Image

ഫോമ സതേൺ റീജിയൻ നേതൃത്വം കൊടുത്ത ഫുഡ് ഡ്രൈവ് വൻ വിജയം

അജു വാരിക്കാട് Published on 21 November, 2023
ഫോമ സതേൺ റീജിയൻ നേതൃത്വം കൊടുത്ത ഫുഡ് ഡ്രൈവ് വൻ വിജയം

ഹൂസ്റ്റൺ : ഫോമാ സതേൺ റീജിയൻ സെൻറ് തോമസ് സിഎസ്ഐ ചർച്ച്, ഹൂസ്റ്റൺ ഫുഡ് ബാങ്ക് അറ്റാക്ക് പോവേർട്ടി, ടിസാക്ക്, മല്ലപ്പള്ളി അസോസിയേഷൻ എന്ന സംഘടനകൾ സംയുക്തമായി സെൻറ് തോമസ് സിഎസ്ഐ ചർച്ചിൽ നവംബർ 18 രാവിലെ 8 30 മുതൽ ആരംഭിച്ച ഫുഡ് ഡ്രൈവ് വൻ വിജയമായി. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫുഡ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

അറ്റാക്ക് പോവർട്ടി സി ഇ ഓ മറ്റ് നിരവധി ഗവൺമെൻറ് ഒഫീഷ്യൽ സിനിമാ സംവിധായകനും നടനുമായ ജോണി ആൻറണി എന്നിവർ പങ്കെടുത്തു. 50,000 ത്തിൽ അധികം ഡോളർ ചെലവ് ചെയ്ത് ടർക്കി ഗ്രോസറി സാധനങ്ങൾ പച്ചക്കറികൾ വെള്ളം എന്നിവയാണ് വിതരണം ചെയ്തത്. 250ലധികം കുടുംബങ്ങൾക്കാണ് ഈ ഫുഡ് ഡ്രൈവ് പ്രയോജനപ്പെട്ടത്. ട്രാഫിക് മാനേജ് ചെയ്യുന്നതിനായി സ്റ്റാഫോർഡ് പോലീസ് ഡിപ്പാർട്ട്മെൻറ് സഹായിക്കയും ചെയ്തു. 

അതോടൊപ്പം നടത്തിയ ഹാർമണി ഫെസ്റ്റിവലിൽ മലയാളി കൂടിയായ ജഡ്ജ് ജൂലി മാത്യു നേതൃത്വം കൊടുക്കുന്ന ജഡ്ജസ് അസോസിയേഷൻ നിർദ്ദേശിച്ച ഒരു നിയമ വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് നൽകുകയും ചെയ്തു അതോടൊപ്പം ഫോർട്ട് ബെൻഡ് ഹൈസ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മറ്റൊരു വിദ്യാർഥികൾ സ്കോളർഷിപ്പ് നൽകി. തുടർന്ന് സ്റ്റേറ്റ് റെപ്രസെന്ററ്റീവ് ആയ റോൺ റെയ്നോഡ്സ് ഫുഡ് ഡ്രൈവ് വോളണ്ടറി ചെയ്ത് സഹായിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

അതേ തുടർന്ന് വൈകുന്നേരം മാഗ് ആസ്ഥാനമായ കേരള ഹൗസിൽ വച്ച് ഫേമയുടെ സതേൺ റീജ്യൺ പ്രവർത്തന ഉദ്ഘാടനം നടക്കുകയും ചെയ്തു. 

ഫോമ നാഷണൽ പ്രസിഡൻറ് ജേക്കബ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. സതേൺ റീജിയൻ ആർ വി പി മാത്യൂസ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. ഫോമ നാഷണൽ ട്രഷറർ ബിജു തോണിക്കടവിൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു മറ്റ് നിരവധി സംഘടനാ നേതാക്കൾ ആശംസകൾ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക