Image

കിരീടങ്ങള്‍ വാഴുന്ന കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്, സിംഹാസനം ഒഴിയൂ, ജനം പിന്നാലെയുണ്ട് ;രൂക്ഷ വിമര്‍ശനവുമായി എം മുകുന്ദനും

Published on 14 January, 2024
കിരീടങ്ങള്‍ വാഴുന്ന കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്, സിംഹാസനം ഒഴിയൂ, ജനം പിന്നാലെയുണ്ട് ;രൂക്ഷ വിമര്‍ശനവുമായി എം മുകുന്ദനും

കോഴിക്കോട്: എഴുത്തുകാരൻ  എം ടി വാസുദേവന്‍ നായര്‍  അമിതാധികാര പ്രയോഗത്തിനെതിരേ  ശബ്ദമുയര്‍ത്തിയതിനു പിന്നാലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ രൂക്ഷ വിമര്‍ശനവുമായി എം മുകുന്ദനും.

ഇപ്പോൾ നാമുള്ളത് കിരീടങ്ങൾ വാഴുന്ന കാലത്താണ് , ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു അതോടൊപ്പം കിരീടത്തിൻ്റെ പ്രാധാന്യം കൂടി വരുന്നു വെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പാണ് വരാനുള്ളത്.അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിൻ്റെ രുചി അറിഞ്ഞവരാണെന്നും എം മുകുന്ദൻ വിമർശിച്ചു. സിംഹാസനത്തിൽ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു എഴുത്തുകാരന്റെ പരാമർശം.

വരുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്ബോള്‍ മനുഷ്യന്റെ മൂല്യം ഓര്‍ത്തു വേണമെന്നും സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവരാണെന്നും അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണെന്നും മുകുന്ദന്‍ പറഞ്ഞു.

നേരത്തെമുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി  എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗവും വിവാദമായിരുന്നു.   നേതൃപൂജകളിൽ ഇഎംഎസ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എംടി ചൂണ്ടിക്കാണിച്ചിരുന്നു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക