Image

വർഗ്ഗീസ് ജോൺ (സണ്ണി), ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, സൗത്ത് ഈസ്റ്റ് റീജണൽ കോർഡിനേറ്റർ  

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 22 January, 2024
വർഗ്ഗീസ് ജോൺ (സണ്ണി), ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, സൗത്ത് ഈസ്റ്റ് റീജണൽ കോർഡിനേറ്റർ  

ലണ്ടൻ:  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ട്രേഡ് യൂണിയനുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ (GB), സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങൾ എല്ലാ മേഖലകളിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റീജണൽ തലത്തിൽ കോർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കുന്നു. അതിന്റെ ഭാഗമായി ലണ്ടനോട് ചേർന്ന് കിടക്കുന്ന സൗത്ത് ഈസ്റ്റ് റീജൻറെ കോർഡിനേറ്ററായി പ്രമുഖ സാമൂഹ്യ പ്രവർത്തകനായ വർഗ്ഗീസ് ജോണിനെ ചുമതലപ്പെടുത്തി.നേരത്തെ വിജി പൈലിയെ മിഡ്ലാൻഡ്സിന്റ്കോർഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നു.

വോക്കിങ്ങിൽ താമസിക്കുന്ന വർഗ്ഗീസ് യു കെ യിൽ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തകനും, വോക്കിങ് മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡണ്ടും, കഴിഞ്ഞ ബോറോ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോക്കിങ്ങിൽ കൺസർവേറ്റിവ് പാർട്ടിയുടെ സ്ഥാനാർത്ഥിയും ആയിരുന്നു. ലോകത്തിലേറ്റവും വലിയ മലയാളി കൂട്ടായ്മ്മയായ യുക്മയുടെ സ്ഥാപക പ്രസിഡണ്ടുകൂടിയായ വർഗ്ഗീസ് ജോൺ, യുക്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൾ യു കെ കലോത്സവത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു.  വോക്കിങ്ങിൽ കൗൺസിലുമായി ചേർന്ന് നടത്തുന്ന ദീപാവലി ആഘോഷത്തിന്റെ മുഖ്യ സംഘാടകൻ കൂടിയാണ് വർഗ്ഗീസ്.

സ്കൂൾ ലീഡറായി തന്റെ നേതൃത്വപാഠവം അറിയിച്ച സണ്ണി കേരളത്തിൽ ദീപികാ ബാലസഖ്യത്തിലൂടെ പരിശീലനം നേടി നേതൃരംഗത്തെത്തി. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. കെ എസ് യു വിലൂടെ കോളേജ് യൂണിയൻ ചെയർമാനായും യൂണിവേഴ്സിറ്റി കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യൻ ലൈഫ് കമ്മ്യുണിറ്റിയുടെ (സി എൽ സി) എറണാകുളം അതിരൂപതാ വൈസ് പ്രസിഡണ്ടായിരുന്നു.

സണ്ണി ജോലിചെയ്യുന്ന സെയിൻസ്ബറിയിൽ അഞ്ഞൂറോളം തൊഴിലാളികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രതിനിധിയെന്ന നിലയിലുള്ള പ്രവർത്തന പരിചയം ഇന്ത്യൻ വർക്കേഴ്സ് യൂണിയന് മുതൽക്കൂട്ടാവും. പ്രവാസി മലയാളി ഫെഡറേഷന്റെ നിലവിലെ ഗ്ലോബൽ സെക്രട്ടറിയായ വർഗ്ഗീസിന് ഗ്ലോബൽ ഓർഗനൈസറുടെ നിര്യാണത്തെ തുടർന്ന് പ്രത്യുത ഉത്തരവാദിത്വവും കൂടി ഭരമേല്പിച്ചിരിക്കുകയാണ്.

കോക്കമംഗലം സ്വേദേശിയായ സണ്ണിയുടെ ഭാര്യ ലൗലി എൻ എച്ച് എസിൽ ജോലി ചെയ്യുന്നു. യൂണിവേഴ്സിറ്റി വിദ്യാർഥിയായ ആൻ തെരേസ, പ്ലസ് വണ്ണിന് പഠിക്കുന്ന ജേക്കബ് ജോൺ എന്നിവർ മക്കളാണ്.

IWU വിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി യു കെ യിലുള്ള ഇന്ത്യൻ വർക്കേഴ്സിന് താമസിയാതെ യുകെ യിലും സ്വദേശത്തുമുള്ള അവരുടെ പ്രശ്നങ്ങൾക്ക് ഗൈഡൻസും സഹായവും നൽകുവനാവുമെന്നു IWU എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. നാട്ടിൽ INTUC യുമായി സഹകരിച്ചും യു കെ യിൽ ഇവിടെയുള്ള ട്രേഡ് യൂണിയനുകളുമായി ചേർന്നും IWU പ്രവർത്തിക്കും.  
 
യു കെ യിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക്  എംപ്ലോയ്‌മെന്റ് റൂൾസിൽ അവബോധം നൽകുക, തൊഴിൽ മേഖലയിൽ നേരിടുന്ന വിവേചനം അടക്കം പ്രശ്നങ്ങൾക്കും, ഹൗസിങ് രംഗത്ത് നേരിടുന്ന ചൂഷണത്തിനും മറ്റും സൗജന്യ നിയമ സഹായവും ഗൈഡൻസും നൽകുകയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ലക്‌ഷ്യം വെക്കുന്നത്. തൊഴിൽ-ഹൗസിംഗ് മേഖലകളിൽ ആവശ്യമായ അറിവും, ആത്മവിശ്വാസവും നൽകുവാനും,  സ്വയം പ്രതിരോധിക്കുവാനും, ആത്യന്തികമായി കൂടുതൽ തുല്യവും മാന്യവുമായ ജോലിസ്ഥല സംസ്കാരം വളർത്തിയെടുക്കുവാനും, എല്ലാവർക്കും ന്യായവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുവാനുമാണ് IWU  പദ്ധതിയിടുന്നത്. അതിന്റെ ഭാഗമായി 'ZOOM' പ്ലാറ്റ് ഫോമിലൂടെ വിദഗ്ദരായ സോളിസിറ്റേഴ്സിനെ ഉപയോഗിച്ച്  ഇതിനകം രണ്ടു വെബ്ബിനാറുകൾ സംഘടിപ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക