Image

വെടി നിർത്താൻ ആക്രോശം ആര്  ആർക്കുവേണ്ടി? (ബി. ജോൺ കുന്തറ)

Published on 10 November, 2023
വെടി നിർത്താൻ ആക്രോശം ആര്  ആർക്കുവേണ്ടി? (ബി. ജോൺ കുന്തറ)

യുദ്ധങ്ങളിൽ സാധാരണ കാണുന്നതാണ് ഇരു പക്ഷങ്ങളിലും നിരവധി സൈനികരും പൊതുജനവും മരണപ്പെട്ടുകഴിയുമ്പോൾ, വെടിനിറുത്തൽ ആലോചന, അപേക്ഷ ഇതെല്ലാം രാഷ്ട്രനേതാക്കൾ U N പോലുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ടു വയ്‌ക്കാറുണ്ട്  നടപ്പായിട്ടുണ്ട്.

എന്നാൽ ഇസ്രായേൽ ഹമാസ് സംഘട്ടനം ഒരു സാമ്പ്രദായിക യുദ്ധമല്ല ഇവിടെ ഒരു രാഷ്ട്ര സൈന്യമോ ഭരണാധിപരോ അല്ല യുദ്ധം പ്രഘ്യാപിച്ചത് ഇരു സൈന്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നില്ല . ഓർക്കുന്നുണ്ടാകും റഷ്യ യൂകാറിൻ വാർ തുടങ്ങുന്നതിനു മുൻപേ അറിയാമായിരുന്നു റഷ്യ പടയോട്ടം തുടങ്ങിയിരിക്കുന്നു യുദ്ധം തീർച്ച.ആ യുദ്ധം ഇപ്പോഴും തീർന്നിട്ടില്ല ഒരു വെടിനിറുത്തലും കാണുന്നുമില്ല.

ഗാസ ഇസ്രായേൽ അതിർത്തിയിൽ സംഭവിച്ചതെന്താണ്. ഒരു പറ്റം ഹമാസ് തീവ്രവാദികൾ അപ്രധീക്ഷിതമായി അതിർത്തി പലേ രീതികളിൽ അതിക്രമിച്ചു കടന്നു ഇസ്രായേൽ യോദ്ധാക്കളുമായി ഒരു സംഘട്ടനത്തിനു തുനിഞ്ഞില്ല. പിന്നേയോ ഒരു ഗാനമേള കേട്ടിരിക്കുന്ന ഒരുപറ്റം നിർദോഷികളെ കൊന്നൊടുക്കി. കൂടാതെ നൂറുകണക്കിന് പൊതുജനത്തെ കുഞ്ഞു കുട്ടി വ്യത്യാസമില്ലാതെ ബന്ധിതരാക്കി അവരുടെ താവളങ്ങളിലേയ്ക് കടത്തി.

ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നും അറിയാത്തപോലെ അമേരിക്കയിൽ ഡെമോക്രാറ്റ് കോൺഗ്രസ്  അംഗം റഷീദ് താലിബ്   മുന്നിൽ നിന്ന് മറ്റു നിരവധി പുറകെയും കൂടാതെ പലേ സർവ്വകലാശാലകളിൽ ഏതാനും വിദ്യാർത്ഥികളും ഇസ്രായേലിനെ കുറ്റപ്പെടുത്തി പൊതു വീധികളിലും മാധ്യമങ്ങളിലും എത്തുന്നത്.

ഇവിടെ ഇസ്രായേൽ വിരോധികൾ ഹമാസ് എന്ന പദം ഉപയോഗിക്കില്ല പീഠനങ്ങൾ സഹിക്കുന്ന പലസ്തീൻ ജനത അവരാണ് ഇസ്രായേലുമായി ഏറ്റുമുട്ടിയത്. ഒരു ചോദ്യം? പിന്നെ എന്തുകാരണത്തിൽ ഈ പലസ്തീൻ യോദ്ധാക്കൾ ഗാസയിൽ വിശാലമായ തുരങ്കങ്ങൾ രൂപീകരിച്ചു ജീവിക്കുന്നു? അതും തുരങ്കങ്ങൾ സ്കൂൾ ആശുപത്രി എന്നിടങ്ങളിലെ അടിയിൽ.

ഇസ്രായേൽ പരിപൂർണ്ണമായി ഗാസയിൽ നിന്നും 2005 ൽ സൈന്യങ്ങളെ പിൻവലിച്ചു കൂടാതെ 800 ൽപ്പരം ഇസ്രായേൽ കുടിയേറ്റക്കാരെയും. ഈ പ്രദേശം പൂർണ്ണമായും ഭരിക്കുന്നത് പലസ്തീൻ ജനത അവരുടെ ആർമ്മി. ആ സാഹചര്യത്തിൽ എന്തു കാരണത്താൽ ഒരുപറ്റം പലസ്തീനുകൾ എന്നഭിനയിക്കുന്ന തീവ്രവാദികൾ ഗുഹകളിൽ താമസിക്കുന്നു ഇവരിൽ പലരും സിറിയ, ഇറാൻ,യമൻ എന്നീ രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ള ആക്രമികൾ എന്ന് മരണപ്പെട്ട ഭീകരരിൽ നിന്നും പിടിക്കപ്പെട്ടവരിൽ നിന്നും മനസ്സിലായിരിക്കുന്നു .

ഇസ്രായേൽ ജനതയെ നദി മുതൽ കടൽ വരെ നശിപ്പിക്കും ആ രാജ്യത്തെ ഭൂപടത്തിൽ നിന്നും തുടച്ചുമാറ്റും എന്ന ഉദ്ദേശത്തോടെ ഇറാൻ എന്ന ശക്ത രാഷ്ട്രത്തിൻറ്റെ എല്ലാ ആശീർവാദത്തോടെയും, ഹമാസ് എന്ന ഭീകര പ്രസ്ഥാനം ഒക്റ്റോബർ 7 ന്  തുടങ്ങിയ നരബലി ആവശ്യങ്ങൾ സാധിച്ചുകിട്ടിയോ? ഉടനെ യുദ്ധം അവസാനിപ്പിക്കുവാൻ? ഇനിയും ലക്ഷക്കണിക്കിന് ജ്യൂതരെ കൊന്നൊടുക്കേണ്ടിയിരിക്കുന്നു.പക പൂർണ്ണമായും തീരുന്നതിന്.

ഇസ്രായേലോ പാലസ്തീൻ മേഖലയിൽ ജീവിക്കുന്ന സാധാരണ ജനതയോ  തുടക്കമിട്ട ഒരു യുദ്ധമല്ലിത്. തികച്ചും മത വൈരാഗ്യത്തെ മുൻനിറുത്തി കാലഹരണപ്പെട്ട മത ഗ്രന്ഥങ്ങളെ തോളിലേറ്റി നടക്കുന്ന ഇസ്ലാം മതത്തിലെ ഒരു വിഭാഗം.

ആഗോളതലത്തിൽ, ഇസ്രായേൽ വെടി നിരുത്തണമെന്ന ആവശ്യവുമായി പ്രധാനമായും, അമേരിക്ക യൂറോപ്പ്.  ഇവിടെല്ലാം ഏതാനും സർവ്വകലാശാല വിദ്യാർത്ഥികളുടെ നേതിർത്വത്തിൽ പ്രകടനങ്ങൾ നടക്കുന്നു "സയനിസ്റ്റു" കൾ, ജൂതന്മാര്‍ക്ക് സ്വന്തമായ രാജ്യം വേണമെന്ന് ആവശ്യപ്പെടുന്നവർ അവർക്കെതിരായി .
 ഭീകരർ ഇതിനോടകം 1500 ലധികം നിരപരാധി ഇസ്രായേൽ കൂടാതെ മറ്റു രാജ്യ ജനതയെയും കൊന്നൊടുക്കിയിരിക്കുന്നു ആ സാഹചര്യത്തിൽ ഇസ്രായേൽ സൈന്യം ഗാസയിൽ നിന്നും അവരുടെ ദൗത്യം മുഴുവൻ ഹമാസിനെയും നശിപ്പിക്കുക അതു നടപ്പാക്കാതെ  ഇപ്പോൾ പിന്മാറിയാൽ എന്തായിരിക്കും സ്ഥിതി?
 
യുദ്ധത്തിൽ നാശ നഷ്ട്ടങ്ങൾ അനുഭവിച്ച പലസ്തീൻ ജനതയെ പുനരുദ്ധരിപ്പിക്കുന്നതിന് പണം ഇവിടേക്കൊഴുകും. ആരായിരിക്കും ആ പണം ഉപയോഗിക്കുവാൻ പോകുന്നത്? 2005 നുശേഷം ഇവിടെ സംഭവിച്ചത് ഇതാണ് അമേരിക്ക, യൂറോപ്പ് ഇവിടെ നിന്നെല്ലാം ദുരിതാശ്വാസ പ്രവർത്തനം എന്ന രൂപത്തിൽ പണം എത്തി.
 
അതൊന്നും ഒരു പലസ്തീയനും കിട്ടിയിട്ടില്ല അതെല്ലാം ഗാസയിൽ നുഴഞ്ഞുകയറിയ ഇറാൻ അനുഭാവികൾ പിടിച്ചെടുത്തു ഗുഹകൾ നിർമ്മിച്ചു ആയുധങ്ങൾ, റോക്കറ്റുകൾ എല്ലാത്തരം യുദ്ധ സാമഗ്രികളും വാങ്ങി ശേഖരിച്ചു.
ഇനിയൊരു പരീക്ഷണത്തിന് ഇസ്രായേൽ ഭരണാധിപരോ ജനതയോ സമ്മതിക്കില്ല ഉടനെ ഗാസയിൽ നിന്നും അവരുടെ ഉദ്യമം പൂർത്തിയാക്കാതെ പിൻമാറുവാൻ .

Join WhatsApp News
Sunil 2023-11-10 15:40:03
Cease fire is like committing suicide for Israel. Will Hamas or Hezbollah agree that Israel has a right to exist ? No. Squad members of the Congress want to wipe out Israel from Jordan River to Mediterranean sea. Israel got attacked and our Vice-President is concerned about Islamophobia. Most teachers and professors ridicule the word patriotism. Their students think that Venezuela is a better country than the USA.
Jacob 2023-11-10 22:55:29
It is reported that top three Hamas leaders living in Qatar and other countries have bank accounts totaling 11 billion USD. They instigate their “chotta” leaders to fight Israel. The aid money they receive goes to their leaders’ bank accounts plus materials to build tunnels, rockets and bombs. In 18 years, they did not produce a viable economy. Kill the Jew is the mantra children are taught in their madrasas. France has shutdown all the madrasas. Utter Pradesh has shutdown 800 madrasas. Their education system is just plain indoctrination. This is the problem with all poor Islamic countries.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക