Image

സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാന ഓണ്‍ലൈന്‍ ശുശ്രുഷ നവം 19 മുതല്‍.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 30 October, 2023
സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാന ഓണ്‍ലൈന്‍ ശുശ്രുഷ നവം 19 മുതല്‍.

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രുഷകയും, അനുഗ്രഹീത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച് നയിക്കുന്ന ഓണ്‍ലൈന്‍ ശുശ്രുഷകള്‍ 'സൂം' പ്ലാറ്റുഫോമിലൂടെ നവംബര്‍ 19 മുതല്‍ 22 വരെ ലഭ്യമാവും.

ആന്തരിക സൗഖ്യം, രോഗശാന്തി, ആരാധന, വിടുതല്‍, വചന സന്ദേശം തുടങ്ങിയ ആല്മീയ ശുശ്രുഷാ മേഖലകള്‍ സംയോജിപ്പിച്ച് നടത്തപ്പെടുന്ന  ഓണ്‍ലൈന്‍ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റര്‍ ആന്‍ മരിയ വിഭാവനം ചെയ്യുന്നത്.

ഇന്ത്യ, അമേരിക്ക, യു.കെ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ സൗകര്യ പ്രദമായി പങ്കുചേരുവാന്‍ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രുഷകള്‍ ZOOM ലൂടെ ക്രമീകരിച്ചിരിക്കുന്നത്.

ആന്തരിക മുറിവുകളെയും, ശാരീരിക-മാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി മനസ്സിനും ശരീരത്തിനും സ്വസ്ഥതയും ശാന്തിയും  ആരോഗ്യവും പകരുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രുഷകളില്‍ പങ്കു ചേര്‍ന്ന് കൃപകളും അനുഗ്രഹങ്ങളും വിടുതലും പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.

CONTACT: + 44 7915 602258, +44 7848 808550

ZOOM MEETING ID: 597 220 6305 
 PASS CODE: 1947
IND(01:00-02:30),UK(19:30-21:00),USA(14:30-16:00),AUS(06:30-08:00)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക