മുഴുവനായി നശിപ്പിക്കുക ഇസ്രയേലിനെ ഭൂപടത്തിൽ നിന്നും മായിക്കുക .

1967 ആറു ദിന യുദ്ധത്തിനു ശേഷം ഏതാനും  അറബ് രാഷ്ട്രങ്ങൾ ഈജിപ്ത് ,ജോർദാൻ ഇസ്രയേലുമായി സമാധാന ഉടമ്പടികൾ ഉണ്ടാക്കി ഇസ്രായേൽ പിടിച്ചെടുത്ത ഇവരുടെ ദേശങ്ങൾ തിരികെ നൽകി. അടുത്ത കാലങ്ങളിൽ എമിരേറ്റ്സ്, ബഹറിൽ പോലുള്ള രാജ്യങ്ങൾ എബ്രഹാം അക്കോർഡ് എന്ന നാമത്തിൽ ഇസ്രയേലുമായി ബന്ധങ്ങൾ സ്ഥാപിച്ചു തുടങ്ങി. സൗദി രാജാവുപോലും ഇസ്രയേലുമായി അടുക്കുവാൻ ആഗ്രഹം കാട്ടിയിരിക്കുന്നു.
 
ഇസ്രായേൽ അവരുടെ സുരക്ഷക്ക് പ്രതിബന്ധമായി കാണുന്നത് മെഡിറ്ററേനിയൻ തീരത്തുള്ള പാലസ്റ്റീൻ പ്രദേശം .പാലസ്റ്റീൻ മുഴുവനുമായി പാലസ്റ്റീൻ ജനതയുടെ ഭരണത്തിൽ വിട്ടുകൊടുക്കുവാൻ ഇസ്രായേലിനു ആഗ്രഹമില്ല.
അന്താരാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അധീനപ്പെട്ടു ഇസ്രായേൽ ഗാസ മേഖലയിൽ പാലസ്റ്റീൻ ജനതക്ക് ഏതാനും നിബന്ധനകളുടെ അടിസ്ഥാനത്തിൽ സ്വയം ഭരണം അനുവദിച്ചു. കൂടാതെ പാലസ്റ്റീൻ വിവാദo അന്തിമമായി പരിഹരിക്കുന്നതിന് ഇപ്പോൾ അമേരിക്ക സംസാരിക്കുന്ന രണ്ടു രാജ്യ പരിഹാരം. 

ഇസ്രയേലും പാലസ്റ്റീനും. ഇസ്രയേലിനുള്ള ഒരു നിബന്ധന പാലസ്റ്റീൻ പരിപൂർണ്ണമായും ഉപേക്ഷിക്കണം "അറ്റാക് ഇസ്രായേൽ നയം". ഇരു രാജ്യങ്ങളും യുദ്ധത്തിനോ ഒളി ആക്രമങ്ങൾക്കോ മുതിരില്ല. ഇതുപോലുള്ള ഒരു ഒത്തു തീർപ്പിന്. പാലസ്റ്റീൻ തയ്യാറല്ല എന്നതാണ് പരിതാപകരം.

അരാഫാത് പാലസ്റ്റീൻ അതോറിറ്റി  നയിക്കുന്ന കാലം അന്നത്തെ പ്രസിഡൻറ്റ് ബിൽ ക്ലിൻറ്റൻ പരിശ്രമത്തിൽ ക്യാമ്പ് ഡേവിഡ് ഉച്ചകോടി അരാഫത്, കൂടാതെ ഇസ്രായേൽ പ്രധാനമന്ധ്രി എഹൂദ് ബരാക്  അമേരിക്കയിൽ എത്തി എന്നാൽ അവസാന നിമിഷം അരാഫത് ഇരു രാഷ്ട്ര സമാധാന സന്ധിയിൽ ഒപ്പിടാതെ പിന്മാറി. അരാഫത് എല്ലാവരെയും നിരാശപ്പെടുത്തി ഇറങ്ങിപ്പോയി.

ഈ മേഖല ഇന്ന് ഇസ്രായേലിൻറ്റെയും പാലസ്റ്റീൻ ജനതയുടെയും വെറുമൊരു അതിർത്തി പ്രശ്നമല്ലാതായി മാറിയിരിക്കുന്നു. നിരവധി സങ്കുചിത താൽപ്പര്യക്കാരുടെ കറുത്ത കരങ്ങൾ പിന്നിൽ. പ്രധാനമായും ഇറാൻ, ഇസ്രായേലിനെ പരിപൂർണ്ണമായും നശിപ്പിക്കുക. കൂടാതെ റഷ്യ,ചൈന, നോർത്ത് കൊറിയ ഇവർ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ.കഴിഞ്ഞ ആഴ്ച ആരംഭിച്ച ഇരുട്ടടി ഇറാൻ രൂപീകരിച്ചു സഹായം നൽകി ഹമാസിനെക്കൊണ്ട് നടപ്പിലാക്കിയതെന്ന് തെളിഞ്ഞിരിക്കുന്നു.

ഏതാണ്ട് 10 മില്ലിയൻ ജൂത ജനതയെ നശിപ്പിച്ചിട്ട് സമാധാനം സ്ഥാപിക്കണമോ? ഈയൊരു ചോദ്യം എന്തുകൊണ്ട് അമേരിക്ക പോലുള്ള രാഷ്ട്രങ്ങൾ ഇറാനോട് തുറന്നു ചോദിക്കുന്നില്ല? U N വെറും നോക്കു കുത്തി മാത്രം.മറ്റു അറബ് രാജ്യങ്ങളും ഒന്നിനും ഒരു വ്യക്തത ഇല്ലാതെ പെരുമാറുന്നു.
  
ഇസ്രായേൽ തീരുമാനമെടുത്തിരിക്കുന്നു ഹമാസ് ഭരണത്തെ ഗാസയിൽ നിന്നും തൂത്തുമാറ്റും അതിന് തുടക്കമിട്ടിരിക്കുന്നു നിര്‍ഭാഗ്യവശാൽ വരുന്ന ദിനങ്ങളിൽ ലോകം കാണുവാൻ പോകുന്നത് ഹമാസിനൊപ്പം  നൂറുകണക്കിന് നിര്‍ദോഷികളും മരിച്ചു വീഴുന്നത്.

 

Join WhatsApp News
john 2023-10-15 18:03:52
The problem started in the 7th century when Christians and Jews did not accept Muhammad as a prophet. Muhammad did not perform any miracles. He also did things that were contrary to the 10 commandments. He did not have any good moral values. Muhammad wanted to expel all Jews and Christians from Arabia. Second Caliph Omar did it. That is the root of the problem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക