Image

ഫോമാ മിഡ്  ടെം ജനറൽ ബോഡി വൻ വിജയം; ബെന്നി വാച്ചാച്ചിറ, രാജു വർഗീസ് കൗൺസിൽ ചെയർ

Published on 22 October, 2023
ഫോമാ മിഡ്  ടെം ജനറൽ ബോഡി വൻ വിജയം; ബെന്നി വാച്ചാച്ചിറ, രാജു വർഗീസ് കൗൺസിൽ ചെയർ

ന്യു യോർക്ക്:  വാശിയേറിയ ഇലക്ഷനിൽ ഫോമായുടെ ജുഡീഷ്യൽ കൗൺസിൽ, കംപ്ലയൻസ് കൗൺസിൽ അംഗങ്ങളെ തെരെഞ്ഞെടുത്തു.

ജുഡീഷ്യൽ കൗൺസിൽ അംഗങ്ങൾ: വനിതാ പ്രതിനിധിയായി ലാലി കളപ്പുരക്കൽ എതിരില്ലാതെ വിജയിച്ചു. മറ്റംഗങ്ങൾ: ജോഫ്രിൻ ജോസ്, ബിനു ജോസഫ്, ബെന്നി വാച്ചാച്ചിറ, ജോസഫ് ഔസോ. കൗൺസിലിൽ അഞ്ച് അംഗങ്ങൾ   ആണുള്ളത് 

കംപ്ലയൻസ്‌ കമ്മിറ്റി: ഷോബി ഐസക്ക്, ഷൈനി അബുബക്കർ, ജോമോൻ കുളപ്പുരക്കൽ,  വർഗീസ് ജോസഫ്,  രാജു വർഗീസ്. ഈ കൗൺസിലിലും അഞ്ച് അംഗങ്ങൾ  ആണുള്ളത് 

  പിന്നീട് ഇരു കൗണ്സിലുകളും യോഗം ചേർന്ന് ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജുഡീഷ്യൽ കൗൺസിൽ ചെയർ ആയി ബെന്നി വാച്ചാച്ചിറ, വൈസ് ചെയർ ആയി ജോഫ്രിൻ ജോസ്, സെക്രട്ടറിയായി ബിനു ജോസഫ് എന്നിവരെ തെരെഞ്ഞെടുത്തു.

കംപ്ലയൻസ്‌ കമ്മിറ്റി ചെയർ ആയി സ്ഥാനമൊഴിയുന്ന ചെയർ രാജു വർഗീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വര്ഷം കഴിയുമ്പോൾ അദ്ദേഹം സ്ഥാനം ഒഴിയുകയും വർഗീസ് ജോസഫ് ആ സ്ഥാനം ഏൽക്കുകയും ചെയ്യും. ഷോബി ഐസക്ക് ആണ്  വൈസ് ചെയർ. ഷൈനി അബുബക്കർ സെക്രട്ടറി.

രണ്ട് സ്ഥാനങ്ങളിലേക്കും ആറു  പേര് വീതം മത്സരിക്കുന്നതിനാൽ ഒരു തെരെഞ്ഞെടുപ്പ് ഒഴിവാക്കി അവർ ആറു  പേരെയും വിജയിപ്പിക്കണമെന്ന് നാഷണൽ കമ്മിറ്റി ശുപാര്ശ ച്യ്തുവെങ്കിലും ജനറൽ ബോഡി അത് തള്ളിക്കളഞ്ഞു. തെറ്റായ ഒരു കീഴ്വഴക്കം അത് സൃഷ്ടിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് അനിയൻ ജോർജ്, ബബ്‌ലു ചാക്കോ, ജാസ്മിൻ പരോൾ എന്നീ ഇലക്ഷൻ കമ്മീഷനർമാരുടെ മേൽനോട്ടത്തിൽ തെരെഞ്ഞെടുപ്പ് നടക്കുകയായിരുന്നു. 

പതിവിനു വിപരീതമായി ഒരു മിനി കൺവൻഷനു വരുന്നത്ര പ്രതിനിധികൾ   മിഡ്  ടെം  ജനറൽ ബോഡിക്ക് എത്തി എന്നത് ഇത്തവണ പുതുമയായിരുന്നു. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും പ്രതിനിധികളെത്തിയതോടെ ചൂട് പിടിച്ച ചർച്ചകളും നടന്നു.  എങ്കിലും മികച്ചതും ഫലവത്തുമായ സമ്മേളനമായി അത് മാറിയതിൽ പ്രസിഡന്റ് ഡോ. ജേക്കബ് തോമസും ജനറൽ സെക്രട്ടറി ഓജസ് ജോണും ട്രഷറർ ബിജു തോണിക്കടവിലും സംതൃപ്തി പ്രകടിപ്പിച്ചു.

വരുന്ന  കൺവൻഷന്റെ വേദിക്കായി ന്യു യോർക്കിൽ പല ഹോട്ടലുകളും കണ്ടുവെങ്കിലും അവിടെ പല പരിമിതികളും  ഉള്ളതായി കണ്ടുവെന്ന് പ്രസിഡന്റ് പറഞ്ഞു. തുടർന്ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ മൂന്ന് കൺവൻഷൻ വേദികൾ കണ്ടു. മികച്ച ഹോട്ടലുകളാണ്. അവയുമായി ചർച്ചകൾ നടക്കുന്നു. അതിനാൽ ഏതാണ് വേദി എന്നോ കൃത്യമായ തീയതി ഏതെന്നോ തീരുമാനമായിട്ടില്ല. ഓഗസ്റിലായിരിക്കും കൺവൻഷൻ എന്നുറപ്പിക്കാം.

സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ ഒരു വർഷക്കാലമായി സംഘടനയും അംഗസംഘടനകളും നടത്തിയ നാനാവിധമായ പ്രവർത്തനങ്ങൾ വിവരിച്ചു. നാട്ടിലെ കൺവൻഷൻ, സ്‌കോളർഷിപ്പ് വിതരണം തുടങ്ങിയവയൊക്കെ മികച്ചതായി. വനിതാ ഫോറത്തിന്റെ മികച്ച പ്രവർത്തനങ്ങളും സെക്രട്ടറി എടുത്തു പറഞ്ഞു. ഹെൽപിംഗ് ഹാൻഡ്‌സ് പദ്ധതി വികസിപ്പിക്കുവാനും നിർദേശങ്ങൾ മുന്നോട്ടു വച്ചു. 

ട്രഷറർ ബിജു തോണിക്കടവിൽ   കണക്ക് അവതരിപ്പിച്ചു. ജോ. സെക്രട്ടറി ഡോ. ജയ്മോൾ  ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജെയിംസ് ജോർജ് എന്നിവരും യോഗത്തിനു നേതൃത്വം നൽകി.

അമേരിക്കയിൽ ഇലക്ഷന് മത്സരിക്കുന്ന ബിജു ചാക്കോയെ (ന്യു യോർക്ക് നാസ കൗണ്ടി  ലെജിസ്ളേറ്റർ)  പോലുള്ളവർക്ക് ഫോമാ സഹായം എത്തിക്കണമെന്ന നിർദേശത്തിലെ വിഷമതകൾ മുൻ പ്രസിഡണ്ടും ബൈലോ കമ്മിറ്റി ചെയറുമായ ജോർജ് മാത്യു അടക്കമുള്ളവർ  ചൂണ്ടിക്കാട്ടി. നോൺ പ്രോഫിറ്റ് ആയിരിക്കുമ്പോൾ സംഘടനക്ക് രാഷ്ട്രീയ കാര്യങ്ങളിൽ നേരിട് ഇടപെടനാവില്ല. അത് പോലെ ചാരിറ്റിക്കായി നാട്ടിലേക്ക് പണമയക്കുന്നതും പഴയ  പോലെ പറ്റില്ല.

ജോർജ് മാത്യു അവതരിപ്പിച്ച ഭരണഘടന  ഭേദഗതി പ്രകാരം ഇലക്ഷന് മത്സരിക്കുന്നതിനു  കെട്ടിവയ്‌ക്കേണ്ട തുക വർദ്ധിപ്പിച്ചു. പ്രസിഡന്റായി മത്സരിക്കാൻ  500 ഡോളർ എന്നത് 1000 ആക്കി. സെക്രട്ടറി, ട്രഷറർ പോസ്റ്റുകൾക്ക് 750. മറ്റു സ്ഥങ്ങളിലേക്കും തുക കൂടും.

ഈ തുക പുതിയ കമ്മിറ്റിക്കാർക്ക് നൽകണമെന്ന നിർദേശം വന്നു. എന്നാൽ ഇതുവരെ നിലവിലുള്ള കമ്മിറ്റിക്കാർക്ക് തന്നെയാണ്  ഈ തുക  ലഭിച്ചിട്ടുള്ളതെന്നു പ്രസിഡന്റ് സ്ഥാനാർഥിയായ തോമസ് ടി. ഉമ്മൻ അടക്കം മുൻ ട്രഷറർമാർ ചൂണ്ടിക്കാട്ടി.

ഫോമയ്‌ക്കു വേണ്ടി കരാറുകൾ ഒപ്പുവയ്‌ക്കേണ്ടത് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ  മൂന്ന് എക്സിക്യു്റ്റിവ് അംഗങ്ങളും കൂടിയാണ് വേണ്ടതെന്ന്  ഭേദഗതി വരുത്തി.

ഭരണഘടനയിലെ അവ്യക്തതകളും മറ്റും നീക്കം ചെയ്യാൻ എല്ലാവരിൽ നിന്നും ജോർജ് മാത്യു നിർദേശങ്ങൾ അഭ്യർത്ഥിച്ചു. വേണ്ട മാറ്റങ്ങൾ അടുത്ത ജൂണിനു മുൻപ് വരുത്താൻ ശ്രമിക്കും.

എമ്പയർ റീജിയൻ ആർ.വി.പി. ഷോളി കുമ്പിളുവേലിയുടെ സ്വാഗതത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. കുര്യാക്കോസ് വർഗീസ്, ജോൺ  സി വർഗീസ് (സലിം) എന്നിവർ രജിസ്‌ട്രേഷൻ നിയന്ത്രിച്ചു. ഇലക്ഷൻ ഒബ്സർവർമാരായി  സഥാനം ഒഴിയുന്ന ജൂഡിഷ്യൽ കമ്മിറ്റി ചെയർ മാത്യു ചെരുവിൽ, വൈസ് ചെയർ തോമസ് കോശി എന്നവർ സന്നിഹിതരായിരുന്നു. 

ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ വീണ്ടും മത്സരിക്കുമെന്ന് കാനഡയിൽ നിന്നുള്ള തോമസ് തോമസ് അറിയിച്ചതാണ് മറ്റൊരു പ്രധാന കാര്യം. 

പ്രസിഡന്റ് Dr. ജേക്കബ് തോമസിന്റെ നേത്രത്വഗുണത്തിന്റെയും ജനറൽ സെക്രട്ടറി ഓജസ്സ് ജോണിന്റെ സംഘടനാമികവിന്റെയും ട്രഷറർ ബിജു തോണിക്കടവിന്റെ കർമ്മകുശലതയുടെയും ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കൂട്ടായ്മയുടെയും RVP ഷോളി കുമ്പിളുവേലിയുടെയും എമ്പയർ റീജിയനിന്റെയും തികഞ്ഞ അർപണബോധത്തിന്റെയും പ്രതിഫലനം കൂടിയായി മാറി ഫോമായുടെ എക്കാലത്തെയും വലിയ ജനപങ്കാളിത്തത്തോടെയുള്ള ഈ ഇടക്കാല ജനറൽ ബോഡി മീറ്റിംഗ്

ഫോമാ മിഡ്  ടെം ജനറൽ ബോഡി വൻ വിജയം; ബെന്നി വാച്ചാച്ചിറ, രാജു വർഗീസ് കൗൺസിൽ ചെയർ
ഫോമാ മിഡ്  ടെം ജനറൽ ബോഡി വൻ വിജയം; ബെന്നി വാച്ചാച്ചിറ, രാജു വർഗീസ് കൗൺസിൽ ചെയർ
ഫോമാ മിഡ്  ടെം ജനറൽ ബോഡി വൻ വിജയം; ബെന്നി വാച്ചാച്ചിറ, രാജു വർഗീസ് കൗൺസിൽ ചെയർ
ഫോമാ മിഡ്  ടെം ജനറൽ ബോഡി വൻ വിജയം; ബെന്നി വാച്ചാച്ചിറ, രാജു വർഗീസ് കൗൺസിൽ ചെയർ
ഫോമാ മിഡ്  ടെം ജനറൽ ബോഡി വൻ വിജയം; ബെന്നി വാച്ചാച്ചിറ, രാജു വർഗീസ് കൗൺസിൽ ചെയർ
ഫോമാ മിഡ്  ടെം ജനറൽ ബോഡി വൻ വിജയം; ബെന്നി വാച്ചാച്ചിറ, രാജു വർഗീസ് കൗൺസിൽ ചെയർ
ഫോമാ മിഡ്  ടെം ജനറൽ ബോഡി വൻ വിജയം; ബെന്നി വാച്ചാച്ചിറ, രാജു വർഗീസ് കൗൺസിൽ ചെയർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക