Image

ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫോറത്തിന്റെ പ്രവര്‍ത്തന ഉത്ഘാടനവും കലാസന്ധ്യയും വര്‍ണ്ണാഭമായി കൊണ്ടാടി

സോണി കണ്ണോട്ടുതറ . (പി.ആർ.ഒ  ഫോമാ സൺ ഷൈൻ റീജിയൺ ) Published on 17 October, 2023
ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫോറത്തിന്റെ പ്രവര്‍ത്തന ഉത്ഘാടനവും കലാസന്ധ്യയും വര്‍ണ്ണാഭമായി കൊണ്ടാടി
 ടാമ്പാ : ഫോമ സൺഷൈൻ റീജിയൻ യൂത്ത് ഫോറത്തിൻറെ  പ്രവർത്തന ഉത്ഘാടനവും കലാസന്ധ്യയും സംഘാടനമികവും ദേശീയ തദ്ദേശീയ നേതാക്കളുടെ സാന്നിദ്ധ്യവും  കൊണ്ട് ശ്രെദ്ധയമായി.

 യൂവതയെ നമ്മോട്‌  ചേർത്തുനിർത്തുക എന്നത് ഫോമായുടെ  പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്, പ്രസിഡന്റ്  ഡോ.ജേക്കബ് തോമസിന്റെ നേതൃത്വത്തിലുളള കമ്മിറ്റി യൂവജനങ്ങളെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത് . ഫോമ സൺഷൈൻ റീജിയൺ  യൂത്ത് വിങ്ങിന്റെ  ഇനാഗുറേഷൻ തികച്ചും വ്യത്യസ്‌തകമായരീതിയിൽ ഫ്ളോറിഡയുടെ നാനാദിക്കുകളിനിന്നുള്ള യൂവജനങ്ങളെ ഒന്നിപ്പിച്ചുകൊണ്ട്  താമ്പയിലെ സീറോ മലബാർ ചർച്ച് ഹാളിൽ വച്ച് നടത്തപ്പെട്ടു. ചർച്ച്  വികാരി ഫാ. റോയ് മൂലേച്ചാലിൽ  ദീപം തെളിയീച്ചു  ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. ഫോമ  നാഷണൽ ട്രഷറാർ ശ്രീ ബിജു തോണിക്കടവിൽ,  നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആന്റണി, അജേഷ്  ബാലാനന്ദൻ, ദേശിയ നേതാക്കളായ സുനിൽ വർഗീസ്, ഷീല സാജു,  സാജ് കാവിന്റരികത്,  തോമസ് ടി ഉമ്മൻ എന്നിവരും  ഉത്ഘാടനകർമ്മത്തിൽ പങ്കാളികളായി.   
        

 ഫോമ സൺഷൈൻ യൂത്ത് വിങ്ങിന്റെ ചെയറും , ഫോമാ നാഷണൽ യൂത്ത് പ്രിതിനിധിയുമായ  ശ്രീ എബിൻ  ഏബ്രഹാമിന്റെയും യൂത്ത് കമ്മിറ്റിയുടെയും  നേതൃത്വത്തിൽ  വളരെ തന്മയത്വത്തോടെ കാര്യങ്ങൾ ഓർഗനൈസ് ചെയ്തു. സാധാരണ മലയാളി  ആഘോഷങ്ങളിൽ നമ്മുടെ യുവാക്കളുടെ സാന്നിദ്ധ്യം തുലോം കുറവാണെങ്കിലും ഇവിടെ ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നമ്മുടെ യൂവാക്കൾ ഒന്നിച്ചുചേർന്ന ഒരു അസുലഭാരാവായിമാറി സൺഷൈൻ റീജിയൻ യൂത്ത് കമ്മിറ്റിയുടെ   പ്രവർത്തന ഉത്ഘാടനം.
 
വിനോദത്തോടൊപ്പം വിജ്ഞാനവും പ്രദാനം ചെയ്യുന്ന വിവിധ തരത്തിലുള്ള വ്യത്യസ്തമായ ഗെയിംകളും, ക്വിസ്സ് പംക്തികളും ചേർത്തു കമ്മിറ്റിഅംഗങ്ങളായ മെൽക്കി ബൈജു, ഹന്നാ സക്കറിയ, സ്റ്റീവ് സ്റ്റീഫൻ, അഭിജിത് ഹരികുമാർ എന്നിവർ  സംഘടനമികവുതെളിയിച്ചു .ഫ്ലോറിഡയിലെ മികച്ച ബാൻഡായ  സ്കൈലൈൻ ബ്രിഡ്ജിന്റെ ചടുലമായ സംഗീതം ഏവരുടെയും പ്രശംസ നേടി. സൺഷൈൻ റീജിയൺ കൾച്ചറൽ ഫോറം സെക്രട്ടറി സാജ് കാവിന്റരികത് ആണ് വിവരങ്ങൾ നൽകിയത്
ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫോറത്തിന്റെ പ്രവര്‍ത്തന ഉത്ഘാടനവും കലാസന്ധ്യയും വര്‍ണ്ണാഭമായി കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക