Image

എന്തുകൊണ്ട്‌ ഇറാൻ ഇസ്രയേലിനെ വെറുക്കുന്നു? (ബി ജോൺ കുന്തറ)

Published on 30 November, 2023
എന്തുകൊണ്ട്‌ ഇറാൻ ഇസ്രയേലിനെ വെറുക്കുന്നു? (ബി ജോൺ കുന്തറ)

ഇന്നത്തെ അറബ്, മിഡിലീസ്റ്റ് മേഖലയിൽ ഒരു ശാശ്വത സമാധാനത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്, ഇറാന് ഇസ്രയേലിനോടുള്ള  രൂക്ഷമായ വെറുപ്പ്അതുമാത്രം  . ഈയൊരു വിരോധത്തിന് മതപര കാരണങ്ങൾ അല്ലാതെ മറ്റൊന്നുമില്ല.

ഇസ്രയേലും ഇറാനുമായി അതിർത്തി പങ്കിടുന്നില്ല,ഒരുകാലത്തു പേർഷ്യൻ സംസ്‌കാരം ഇറാനിൽ നിലനിന്നിരുന്ന സമയം യഹൂദരുമായുള്ള സംസർഗം നിലനിന്നിരുന്നു.ഓട്ടമാൻ ഭരണകാലത്തും ജൂതർ സമാധാനത്തിൽ ജീവിച്ചിരുന്നു.
  പിന്നീട് ഇസ്ലാം മതം ഇറാനിൽ പ്രചരിക്കപ്പെട്ടു. മൊഹമ്മദ് യഹൂദരെയും , ക്രിസ്താനികളെയും ശത്രുക്കളായി കണ്ടിരുന്നു എങ്കിലും  എന്നിരുന്നാൽ ത്തന്നെയും ജൂതരോടുള്ള വെറുപ്പ്  സംഘർഷാവസ്ഥയിലേയ്ക് എത്തിയിരുന്നില്ല. അറബ് പ്രദേശത്തു മൊഹമ്മതിൻറ്റെ ദിവാ സ്വപ്നങ്ങളിൽ നിന്നുമുതിച്ച ഒരു ദൈവ സങ്കൽപ്പത്തെ അന്നത്തെ അവിടെ നിലനിന്നിരുന്ന രണ്ടു പ്രധാന വിശ്വാസങ്ങൾ തള്ളിക്കളഞ്ഞു അങ്ങിനെ മൊഹമ്മദ് ഇവരുടെ വിരോധിയായി മാറി.

രണ്ടാം ലോക യുദ്ധത്തിനുശേഷം ഓട്ടമാൻ ഭരണത്തിൻറ്റെ അവസാനത്തിൽ പടിഞ്ഞാറു നിന്നും പാശ്ചാത്യ രാജ്യങ്ങൾ പേർഷ്യൻ മേഖലകൾ അവരുടെ അധീനതയിലാക്കി ഭൂമി പലതായി വിഭജിക്കപ്പെട്ടു അങ്ങിനെ ഇറാൻ,ഇറാക്ക് , സിറിയ, ജോർദാൻ എന്നിങ്ങനെ രാഷ്ട്രങ്ങൾ രൂപീകരിക്കപ്പെട്ടു.

ഇറാനിൽ ഷാ രാജകുലം ഭരണം ഏറ്റെടുത്തു ഇവർ പൊതുവെ ഇസ്ലാമിലെ ഷിയാ വിഭാഗം എങ്കിലും വളരെ ലിബറൽ ആയിരുന്നു ഇസ്ലാം നിയമങ്ങൾ പ്രകാരമല്ല രാജ്യം ഭരിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങളോടും അമേരിക്കയോടും വളരെ സൗഹൃദയത്തിൽ ഷാ ഭരണം നടത്തി.

അന്നത്തെ ശ്രദ്ധേയമായ ഒരവസ്ഥ, അറബ് രാജ്യങ്ങൾ ഇസ്രയേലുമായി നിരവധി യുദ്ധങ്ങളിൽ ഏർപ്പെട്ടപ്പോൾ ഷായുടെ കീഴിൽ ആയിരുന്ന ഇറാൻ മൗനം പാലിച്ചു ഇസ്രായേലിന് രഹസ്യമായി സഹായവും നൽകിയിരുന്നു.
അതിനു ശേഷം അറിയാമല്ലോ അയത്തൊള്ള കൊമേനി അഴിച്ചുവിട്ട ഇസ്ലാമിക് റെവല്യൂഷനും ഷായെ ഭരണത്തിൽ നിന്നും നീക്കി ഇസ്ലാമിക് തീവ്ര വാദികൾ ഇറാൻ ഭരണം ഏറ്റെടുത്തു. ഇറാൻ നടപ്പാക്കിയ മതാധിഷ്ഠിത പൗരോഹിത്യഭരണം .

ഈ ഭരണം ഇസ്രായേലിനെ അന്നുമുതൽ കാണുന്നത്, ഇസ്ലാം പരിശുദ്ധനാട്, പിടിച്ചടക്കിയ  ഒരു നിയമാനുസൃതമല്ലാത്ത രാജ്യമായിട്ട്. ജൂതർ പൈശാചിക ജനത. ആഗോള ഇസ്ലാം ജനതയുടെ ധാര്‍മ്മികബാദ്ധ്യത ഇസ്രായേലിനെ പരിപൂർണ്ണമായി നശിപ്പിക്കുക ഇതാണ് ഇറാൻ വളർന്നുവരുന്ന അവരുടെ തലമുറയെ പഠിപ്പിക്കുന്നത്.

മറ്റൊരു ആരോപണം ഇസ്രായേൽ അമേരിക്കയുടെ സഹായത്തിൽ മിഡിലീസ്റ്റിൽ സാമ്രാജ്യവാദികളെ വളർത്തുന്നു. കൊമേനി നടത്തിയിട്ടുള്ള പലേ പ്രഖ്യാപനങ്ങളിലും കണ്ടിരുന്നു. ജൂതർ ഖുറാനെ വൈകൃത രൂപങ്ങളിൽ അവതരിപ്പിച്ചു അപമാനിച്ചു. ഇതിലൊന്നിലും ഒരു കഴമ്പും ഇല്ല എന്നതാണ് വാസ്തവം.

എങ്ങിനെ മൊഹമ്മതും ആറാം നൂറ്റാണ്ടിലെ അറബ് ദേശ  ജൂത പ്രമാണികളുമായി തെറ്റി എന്നതിന് ചരിത്രം കാട്ടുന്നത്. മൊഹമ്മദ് തനിക്കു ഗബ്രിയേൽ വഴി കിട്ടിയ ദൈവവചനങ്ങൾ ജൂതരുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിനു ശ്രമിച്ചു എന്നാൽ അവർ അതിന് ചെവികൊടുത്തില്ല എന്നുമാത്രമല്ല മൊഹമ്മദിനെ പരിഹസിച്ചു.
 
അതോടെ ജൂതർ മൊഹമ്മദിൻറ്റെ ശത്രുക്കളായി. ആ കാലം മുഹമ്മദിന് ആൾ ബലം ഇല്ലാതിരുന്നതിനാൽ ജൂതരിൽ നാശനഷ്ടങ്ങൾ ഒന്നും വരുത്തുവാൻ പറ്റിയിട്ടില്ല. മൊഹമ്മദ് രംഗപ്രവേശനം നടത്തുന്നത് 6 ആം നൂറ്റാണ്ടിൽ അന്നുമുതലേ ഇസ്ലാം കണക്കുകൂട്ടുവാൻ പറ്റൂ . എന്നാൽ യഹൂദർ പാലസ്റ്റിൻ മേഖലയിൽ B C കാലം മുതൽ വസിക്കുന്നു എന്ന് ചരിത്ര തെളിവുകൾ കാണാം.അതുപോലതന്നെ റോമാക്കാർ പാലസ്റ്റീൻ ഭരിച്ചിരുന്ന കാലം A D 70 തിൽ, ടൈറ്റസ് ചക്രവര്‍ത്തി  ജൂതയ ശക്തമായി ആക്രമിക്കുന്നു.ജൂതരുടെ അന്നത്തെ ദേവാലയ ഭിത്തികളിൽ ഒന്ന് ഇന്നും നിലനിൽക്കുന്നു. ഇതിൽ കൂടുതൽ എന്തു തെളിവ് വേണം യഹൂദർ ജെറുസലേമിൽ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നതിന്.

ചരിത്ര സത്യം, ജെറുസറെമിൽ, ക്രിസ്ത്യൻ ദേവാലയം വരുന്നതും ഇസ്ലാം ടോം ഓഫ് റോക്ക് നിർമ്മിക്കുന്നതെല്ലാം 5 മുതൽ  7 ആം നൂറ്റാണ്ടിൽ. ജെറുസലേം ഇസ്ലാമിൻറ്റെ പുണ്യസ്ഥലം എന്ന് അവകാശപ്പെടുവാൻ ഇറാന് എന്തവകാശം?

ഒരു അപസ്‌മാര രോഗി 6 ആം നൂറ്റാണ്ടിൽ നടത്തിയ ജല്പനങ്ങളിൽ വിശ്വസിച്ചു.  ഇറാൻ എന്നൊരു വൻരാജ്യം അവരുമായി  താരതമ്യ പ്പെടുത്തിയാൽ ഇസ്രായേൽ ഒരു ചെറിയ രാജ്യം അവിടുള്ള  ഒരു ചെറിയ ജൂത വംശത്തെ നശിപ്പിക്കണം എന്ന വാശിയിൽ പ്രവർത്തിക്കുന്നു. എന്നാൽ മറ്റു ലോക രാജ്യങ്ങൾ ഇതിൽ കാര്യമായ എതുർപ്പൊന്നും കാട്ടുന്നുമില്ല .ഇറാനെ ഇതിൽ തുണക്കുന്ന വാൻ ശക്തികളും നമുക്കു കാണാം  എന്താണിവിടത്തെ നീതി?

Join WhatsApp News
നിരീശ്വരൻ 2023-11-30 04:37:11
എബ്രഹാം ഹാഗാറിന് ഗർഭം ഉണ്ടാക്കി പുറത്താക്കിയ അന്ന് തുടങ്ങിയ പ്രശ്നമാണ്. അങ്ങേരു തന്നെ വന്ന് ഇതിന് ഒരു പരിഹാരം ഉണ്ടാക്കണം . ചിലോരൊക്കെ അബ്രാമിന്റെ മടിയിലിരിക്കാൻ കച്ചകെട്ടി നടക്കുന്നവരുണ്ട് . അവരോട് പറഞ്ഞുവിടാം. അദ്ദേഹത്തോട് ഇവിടെ വരെ വന്നു ഇതിന് ഒരു പരിഹാരം ഉണ്ടാക്കാൻ .
benoy 2023-12-02 03:37:01
നിരീശ്വരാ അബ്രഹാമിന്റെ മടിയിലിരിക്കാൻ കച്ചകെട്ടിയവരെപ്പറ്റി താങ്കൾ പറയുമ്പോൾ എഴുപത്തിരണ്ട് ഹൂറികളുടെ മടിയിലിക്കാൻ കച്ചകെട്ടിയവരെപ്പറ്റിക്കൂടി ഒന്ന് പ്രദിപാദിക്കുന്നതല്ലേ അതിന്റെയൊരുത്. പേടിയാണോ? നട്ടെല്ലുവേണം.
നിരീശ്വരൻ 2023-12-02 16:00:48
അബ്രാഹാമിന്റെ മടിയിലിരിക്കണമെന്നുള്ള ആഗ്രഹവും ഹൂറിയുടെ മടിയിലിരിക്കണെമെന്നുള്ള ആഗ്രഹവും യഥാർത്ഥ ഭയത്തിൽ നിന്നു ഉണ്ടാകുന്നതാണ് . വർത്തമാനകാലത്തേയും അത് അനാവരണം ചെയ്യുന്ന മരണമെന്ന സത്യത്തേയും അംഗീകരിക്കാതെ മരണം ഇല്ലാത്ത ലോകത്തു ജീവിക്കണം എന്നുള്ള ആഗ്രഹം യഥാർത്ഥത്തിൽ, മരണഭയത്തിൽ നിന്ന് ഉണ്ടാകുന്നതാണ് . ഇങ്ങനെയുള്ളവരുടെ നട്ടെല്ല് ഒരു പരിശോധനക്ക് വിധേയപ്പെടുത്തേണ്ടതാണ് . സത്യാന്വേഷികൾ ഭയരഹിതരെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക