ബൈക്കപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് ചികില്‍സാ സഹായം തേടുന്നു. പള്ളുരുത്തി പോക്കനാമുറി പൂവാലിപറമ്പില് പി. കെ. ഗഫൂറിന്റെ മകന് സുല്‍ഫിക്കര്‍ അലിയാണ് (20) തലയ്ക്കു ഗുരുതര പരുക്കേറ്റു ചേര്‍ത്തല കെ. വി. എം. ആശുപത്രി ഐസിയു വില്‍ കഴിയുന്നത്.
എറണാകുളം ചിന്മയ കോളജില്‍ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ്. സുല്‍ഫിക്കറിന് ഇതുവരെ ഓര്മ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. തുടര്‍ ചികില്‍സയ്ക്കു പണമില്ലാത്തതിനാല്‍ അപകടത്തില്‍ ഒടിഞ്ഞ ഇടംകൈയില്‍ സ്റ്റീലിടാന് പോലും സാധിച്ചിട്ടില്ല.
സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ഗഫൂര്‍ ചികില്‍സയ്ക്കു വേണ്ട പണം എങ്ങനെ കണ്ടെത്തുമെന്നറിയാത്ത അവസ്ഥയിലാണ്. ചികില്‍സാ സഹായധന സമാഹരണത്തിനായി ചിന്മയ കോളജ് പ്രിന്‍സിപ്പല്‍ റോസി ജോയ്സ് ലോപ്പസിന്റെയും ഗഫൂറിന്റെയും പേരില്‍ എറണാകുളം എംജി റോഡിലെ എസ്ബിഐ ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 32485403250. ഫോണ്‍: 8907237815.