Image

തിരുപ്പിറവിക്കൊരുക്കമായി സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ-നവീകരണ ഓൺലൈൻ ധ്യാനം ഡിസംബർ 20 മുതൽ

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 06 December, 2023
തിരുപ്പിറവിക്കൊരുക്കമായി സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ-നവീകരണ ഓൺലൈൻ ധ്യാനം ഡിസംബർ 20 മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രുഷകയും, അനുഗ്രഹീത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ഓൺലൈൻ ശുശ്രുഷകൾ ഡിസംബർ 20 മുതൽ 22 വരെ നടത്തപ്പെടും. ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി 'സൂം' പ്ലാറ്റ്‌ഫോമിലൂടെ ആഗോള തലത്തിൽ ലഭ്യമാവുന്ന തരത്തിലാണ് ആല്മീയ ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.
 
ലോക രക്ഷകന്റെ തിരുപ്പിറവിക്ക് ഒരുക്കമായി ആല്മീയ നവീകരികരണം, ആന്തരിക സൗഖ്യം, രോഗ ശാന്തി തുടങ്ങിയ തിരുവചനാധിഷ്‌ഠിത ശുശ്രുഷാ മേഖലകൾ സംയോജിപ്പിച്ചുള്ള ഓൺലൈൻ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റർ ആൻ മരിയ ലക്‌ഷ്യം വെക്കുന്നത്.
 
ഇന്ത്യ, യു കെ, ആസ്‌ട്രേലിയ, യൂ എ ഇ, യു എസ് എ അടക്കം വിവിധ രാജ്യങ്ങളിൽ സൗകര്യപ്രദമായി പങ്കുചേരുവാൻ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രുഷകൾ ZOOM പ്ലാറ്റ്‌ഫോമിലൂടെ   ക്രമീകരിച്ചിരിക്കുന്നത്. 
 
ആന്തരിക മുറിവുകളെയും, ശാരീരിക-മാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി, ഏകാഗ്രതയും ശാന്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രുഷകളിൽ പങ്കു ചേർന്ന് കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
 
CONTACT: + 44 7915 602258, +44 7848 808550
 
ZOOM MEETING ID: 597 220 6305
PASS CODE: 1947
 
IND(00:30-02:30),UK(19:00-21:00),USA(14:00-16:00),AUS(06:00-08:00)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക