Image

IWU ചെയര്‍മാന്‍ ബൈജു തിട്ടാല INC മാനിഫെസ്റ്റോ കമ്മിറ്റിയില്‍; INTUC  സമ്മേളന വേദിയില്‍ സ്വീകരണം ഏറ്റു വാങ്ങി.

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 12 January, 2024
IWU ചെയര്‍മാന്‍ ബൈജു തിട്ടാല INC മാനിഫെസ്റ്റോ കമ്മിറ്റിയില്‍; INTUC  സമ്മേളന വേദിയില്‍ സ്വീകരണം ഏറ്റു വാങ്ങി.

തൃശൂര്‍: യു കെ യിലെ തൊഴില്‍ മേഖലയിലുള്ള ഇന്ത്യന്‍ വംശജരുടെ അവകാശ- സഹായ-ഉപദേശ സംഘടനയായി ഉയര്‍ന്നു വരുന്ന ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ ചെയര്‍മാനും, കേംബ്രിഡ്ജ്  കൗണ്‍സില്‍ ഡെപ്യൂട്ടി മേയറും, ലേബര്‍ പാര്‍ട്ടി നേതാവും, ക്രിമിനല്‍ സോളിസിറ്ററുമായ ബൈജു തിട്ടാലക്ക്  ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന  സമ്മേളനത്തില്‍ വെച്ച് ഊഷ്മള സ്വീകരണം നല്‍കി. INTUC പ്രതിനിധി സമ്മേളനത്തില്‍  പ്രത്യേക ക്ഷണിതാവായി എത്തിയ ബൈജുവിനെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍  പൊന്നാട അണിയിച്ചു സ്വീകരിച്ചു.

INTUC ദേശീയ നേതാവ് സഞ്ജീവ റെഡ്ഢി, ദേശീയ വൈസ് പ്രസിഡണ്ട് ആര്‍. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി നേതാക്കളായ എം.എം. ഹസ്സന്‍, ബെന്നി ബഹനാന്‍, കെ.സി. വിഷ്ണുനാഥ്, INTUC സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ അടക്കം നിരവധി നേതാക്കള്‍ വേദിയിലുണ്ടായിരുന്നു.  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മഹാ റാലിയുടെ ഫ്ളാഗ് ഓഫ് പ്രതിപക്ഷ നേതാവ്  ചെയ്യുന്ന ചടങ്ങളിലും ബൈജു തിട്ടാല പ്രത്യേക ക്ഷണിതാവായിരുന്നു.


INTUC പ്രതിനിധി സമ്മേളനത്തില്‍ തൊഴില്‍ മേഖലയില്‍  നിലവിലുള്ള നിയമങ്ങളില്‍ കാലോചിതമായി വരുത്തേണ്ട സമഗ്രമായ ഭേദഗതികള്‍, തൊഴില്‍ സംരക്ഷണം, തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങള്‍  പ്രതിപാദിച്ചു ബൈജു പ്രസംഗിച്ചു.  

ഇന്ത്യ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന 2024 ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് മാനിഫെസ്റ്റോക്കു രൂപം കൊടുക്കുമ്പോള്‍ വലിയൊരുഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയം എന്ന നിലയില്‍ അതിലുള്‍പ്പെടുത്തുവാന്‍ തൊഴില്‍ മേഖലയിലെ വിഷയങ്ങളും, മറ്റേര്‍ണിറ്റി റൈറ്‌സ് അനുബന്ധ വിഷയങ്ങളും അടക്കം ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കി ശുപാര്‍ശക്കായി സമര്‍പ്പിക്കുകയും ചെയ്തു.

IWU ചെയര്‍മാന്‍ ബൈജു തിട്ടാല INC മാനിഫെസ്റ്റോ കമ്മിറ്റിയില്‍; INTUC  സമ്മേളന വേദിയില്‍ സ്വീകരണം ഏറ്റു വാങ്ങി.
IWU ചെയര്‍മാന്‍ ബൈജു തിട്ടാല INC മാനിഫെസ്റ്റോ കമ്മിറ്റിയില്‍; INTUC  സമ്മേളന വേദിയില്‍ സ്വീകരണം ഏറ്റു വാങ്ങി.
IWU ചെയര്‍മാന്‍ ബൈജു തിട്ടാല INC മാനിഫെസ്റ്റോ കമ്മിറ്റിയില്‍; INTUC  സമ്മേളന വേദിയില്‍ സ്വീകരണം ഏറ്റു വാങ്ങി.
IWU ചെയര്‍മാന്‍ ബൈജു തിട്ടാല INC മാനിഫെസ്റ്റോ കമ്മിറ്റിയില്‍; INTUC  സമ്മേളന വേദിയില്‍ സ്വീകരണം ഏറ്റു വാങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക