Image

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവര്‍ണറുടെ അനുമതി

Published on 22 January, 2024
നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന്  ഗവര്‍ണറുടെ അനുമതി

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണറുടെ അനുമതി. സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവന്‍റെ അംഗീകാരം. കരടിൽ ഗവർണർക്കെതിരെ വിമർശനം ഇല്ലെന്നാണ്  വിവരം. എന്നാൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന വിമർശനമുണ്ടെന്നാണ് സൂചന.

കേന്ദ്രത്തിനെതിരായ വിമർശനം ഗവർണർ വായിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാറിനെ ഗവർണർ വട്ടംചുറ്റിച്ചിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും അനുമതി നൽകിയത് സർക്കാറിന് ആശ്വാസമാണ്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക