നോ വാർ
നോ നോ വാർ
നോ മോർ വാർ .
നന്മകൾ വിളയും നമ്മുടെ ഭൂമിയിൽ
നോ നോ വാർ
നോ മോർ വാർ !
ആദിമ തമസിൻ നാഭിയിൽ നിന്നു-
മൊരാമ്പൽപ്പൂ മൊട്ടായ്
വിരിഞ്ഞിറങ്ങിയ ഭൂമി ജീവൻ
പിറന്ന തറവാട് !
( നോ വാർ)
മനുഷ്യ മോഹ പുലരികൾ മണ്ണിൽ
പുണർന്നിറങ്ങുമ്പോൾ,
പിറന്നു വീഴാൻ ഒരായിരംങ്ങൾ
നിരന്നു നിൽക്കുമ്പോൾ,
( നോ വാർ )
നിനക്ക് വേണ്ടി തുടിച്ചു നിൽപ്പൂ
നിരാമയ പ്രപഞ്ചം !
നിനക്ക് കിട്ടും നിന്റെയൊരാറടി
പിടിച്ചു വാങ്ങാതെ !
( നോ വാർ )