Image

നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ വിയന്ന മലയാളി പ്രീതി മലയിലിന്റെ ഹൃസ്വചിത്രം 'ബിറ്റ്വീന്‍ മെമ്മറീസ്' ഡിസംബര്‍ 8ന് റിലീസ് ചെയ്യും

ജോബി ആന്റണി Published on 04 December, 2023
നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ വിയന്ന മലയാളി പ്രീതി മലയിലിന്റെ ഹൃസ്വചിത്രം 'ബിറ്റ്വീന്‍ മെമ്മറീസ്' ഡിസംബര്‍ 8ന് റിലീസ് ചെയ്യും

വിയന്ന: ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള പ്രീതി മലയില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ബിറ്റ്വീന്‍ മെമ്മറീസ്' എന്ന ഹൃസ്വചിത്രം ഡിസംബര്‍ 8ന് സൈന മൂവീസിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ചിത്രം ഇതിനോടകം തന്നെ ഇന്ത്യയില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നുമായി നാല് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.



ഓസ്ട്രിയന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫിലിം മേക്കിങ്ങിനുള്ള പ്രത്യേക പരാമര്‍ശം, മൂന്നാറിലെ ഗോകുലം പാര്‍ക്കില്‍ നടന്ന കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച അന്താരാഷ്ട്ര സിനിമ, മികച്ച അന്താരാഷ്ട്ര സിനിമ രചയിതാവ് വിഭാഗത്തിലുള്ള പുരസ്‌കാരം, കൊച്ചിയില്‍ സംഘടിപ്പിച്ച പ്രവാസി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോര്‍ട്ട് ഫിലിം മേക്കര്‍ പുരസ്‌കാരം എന്നിവയാണ് ഇതുവരെ ചിത്രം കരസ്ഥമാക്കിയത്.

ഇന്‍ഡോ ഓസ്ട്രിയന്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മലയാളികളുടെ രണ്ടാം തലമുറയില്‍ നിന്നുള്ള സിമി കൈലാത്തും സ്റ്റിറിയയില്‍ നിന്നുള്ള ഡെസിറേ ലിയോണോറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഇവര്‍ക്കൊപ്പം ബിര്‍ഗിത്ത് സി ക്രമ്മര്‍, ആയിലീന്‍ റോസ് തോമസ്, ഫ്ലൊറന്റീനാ കുന്നേകാടന്‍, വില്ല്യം കിടങ്ങന്‍ എന്നിവരും വേഷമിടുന്നു.

ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സീയ റഹിമിയും, എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് സിമി കൈലാത്തും സീയ റഹിമിയും ചേര്‍ന്നാണ്. പ്രൊഡക്ഷന്‍ സഹായികളായി ബെഞ്ചമിന്‍ പാലമറ്റം, സില്‍വിയ കൈലാത്ത്, ഫിജോ കുരുട്ടുകുളങ്ങര, എഡ്വിന്‍ തെക്കിനേന്‍, റൊണാള്‍ഡ് വെള്ളൂക്കുന്നേല്‍, ആന്റോണ്‍ ടോം എന്നിവര്‍ ആണ്.



തന്റെ കലായാത്രയില്‍ ആദ്യ ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍ ഏറെ പ്രചോദനം നല്‍കിയെന്നും, പുതു തലമുറയിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചിത്രത്തിന്റെ അമരക്കാരിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും സംവിധായിക പ്രീതി പറഞ്ഞു.

വസുധൈവ കുടുംബകം എന്ന ആശയം യൂറോപ്പിന്റെ പശ്ചാലത്തില്‍ ഒരുക്കിരിയിരിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു.

 
Join WhatsApp News
Sunny G .Veliyath 2023-12-07 14:26:52
Abinadanagal nerunnu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക