Image

നരേന്ദ്ര മോഡി മൂന്നാം പ്രാവശ്യത്തേക്ക്? (ബി ജോൺ കുന്തറ)

Published on 08 December, 2023
നരേന്ദ്ര മോഡി മൂന്നാം പ്രാവശ്യത്തേക്ക്? (ബി ജോൺ കുന്തറ)

ആറുമാസങ്ങൾക്കകം ഇന്ത്യ വീണ്ടും ജനപ്രതിനിധിസഭ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്നു.കഴിഞ്ഞ ആഴ്ചയിൽ  നാല് പ്രധാന സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശ്,രാജസ്ഥാൻ, ചണ്ഡിഗർ മൂന്നിൽ B J P വൻ വിജയം നേടി തെലിങ്കാനയിൽ പരോക്ഷമായി മത്സരിച്ചുമില്ല.

ആകെ ഉണ്ടെന്നു പറയുവാൻ പോലും അല്ലാത്ത നിലയിലേയ്ക് നെഹ്‌റു കുടുംബം നയിക്കുന്ന കോൺഗ്രസ്സ് പാർട്ടി തരംതാണിരിക്കുന്നു . B J P ക്ക് ഇന്ത്യ ഭരിക്കുന്നതിന് തെക്കേ ഇന്ത്യക്കാരെ വേണ്ട എന്നൊരവസ്ഥയാണ് കാണുന്നത്.

മോദിയുടെ വിജയ യാത്ര 2014 ൽ തുടങ്ങി അതിന് ആക്കം കൂടിയതല്ലാതെ ഒരു തളർച്ചയും വന്നിട്ടില്ല.ജവഹർലാൽ നെഹ്‌റു അല്ലാതെ വേറെ ആരും മൂന്നു തവണ അടുപ്പിച്ചു പ്രധാനമന്ധ്രി സ്ഥാനത്തു എത്തിയിട്ടില്ല.
ഇന്ത്യയിൽ, അഭിപ്രായ വോട്ടുകൾ കാട്ടുന്നു മോദിക്ക് 70 % ത്തിലേറെ ജന സമ്മതി. ആഗോള തലത്തിലും നേതാക്കളുടെ മുന്നിൽ മോദിക്ക് മുൻസ്ഥാനം. കാനഡയിൽ നടന്ന കാലിസ്ഥാൻ തീവ്ര വാദിയുടെ കൊലയും അമേരിക്കയിൽ പാളിപ്പോയ വധ ശ്രമവും മോദി ഭരണത്തിന് അന്തർദേശീയ തലത്തിൽ ഒരു അപകീർത്തി സൃഷ്ട്ടിച്ചു എങ്കിലും ഭാരതത്തിൽ അതിന് നിസാര പ്രാധാന്യത മാത്രം.

ബിജെപി യിൽ  ഹിന്ദു ദേശീയവാദം മറഞ്ഞിരിക്കുന്നു എങ്കിലും വടക്കേ ഇന്ത്യയിൽ അതൊരു വിഷയമല്ല. മോദിയെ ഒരു ഹിന്ദു വർഗ്ഗവാദി എന്ന് മുദ്രകുത്തുവാൻ പലേ ശ്രമങ്ങളും നടന്നിട്ടുണ്ട് രാഹുൽ ഗാന്ധി പ്രസ്താവിച്ചു കോൺഗ്രസ്സ് വിജയിച്ചാൽ വംശീയ ജനസംഖ്യാ കണക്കെടുപ്പു നടത്തും പാവങ്ങളെ തിരഞ്ഞുപിടിച്ചു സഹായിക്കുന്നതിന്. അതിനെല്ലാം മോദി  മറുപടി കൊടുക്കുന്നത് താൻ നാലു ജാതികളിൽ വിശ്വസിക്കുന്നു സ്ത്രീകൾ,ചെറുപ്പക്കാർ,കർഷകർ, പാവപ്പെട്ടവർ.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അടുത്തകാലത്തു 2500 മൈൽ പാദയാത്ര നടത്തി കൂടാതെ കോൺഗ്രസ്സ് പാർട്ടിയുടെ തലപ്പത്തു നിന്നും മാറിനിന്നു എന്നിട്ടും ഈ പാർട്ടി മുന്നോട്ടു പോകുന്നതായി കാണുന്നില്ല.

കേരളത്തിൽ എന്തായാലും അടുത്ത കാലത്തൊന്നും ബിജെപി സീറ്റുകളൊന്നും പിടിച്ചെടുക്കുമെന്നു തോന്നുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും ശക്തമായി മുന്നിൽ നിൽക്കുന്നതിനാൽ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ആരു ഭരിച്ചാലും അവർ അവരുടെ കാര്യങ്ങൾ നേടിയെടുക്കും.

ആര് വിമർശിച്ചാലും ഇപ്പോഴും ദാരിദ്ര്യം ഒരു നല്ല വിഭാഗം ജനതയെ വിട്ടുപോയിട്ടില്ല എങ്കിലും മോദി ഭരണം നിരവധി പരിഷ്‌ക്കാരങ്ങൾ, പാചക ഗ്യാസ് , കക്കൂസുകൾ, വൈദ്യുതി ഇതെല്ലാം ഗ്രാമീണ ദേശങ്ങളിൽ എത്തിച്ചിട്ടുണ്ട് . ഭാരതത്തിലെ 30 സംസ്ഥാനങ്ങളിൽ 12 ഭരിക്കുന്നത് BJP ഈ സാഹചര്യത്തിൽ മോദിയെ വരുന്ന തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുക അസാദ്ധ്യം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക