Image

വീ ഡി സതീശന്‍ എംഎല്‍എ, ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ മുഖ്യ പ്രഭാഷണം നടത്തും; 'സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പൊളിറ്റിക്കല്‍ ഇക്വാലിറ്റി' സെമിനാര്‍ നാളെ.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 17 November, 2023
വീ ഡി സതീശന്‍ എംഎല്‍എ, ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ മുഖ്യ പ്രഭാഷണം നടത്തും; 'സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പൊളിറ്റിക്കല്‍ ഇക്വാലിറ്റി' സെമിനാര്‍ നാളെ.

കേംബ്രിഡ്ജ്: പ്രതിപക്ഷ നേതാവും, KPCC വൈസ് പ്രസിഡണ്ടുമായ വീ ഡി സതീശന്‍ എംഎല്‍എ നാളെ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയനും, ARU സ്റ്റുഡന്‍സ് യൂണിയനും  സംയുക്തമായി സംഘടിപ്പിക്കുന്ന  സെമിനാറില്‍ പങ്കു ചേരും. ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കുന്ന 'സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പൊളിറ്റിക്കല്‍ ഇക്വാലിറ്റി' സെമിനാറില്‍ വീഡി സതീശന്‍ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.
 
നാളെ നവംബര്‍ 18-ന് ശനിയാഴ്ച ഉച്ചക്ക് 12:30 ന് ആംഗ്ലിയാ  റസ്‌കിന്‍ യൂണിവേഴ്‌സിറ്റി ലെക്ച്ചര്‍ ഹാളില്‍ ഒരുക്കിയിരിക്കുന്ന സെമിനാറില്‍ എത്തുന്ന വി ഡീ സതീശന്‍ എംഎല്‍എ ക്കു ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയനും, ARU വിദ്യാര്‍ത്ഥി യൂണിയനും, കോണ്‍ഗ്രസ്സ് അനുഭാവികളും ചേര്‍ന്ന്  ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

 വി ഡീ സതീശന്‍ എംഎല്‍എ യോടൊപ്പം കേംബ്രിഡ്ജ് എംപി യും,ഷാഡോ മിനിസ്റ്ററുമായ ഡാനിയേല്‍ ഷേഷ്ണര്‍, കേംബ്രിഡ്ജ് ആന്‍ഡ്  പീറ്റര്‍ബറോ കമ്പൈന്‍ഡ്  ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ അന്നാ സ്മിത്ത്, പ്രശസ്ത എഴുത്തുകാരിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഷാഹിദ റഹ്‌മാന്‍ എന്നിവരും  സംസാരിക്കും.

കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കോര്‍ഡിനേറ്ററുമായ അഡ്വ.ബൈജു തിട്ടാല സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നതാണ്.
 
'സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പൊളിറ്റിക്കല്‍ ഇക്വാലിറ്റി' എന്ന വിഷയത്തെ ആസ്പദമാക്കി ആംഗ്ലിയ റസ്‌കിന്‍   സര്‍വ്വകലാശാലയില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍  പ്രമുഖരുടെ ചിന്തകളും വിലയിരുത്തലുകളും അഭിപ്രായങ്ങളും അനിവാര്യമായ ഭാവി രാഷ്ട്ര പുനംനിര്‍മ്മാണത്തിലും, രാഷ്ട്രീയ സുസ്ഥിതിയിലേക്കും സൗഹാര്‍ദ്ധ അന്തരീക്ഷത്തിലേക്കുള്ള തിരിച്ചു പോക്ക്,  നെഹ്രുവിയന്‍ സോഷ്യലിസം അടക്കമുള്ള  വിഷയങ്ങള്‍  ചര്‍ച്ചയാവും.

ചിന്തോദ്ധീപകവും, കാലിക പ്രാധാന്യമേറിയതുമായ ചര്‍ച്ചകളും  ക്ളാസ്സുകളും  ഏറെ പ്രാധാന്യത്തോടെയാണ് ജനാധിപത്യ വിശ്വാസികള്‍ നോക്കിക്കാണുന്നത്.

ആംഗ്‌ളീയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക