Image

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഈസ്റ്റ്ഹാമില്‍ നവം.24 ന്; ഫാ. ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി നയിക്കും.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 01 November, 2023
ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഈസ്റ്റ്ഹാമില്‍ നവം.24 ന്; ഫാ. ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായി നയിക്കും.

ഈസ്റ്റ്ഹാം: ആഗോള കത്തോലിക്കാ സഭ, മരിച്ചവിശ്വാസികളുടെ ഓര്‍മ്മക്കും പ്രാര്‍ത്ഥനക്കുമായി പ്രത്യേകം നിയോഗിച്ചിരിക്കുന്ന നവംബര്‍ മാസത്തില്‍ ലണ്ടന്‍ റീജിയന്‍ സീറോ മലബാര്‍ സഭ നൈറ്റ് വിജില്‍ ശുശ്രുഷ ഒരുക്കുന്നു. പ്രശസ്ത  ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍
ഡയറക്റ്ററും, ഫാമിലി കൗണ്‍സിലറും, തിരുവചന ശുശ്രുഷകയുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നൈറ്റ് വിജിലിന് നേതൃത്വം നല്‍കും.

ഈസ്റ്റ്ഹാം  സെന്റ് ജോര്‍ജ്ജ്‌സ് സീറോമലബാര്‍ മിഷന്‍ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജില്‍ ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ്  കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നവംബര്‍ 24 നു വെള്ളിയാഴ്ചയാണ്  ക്രമീകരിച്ചിരിക്കുന്നത്.

രാത്രിയാമങ്ങളുടെ സുശാന്തതയില്‍ മനസ്സും ഹൃദയവും ഏകോപിപ്പിച്ച് ദൈവസന്നിധിയോടു  ചേര്‍ന്ന് നില്‍ക്കുവാനും, പ്രാര്‍ത്ഥനകളും യാചനകളും വേദനകളും അവിടുത്തെ സമക്ഷം ഭരമേല്പിക്കുവാനുമുള്ള  അനുഗ്രഹീതവേളയാണ് ഒരുങ്ങുന്നത്. 
മനസ്സിന്റെ തുറവയില്‍ അവിടുത്തെ സ്തുതിക്കുവാനും, അനുഗ്രഹങ്ങള്‍ക്കും, കൃപകള്‍ക്കും നന്ദിയര്‍പ്പിക്കുവാനും ഉള്ള അവസരമാണ് രാത്രി ആരാധനയില്‍ ലഭിക്കുക

പരിശുദ്ധ കുര്‍ബ്ബാനയിലും തിരുവചന ശുശ്രുഷയിലും  സൗഖ്യധ്യാനത്തിലും പങ്കുചേരുവാനും കൂടാതെ കുമ്പസാരത്തിനുള്ള അവസരവും നൈറ്റ് വിജിലില്‍ ഉണ്ടായിരിക്കും.

ആരാധനയിലും സ്തുതിപ്പിലും പ്രാര്‍ത്ഥനകളിലും അവിടുത്തെ സാന്നിദ്ധ്യം തൊട്ടനുഭവിക്കുവാനും പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം തേടുവാനും അനുഗ്രഹവേദിയാവുന്ന നൈറ്റ് വിജില്‍ ശുശ്രുഷകളിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

മാത്തച്ചന്‍ വിളങ്ങാടന്‍: 07915602258

നൈറ്റ് വിജില്‍ സമയം- നവംബര്‍ 24 വെള്ളിയാഴ്ച: രാത്രി 8:00 മുതല്‍ 12:00 വരെ.

പള്ളിയുടെ വിലാസം:
St.Michael's Catholic Church, Eastham,
E6 6ED.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക