Image

റിപ്പബ്ലിക്കൻ പാർട്ടി നാഥനില്ലാക്കളരി? (ബി ജോൺ കുന്തറ)

Published on 22 October, 2023
റിപ്പബ്ലിക്കൻ പാർട്ടി നാഥനില്ലാക്കളരി? (ബി ജോൺ കുന്തറ)

രണ്ടാഴ്ചകൾ കഴിയുന്നു യൂ എസ് കോൺഗ്രസ്സിൽ നിയമനിര്‍മ്മാണസഭയിൽ ഒരു സ്പീക്കർ ഇല്ലാതായിട്ട് . കാരണം ഇൻലവിലുണ്ടായിരുന്ന തലവനെ സ്വന്തം പാർട്ടി അംഗങ്ങളുടെ ശ്രമത്തിൽ പുറത്താക്കപ്പെട്ടു. 2023 കോൺഗ്രസ്സ് ആരംഭിക്കുന്നത് ഹൗസിൽ വെറും നാലു സീറ്റുകളുടെ ഭൂരിപക്ഷത്തിൽ റിപ്പബ്ലിക്കൻസ് ഒരു സ്പീക്കറെ തിരഞ്ഞെടുക്കുന്നതിന് തുടക്കമിടുന്നു അന്നുമുതലെ തുടങ്ങിയതാണ് തൊഴുത്തിൽ കുത്തും പാരവെക്കലുകളും. ഏതാനും അംഗങ്ങളുമായി പലേ അനുരഞ്‌ജന നിബന്ധനകൾ സമ്മതിച്ചാണ് മക്കാർത്തി സ്പീക്കർ പദവിയിൽ എത്തുന്നത്.

 അതിലൊന്ന് ഏതു സമയത്തും പാർട്ടിയിൽ ഒരു അംഗത്തിന് സ്പീക്കറിൽ വിശ്വാസം നഷ്ടപ്പെട്ടാൽ അവിശ്വാസ പ്രമേയം കൊണ്ടുവരാം വിജയിച്ചാൽ സ്പീക്കർ പുറത്താകും. ഒരു കണക്കിൽ മക്കാർത്തി ഈ പദവി സ്വീകരിക്കുന്നതുതന്നെ ഈയൊരു കെണി മുന്നിൽ കണ്ടുകൊണ്ട്.

ഫ്ലോറിഡയിൽ നിന്നുമുള്ള ഒരു റിപ്പബ്ലിക്കൻ മെമ്പർ മാറ്റ് ഗെറ്റസ് ആണ് ഇവിടെ റിങ് ലീഡർ. ഇയാളുടെ കൂടെ തുള്ളുന്നതിന് മറ്റു ആറുപേരും. ഗേറ്റ്‌സ്  തുടക്കത്തിലേ ആള് ശെരിയല്ല. കഴിഞ്ഞ ഡെമോക്രാറ്റ്സ് നയിച്ചിരുന്ന കോൺഗ്രസ്സിൽ ഇയാളുടെ പേരിൽ ഏതാനും ആരോപണങ്ങൾ വന്നിരുന്നു അതേപ്പറ്റി ഹൗസിൽ അന്വേഷണവും നടക്കുന്നു. എന്നാൽ പുതിയ കോൺഗ്രസ്സ് തുടക്കത്തിൽ ഗേറ്റ്സ് ആവശ്യപ്പെട്ടു അന്വേഷണങ്ങൾ റദ്ധാക്കണമെന്ന് എന്നാൽ മക്കാർത്തി അതിനു തുനിഞ്ഞില്ല ഇതാണ് ഇയാൾക്ക് സ്പീക്കറോടുള്ള വിരോധത്തിന് പ്രധാന കാരണം.

കുറെ വർഷങ്ങളായി അമേരിക്കയിൽ കേദ്ര ഭരണo മുന്നോട്ടു പോകുന്നത് ഒരു പാസാക്കപ്പെട്ട വാർഷിക   ബജറ്റ്‌ ഇല്ലാതെയാണ്. അതിനും ഒരു കുറുക്കു വഴി കണ്ടിട്ടുണ്ട് അതാണ് ഇടക്കാല ബജറ്റ് അഥവാ തുടരുന്ന ചിലവഴിക്കൽ .
മൂന്നാഴ്ച മുന്നിൽ കേട്ടുകാണും ഖജനാവ് കാലിയാവുന്നു ഭരണം പൂട്ടേണ്ടിവരും "ഷട്ട് ഡൌൺ" എന്നെല്ലാം. ആ സമയം മക്കാർത്തി ഒരു ഇടക്കാല ബജറ്റ് കൊണ്ടുവന്നു അതിനെ നേരത്തെ പറഞ്ഞ റിങ് ഓഫ് സെവൻ തുണച്ചില്ല പാസ്സായില്ല. തുടർന്ന് ഒരു ഗോവെർന്മെൻറ്റ് ഷട്ട് ഡൌൺ ഒഴിവാക്കുന്നതിന് മക്കാർത്തി പ്രസിഡൻറ്റ് ബൈഡനുമായി കൂട്ടുപിടിച്ചു ഒരു ബില്ല് അവതരിപ്പിച്ചു എല്ലാ റിപ്പബ്ലിക്കൻസും തുണച്ചില്ല എങ്കിലും ഏതാനും ഡെമോക്രാറ്റ്സ് സപ്പോർട്ട് ചെയ്യും എന്ന ആശയിൽ അതുനടന്നു അങ്ങിനെ ഒരു ഷട്ട് ഡൗൺ ഒഴിവായി.

ഇതിൽ കുപിതനായ ഗേറ്റ്സ് അവിശ്വാസ പ്രമേയം മക്കാർത്തിക്ക് എതിരായി കൊണ്ടുവന്നു അയാൾക്കറിയാം തൻറ്റെ ആറു ശിഷ്യന്മാർക്കു പുറമെ എല്ലാ ഡെമോക്രാഅറ്റ്‌സും അവിശ്വാസ പ്രമേയത്തെ തുണക്കുമെന്ന്.അതുപോലെ സംഭവിച്ചു മക്കാർത്തി പുറത്തായി.
എന്നാൽ ഈ ഗാങ് ഓഫ് സെവൻ വിഡ്‌ഢികളുടെ ലോകത്തു ജീവിക്കുന്നു എന്നു തോന്നുന്നു. സെനറ്റും രാഷ്‌ട്രപതി സ്ഥാനവും ഡെമോക്രാറ്റ്സ് നിയന്ധ്രിക്കുന്നിടത്തോളം എങ്ങിനെ ഒരു ബില്ല് ഹൗസിൽ പാസായാൽ ത്തന്നെയും ഒരു വിട്ടുവീഴ്‌ച ചെയ്യല്‍ കൂടാതെ നിയമമാകും?

ഒരു ഇടക്കാല നടത്തിപ്പുകാരൻറ്റെ ചുമതലയിലാണ് ഹൌസ് മുന്നോട്ടു പോകുന്നത്. പലരുടെയും പേരുകൾ പുതിയ സ്പീക്കർ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടു എന്നാൽ ആർക്കും ഒരു മുഴുവൻ പാർട്ടി തുണയും കിട്ടുന്നില്ല എന്ന രീതിയാണ് സംജാതമായത്.

നാം ഇന്ത്യയിൽ കാണുന്നതുപോലെ ഇവിടെ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് പാർട്ടിയിൽ അച്ചടക്കം നടപ്പാക്കുന്നതിനുള്ള കഴിവില്ല റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരു ചെയർ പേഴ്‌സൺ ഉണ്ട് ആ സ്ഥാനം പേരിനു മാത്രം. പാർട്ടിയുടെ തീരുമാനം എന്ന അവസ്ഥ അമേരിക്കയിൽ ഇല്ല. ഓരോ മെമ്പറും തീരുമാനിക്കും എങ്ങിനെ നീങ്ങണമെന്ന് അതിന് നല്ലതും മോശവുമായ അവസ്ഥകൾ ഉണ്ട് അതിൽ മോശമായ അവസ്ഥയാണ് ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിൽ കാണുന്നത്.

ഒട്ടുമുക്കാൽ റിപ്പബ്ലിക്കൻ അംഗങ്ങളും ജിം ജോർദാൻ എന്ന മെമ്പറെ തുണക്കും എന്ന ആശയിൽ ഇതിനോടകം മൂന്നു തവണ ഹൗസിൽ ജോർദാനെ സ്പീക്കറായി തിരഞ്ഞെടുക്കുന്നതിന് തുനിയൽ നടന്നു എന്നാൽ വിജയിച്ചില്ല.
ഇപ്പോൾ ജോർദാൻ അതിൽ നിന്നും പിന്മാറുന്നു എന്ന് അറിയിച്ചിരിക്കുന്നു. പൊതുവെ റിപ്പബ്ലിക്കൻ പാർട്ടിയെ തുണക്കുന്ന പൊതുജനതക്ക് നേതിർത്തം പ്രത്യേകിച്ചും മിഡിലീസ്റ്റിൽ യുദ്ധം നടക്കുന്നു നിരവതി അമേരിക്കക്കാർ കൊലചെയ്യപ്പെട്ടിരിക്കുന്നു ബന്ധിതരായിരിക്കുന്നു ആ സമയം ഇവിടെ   ഇതുപോലെ നിരുത്തരവാദ രീതിയിൽ പെരുമാറുന്നതിൽ അമർഷമുണ്ട്.

 

Join WhatsApp News
Jail For Trump 2023-10-22 19:44:24
Those who followed Trump they are all doomed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക