Image

ഷാജു സാം ഫൊക്കാന എക്സിക്യൂട്ടീവ്  വൈസ് പ്രസിഡന്റ് സ്ഥാനാർഥി 

Published on 10 January, 2024
ഷാജു സാം ഫൊക്കാന എക്സിക്യൂട്ടീവ്  വൈസ് പ്രസിഡന്റ് സ്ഥാനാർഥി 

ന്യു യോര്‍ക്ക്: വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ഷാജു സാം ഫൊക്കാന എക്സിക്യൂട്ടീവ്  വൈസ് പ്രസിഡന്ടായി  മത്സരിക്കുന്നു. 

2018-ൽ ട്രഷററായി മത്സരിച്ചുവെങ്കിലും മൂന്നു വോട്ടുകൾക്കാൻ പരാജയപ്പെട്ടത്. സംഘടനയിൽ  ഐക്യബോയോധത്തോടെയുള്ള പ്രവർത്തനങ്ങൾ  മുന്നേറുന്ന സാഹചര്യത്തിലാണ് വീണ്ടും മത്സരരംഗത്തേക്കു വരുവാൻ തീരുമാനിച്ചത്.  

സുദീർഘമായ സംഘടനാ പ്രവർത്തന പാരമ്പര്യമാണ് ഷാജു സാമിനുള്ളത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 1984-ല്‍ അമേരിക്കയിലെത്തിയ ഷാജു സാം  സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യു യോര്‍ക്കിന്റെ ക്വീന്‍സ് കോളജില്‍ നിന്ന്  അക്കൗണ്ടിംഗ് ബിരുദമെടുത്തു. അക്കാലത്തു തന്നെ ആദ്യകാല സംഘടനകളിലൊനായ  കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യു യോക്കിന്റെ അംഗത്വമെടുത്തു. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ സംഘടനയുടെ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അത്രയും ചെറുപ്പക്കാരനായ സെക്രട്ടറി ആദ്യമായിരുന്നു.

ഇതിനിടയില്‍ ടാക്‌സേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയ ഷാജു വാള്‍ സ്റ്റ്രീറ്റ് ലോ സ്ഥാപനത്തില്‍ അസി. കണ്ട്രോളര്‍ ആയി. ബെല്‍റോസില്‍ സ്വന്തമായി അക്കൗണ്ടിംഗ്, ടാക്‌സ് പ്രാക്ടീസുമുണ്ട്.

1994-ല്‍ കേരള സമാജം പ്രസിഡന്റായി. അപ്പോഴും ആ സ്ഥാനത്തെത്തുന്ന ഏറ്റവും ചെറുപ്പക്കാരനായിരുന്നു. 2001- വീണ്ടും സെക്രട്ടറി. 2012-ല്‍ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍. 2017 -ൽ വീണ്ടും പ്രസിഡന്റായി.  

ഇതിനു പുറമെ സാമുഹിക ആത്മീയ മേഖലകളിലും ഷാജു വ്യക്തിമുദ്ര പതിപ്പിച്ചു.വൈസ് മെന്‍സ് ഇന്റര്‍നാഷണലിന്റെ യു.എന്‍. പ്രോജക്ട് അംഗമായി നേത്രുതലത്തില്‍ പ്രവര്‍ത്തിക്കുന്നു. വൈസ് മെന്‍സ് നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്റ് റീജ്യണല്‍ ഡയറക്ടറായിരുന്നു 2015-2017 കാലത്ത്. മുഖ്യധാരയിലുള്ള ഒട്ടേറെ ചാപ്റ്ററുകളെ നയിക്കുന്നതിനു അത് അവസരമൊരുക്കി

മര്‍ത്തോമ്മാ സഭാ അസംബ്ലി അംഗവും മര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍-യൂറോപ്പ് ഡയോസിസിന്റെ ധനകാര്യ ഉപദേശക സമിതി അംഗവുമായും സേവനമനുഷ്ടിച്ചു.

എക്യുമെനിക്കല്‍ രംഗത്തും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചു. സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറെഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷറര്‍ ആയിരുന്നു.
കേരളത്തിലായിരുന്നപ്പോള്‍ ബാലജനസഖ്യം, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു
കൊടുമണ്‍ വികസന കമ്മിറ്റിയുടെയും കൊടുമണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും സ്ഥാപക സെക്രട്ടറിയാണ്.
കോടുമണ്‍ ഓവില്‍ കുടുംബാംഗം. ഭാര്യ വിനി ഷാജു. മൂന്നു പുത്രന്മാര്‍, ഷെല്‍ വിന്‍, ഷോണ്‍, ഷെയ്ന്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക