Image

ഇസ്രയേലിന്റെ യുദ്ധതന്ത്രങ്ങൾ! (തമ്പി ആന്റണി)

Published on 18 October, 2023
ഇസ്രയേലിന്റെ യുദ്ധതന്ത്രങ്ങൾ! (തമ്പി ആന്റണി)

⭐️ ⭐️ 💫 Roof knocking

ഇസ്രായേൽ സാധാരണക്കാരെ രക്ഷപെടുത്താനുപയോഗിക്കുന്ന ഒരു യുദ്ധതന്ത്രമാണ് റൂഫ് നോക്കിങ്. അല്ലെങ്കിൽ ആറായിരത്തിലധികം ബോംബുകൾ ഇട്ടിട്ടും കുട്ടികളും സാധാരണക്കാരുമായ  മൂവായിരം ആളുകൾ മാത്രമാണ് കൊല്ലപ്പെട്ടത് എന്നത് ഒരു മഹാത്ഭുതമാകുമായിരുന്നു. എത്രയോ കെട്ടിടങ്ങളാണ് ഇപ്പോഴും തകർത്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ രഹസ്യം മറ്റൊന്നുമല്ല. ആദ്യം ഹമാസ് ആയുധങ്ങളുമായി ഒളിച്ചു താമസിക്കുന്നുവെന്ന് സംശയിക്കുന്ന അപ്പാർട്ട്മെന്റുകളുടെ മുകളിൽ പൊട്ടാത്ത ബോംബ് (Nonexplosive bombs ) ബോംബുകൾ ഇട്ട്, അവിടുത്തെ താമസക്കാർക്ക് മുന്നറിയിപ്പു കൊടുക്കും. അപ്പോൾത്തന്നെ അവർ എല്ലാവരും വീടുകൾ ഒഴിയും. അതത്ര എളുപ്പമുള്ള കാര്യമല്ലന്നറിയാം , എന്നാലും സ്വയരക്ഷക്കായി അവർ അതിനു തയ്യാറാകുന്നു. അങ്ങനെ എല്ലാവരും പുറത്തിറങ്ങുബോഴാണ് ശരിക്കുള്ള ബോംബിങ് തുടങ്ങുന്നത്. അതും അവഗണിച്ചു അവിടെ താമസിക്കുന്നത് അപകടകരമാണ്. കൊല്ലപെടുന്നതിൽ അധികവും അങ്ങനെയുള്ളവരാണ്. ഹമാസിന്റെ ആളുകളും പുറത്തിറങ്ങി രക്ഷപെടാനുള്ള സാദ്ധ്യതയുണ്ടെങ്കിലും അവരുടെ താവളങ്ങളും ആയുധങ്ങളും ഓഫീസുകളുംമെങ്കിലും നശിപ്പിക്കാമെന്നുമുള്ള ഉദ്ദേശ്ശമാണ് ഇസ്രായേലിന്. തീവ്രവാദികൾ മിക്കവാറും സാധാരണക്കാരുടെ അപ്പാർട്മെന്റുകളിലാണ് താമസം. ഇതവരുടെ സ്വയരക്ഷക്കുള്ള ഒരു യുദ്ധതന്ത്രമാണ്. ഈ യുദ്ധത്തിന് രാഷ്ട്രീയമായ പല ഉദ്ദേശ്ശങ്ങളുമുണ്ട്, എന്നതിൽ സംശയമില്ല.

എന്താണ് Abraham accord ?

അമേരിക്കയുടെ നേതൃത്വത്തിൽ, അബ്രാഹാം അക്കോർഡ് എന്ന ഒരു സമാധാനകരാർ ഇസ്രയേലുമായി മിക്കവാറും അറബ് രാജ്യങ്ങൾ ഒപ്പിട്ടു കഴിഞ്ഞു. സൗദിയും ഖത്തറും ഒപ്പിടാനുള്ള സമയമായപ്പോഴാണ് ഹമാസ് അക്രമം അതുടങ്ങിയത്. അത് തടസപ്പെടുത്തുക എന്നൊരു ദുരുദ്ദേശംകൂടി അവർക്കുണ്ടായിരുന്നു എന്നത്, ഏതാണ്ട് ഉറപ്പുള്ള കാര്യമാണ്. സമാധാനക്കരാറിനു മുന്നോടിയായി ഖത്തർ പാലസ്റ്റീനിന്നുള്ള സഹായം അടുത്തകാലത്തു ക്രമാതീതമായി വെട്ടിക്കുറച്ചു എന്നാണറിഞ്ഞത് . അതും ഹമാസിനെ ചൊടിപ്പിച്ചു. അടുത്തകാലത്തായി മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളും ബില്ല്യൻ കണക്കിനു ഡോളറാണ് അവരുടെ അടിസ്ഥാനസൗകര്യങ്ങൾ ( infrastructure) ആധുനീകരിക്കാൻ മുടക്കുന്നത്. ഖത്തർ ഒളിംബിക്‌സ്‌പോലും അതിനുള്ള ഏറ്റവും വലിയ തെളിവാണ്. അതൊക്കെ കൂടുതൽ സന്ദർശകരെ ആകർഷിക്കാനാണ്. കാരണം ഈ പെട്രോൾ ഡോളർ അധികനാൾ ഉണ്ടാകില്ലെന്ന് അവർക്കു മനസ്സിലായിത്തുടങ്ങി.  സൗദി അറേബ്യപോലും ഇസ്‌ലാമിക് നിയമങ്ങളെ ഉപേക്ഷിക്കുന്നതും അതുകൊണ്ടാണ്. അതിന്റെ മുന്നോടിയായാണ് ഇസ്രായേലിനെ അംഗീകരിച്ചുകൊണ്ടുള്ള  ഈ അബ്രഹാം അക്കോർഡ് എന്ന സമാധാനകരാർ ഉടലെടുത്തത് . ഇതൊക്കെ നമ്മൾ അറിഞ്ഞിരിക്കണം എന്നതുകൊണ്ട് എഴുതിയെന്നേയുള്ളു.
ഇതിനൊക്കെ മുൻകൈ എടുക്കുന്ന അമേരിക്ക ചെയ്യ്ത ന്യായികരിക്കാനാവാത്ത തെറ്റാണ്, ഇറാക്ക് യുദ്ധവും, വിയറ്റ്‌നാം യുദ്ധവും. അഫ്‌ഗാനിസ്ഥാൻ യുദ്ധത്തിന് അവർക്ക് അവരുടേതായ ന്യായീകരണമുണ്ടെങ്കിൽപോലും, നിഷ്‌ക്കളങ്കനായ കുട്ടികളുടെയും സ്ത്രീകളുടെയും മരണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നും അവർക്കല്ല ആർക്കും, ഒരിക്കലും മാറിനിൽക്കാനാവില്ല. എന്തായാലും. അമേരിക്കയുടെയും യൂ എന്നിന്റെയും നിർദ്ദേശപ്രകാരം ഇപ്പോൾ വെള്ളവും വെളിച്ചവും നല്കിത്തുടങ്ങിയെന്നു കേട്ടു. അത്രയെങ്കിലും കേട്ടപ്പോൾ സന്തോഷം തോന്നി.
ഏതു യുദ്ധമാണെങ്കിലും എത്രയും വേഗം യൂദ്ധം അവസാനിക്കട്ടെ, എന്നല്ലാതെ എന്ത് പറയാൻ. യുദ്ധങ്ങളുടെ രാഷ്ട്രീയമൊന്നുമറിയാത്ത  നിഷ്‌ക്കളങ്കനായ മനുഷ്യർ രക്ഷപെടട്ടെ,  പശ്ചിമേഷ്യയിലുള്ള എല്ലാ രാജ്യങ്ങളും സമാധാനകരാർ ഒപ്പിടട്ടെ യുദ്ധങ്ങളോടു വിടപറയട്ടെ, എന്നൊക്കെ ആഗ്രഹിക്കാനല്ലേ നമുക്കു പറ്റുകയുള്ളു.

 

Join WhatsApp News
Mary mathew 2023-10-21 12:10:53
We don’t know the agendas behind all these fights .look like mostly political .Anyway it is a big shame especially innocent people were killed .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക