Image

കോടതികളും ട്രംപും (ബി ജോൺ കുന്തറ)

Published on 08 January, 2024
കോടതികളും ട്രംപും (ബി ജോൺ കുന്തറ)

നിരവധി കോടതികളിൽ, ഇപ്പോൾ പരമോന്നത കോടതിയിലും ഒരെണ്ണം . കൊളറാഡോ സംസ്ഥാനം ട്രംപ് കലാപകാരി എന്ന പേരിൽ ആ സംസ്ഥാനത്തു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുവാൻ അയോഗ്യൻ എന്ന് തീരുമാനിക്കുകയും. തീരുമാനം എടുത്തിരിക്കുന്നത് ഭരണഘടന 14 ഭേദഗതി ഛേദനം 3 അടിസ്ഥാനത്തിൽ. ആ തീരുമാനം സംസ്ഥാന കോടതി അംഗീകരിക്കുകയും ഉണ്ടായി അത് ഇപ്പോൾ രാജ്യ പരമോന്നത കോടതി മുൻപാകെ എത്തിയിരിക്കുന്നു തീരുമാനം ഫെബ്രുവരി ആദ്യ ആഴ്ച കണ്ടേക്കും.

ട്രംപിന് 2024 പ്രസിഡൻറ്റ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ സാധിക്കുമോ എന്ന കാര്യത്തിൽ പരമോന്നത കോടതി എടുക്കുന്ന തീരുമാനം വളരെ നിർണ്ണായകം ആയിരിക്കും.കൊളറാഡോ തീരുമാനം സുപ്രീം കോടതി സ്ഥിതീകരിച്ചാൽ അതോടെ ട്രംപ് മത്സരം തീർന്നു.

നിരവധി നീല സംസ്ഥാനങ്ങൾ നോക്കിയിരിക്കുന്നു പരമോന്നത കോടതി എന്തു തീരുമാനം എടുക്കുമെന്ന്? തീരുമാനം ട്രംപിന് പ്രതികൂലമെങ്കിൽ നിരവധി സംസ്ഥാങ്ങൾ കോളറാഡോയെ പിന്തുടരും അതോടെ പകുതിയിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ട്രംപ് മത്സരിക്കുവാൻ അയോഗ്യൻ എന്ന അവസ്ഥ വരും പെട്ടി അടക്കുവാൻ ട്രംപ് നിർബന്ധിതമാകും .

പൊതുവെ പലേ ഭരണഘടനാ നിയമ വിദഗ്ദ്ധരും കാണുന്നത്, ഒന്നാമത് കൊളറാഡോ തീരുമാനത്തിന് ശക്തിപോര കാരണം കേസുകൾ ഉണ്ട് എങ്കിലും ട്രംപ് കോടതിയിൽ ശിഷിക്കപ്പെട്ടിട്ടില്ല.ഇപ്പോഴും കേസുകൾ നടക്കുന്നു. മറ്റൊന്ന് U S കോൺഗ്രസ്സ് ഇതേപ്പറ്റി രണ്ടു വർഷത്തോളം വിചാരണ നടത്തി ഒരു തീരുമാനത്തിൽ എത്തിയില്ല.മൂന്നാമത് 14 .3 പ്രസിഡൻറ്റിനെ ബാധിക്കുമോ അതും സംശയകരം. 

 
  ഒരു സംസ്ഥാനത്തിന് രാജ്യാന്ധിര തിരഞ്ഞെടുപ്പിൽ എത്രമാത്രം ഇടപെടാം? ഇത് അധികം പരീക്ഷണങ്ങൾ നടന്നിട്ടില്ലാത്ത വിഷയങ്ങൾ. ഭരണഘടന സംസ്ഥാങ്ങളുടെ ചുമതല പറയുന്നുണ്ട് പിന്നെ കോൺഗ്രസ്സിനാണ് അധികാരം പരിഷ്ക്കരണങ്ങൾ നടത്തുവാൻ.
  ഇവിടെ ശക്തമല്ലാത്ത, അവ്യത്തത നിറഞ്ഞ ഒരു ഒരു തീരുമാനമെടുത്തു കീഴ്വഴക്കം സൃഷ്ടിക്കുവാൻ പരമോന്നതകോടതി മുതിരില്ല. രാജ്യത്തിൻറ്റെ ഭാവി, ജനാധിപത്യത്തെ ബാധിക്കുന്ന ഒരു വിഷയമാണിത്.  ഇതിൽ  ഒരു സംസ്ഥാനത്തിന് രാജ്യാന്ധിര തിരഞ്ഞെടുപ്പിൽ വ്യക്തത ഇല്ലാത്ത,രഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിൽ   നിയമങ്ങൾ നടപ്പാക്കിക്കൂടാ. കോടതിക്കിതറിയാം. അത് കേന്ദ്ര ഭരണത്തിൻറ്റെ ചുമതല.

ജനുവരി 6 ന് U S കോൺഗ്രസ്സിഅതിക്രമികൾ കടന്നെത്തി നടപടികൾ തടസ്സപ്പെടുത്തി അതെല്ലാം വാസ്തവം എന്നാൽ ഇതിൽ ട്രംപ് നേരിട്ട് ഇടപെട്ടോ അതിക്രമികളെ മുന്നിൽ നിന്നു നയിച്ചോ? സംസാരത്തിൽ പ്രതിഷേധിക്കണമെന്നു പറഞ്ഞു അതൊരു കുറ്റമല്ല പലേ നേതാക്കളും പലപ്പോഴും ഉപയോഗിക്കുന്ന വാക്കുകൾ. തലസ്ഥാനത്തു പ്രതിഷേധ പ്രകടനങ്ങൾ സാധാരണ സംഭവം.

ട്രംപിന് അനുകൂലമായി കോടതി വിധിവന്നാൽ തീർച്ചയായും ട്രംപ് വിരോധികൾ അതിനെ കോടതി എടുത്ത മോശം തീരുമാനം കാരണം മൂന്ന് ന്യായാധിപർ ട്രംപ് നാമനിർദ്ദേശം ചെയ്തവർ. കഴിഞ്ഞ വർഷം അബോർഷൻ റോവി വേഡ് തീരുമാനം വന്നപ്പോഴും ഈ ആക്ഷേപം കേട്ടിരുന്നു.കക്ഷി രാഷ്ട്രീയം അതിൻറ്റെ പരമോന്നതയിൽ എത്തിയിരിക്കുന്ന കാലം. രാജ്യം, ഒരിടത്തും ഒരു യോജിപ്പും കാണുന്നില്ല.പരമോന്നത കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൂടാ.

ട്രംപിനെ തിരഞ്ഞെടുപ്പിൽ നിന്നും മാറ്റിനിറുത്തുവാൻ പറ്റുമോ?  ഒരു കോടതി ഇയാൾ ക്രിമിനൽ കുറ്റം ചെയ്തു എന്നു അനിഷേധ്യമായി കണ്ട് ശിക്ഷക്കു വിധിച്ചാൽത്തന്നെയും, ഭരണഘടന മത്സരിക്കുവാനുള്ള അവകാശം നിഷേധിക്കുന്നില്ല.
ഈ സാഹചര്യങ്ങൾ നോക്കുമ്പോൾ 2024 തിരഞ്ഞെടുപ്പ് ഒരു ബോറടി ആയിരിക്കില്ല.അമേരിക്കക്ക് ശക്തമായ ഒരു ജനാധിപത്യമുണ്ട് പാരമ്പര്യമുണ്ട് . ഊതിയാൽ പറക്കുന്നതല്ല നമ്മുടെ ഭരണഘടന. കാത്തിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക