Image

'നെഹ്രുവിയന്‍ സോഷ്യലിസവും, ദാര്‍ശ്ശനികതയും കാലിക  പ്രസക്തവും, സമ്പന്നവുമായ രാഷ്ട്രീയ പ്രമാണം' വീ ഡി സതീശന്‍ എംഎല്‍എ.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 21 November, 2023
'നെഹ്രുവിയന്‍ സോഷ്യലിസവും, ദാര്‍ശ്ശനികതയും കാലിക  പ്രസക്തവും, സമ്പന്നവുമായ രാഷ്ട്രീയ പ്രമാണം' വീ ഡി സതീശന്‍ എംഎല്‍എ.

കേംബ്രിഡ്ജ്: 'നെഹ്രുവിയന്‍ സോഷ്യലിസവും, ദാര്‍ശ്ശനികതയും എക്കാലത്തെയും പ്രസക്തവും സമ്പന്നവുമായ രാഷ്ട്രീയ പ്രമാണവും,നേതാക്കള്‍ക്ക്  ദിശാബോധവും,രാജ്യതന്ത്രജ്ഞതയും പകരുന്ന  പാഠപുസ്തകമെന്നും' വീ ഡി സതീശന്‍ എം എല്‍ എ. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ 'നെഹ്രുവിയന്‍ സോഷ്യലിസവും ദാര്‍ശ്ശനികതയും' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്.

' ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനും, സോഷ്യലിസ്റ്റും, ഭരണ തന്ത്രജ്ഞനുമായ രാഷ്ട്ര ശില്പിയും ഭരണാധികാരിയുമാണ് നെഹ്രു. നെഹ്രുജിയുടെ കാഴ്ചപ്പാടുകള്‍ ആണ് വിഭജനത്തിന്റെയും സ്വാതന്ത്രാനന്തര അവസ്ഥതയില്‍ നിന്നും ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ചയിലേക്കും രാജ്യാന്തര ബന്ധങ്ങളിലേക്കും എത്തിച്ചത്'.

ഇന്ത്യന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് യൂണിയനും, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വീ ഡി സതീശന്‍.

'കാലിക രാഷ്ട്രീയ അധംപതനത്തിനും, വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും, മാനുഷിക-ജനാധിപത്യ മൂല്യ ശോഷണത്തിനും കാരണം നെഹ്റു കാണിച്ചു തന്ന രാഷ്ട്രീയ ദിശാബോധത്തില്‍ നിന്നും,സോഷ്യലിസ്റ്റ് ചിന്തോധാരയില്‍ നിന്നുമുള്ള അകല്‍ച്ചയാണെന്നും കെപിസിസി വൈസ് പ്രസിഡണ്ടുമായ വീ ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

'നെഹ്രുവിനു ബ്രിട്ടനും, കേംബ്രിഡ്ജ് ട്രൈനിറ്റി കോളേജും അടക്കം ഉണ്ടായിരുന്ന വലിയ ബന്ധം ഏറെ അഭിമാനത്തോടെ കാണുന്ന പ്രസംഗത്തില്‍ അനുസ്മരിച്ചു.   ജനതയുടെ ഒരു പ്രതിനിധിയാണ് താനെന്നും, അദ്ദേഹത്തെ അനുസ്മരിക്കുവാന്‍ കിട്ടിയ അവസരത്തെ ഏറെ നന്ദിയോടെ കാണുന്നുവെന്നു' കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്റെ മുന്‍ മുന്‍ മേയറും, ലേബര്‍ പാര്‍ട്ടി നേതാവുമായ ലൂയിസ് ഹെര്‍ബെര്‍ട് തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.

ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കോര്‍ഡിനേറ്ററും, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, സോളിസിറ്ററുമായ ബൈജു തിട്ടാല, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പിജി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡണ്ട് വരീഷ് പ്രതാപ്  എന്നിവരും സംസാരിച്ചു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക