Image

ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

Published on 23 January, 2024
ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

 (2024 ജാതി-മത-വര്‍ണ്ണ വിദ്വേഷങ്ങളില്ലാത്ത ഒരു വര്‍ഷമായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ)

ജാതിയേതായാലും മതമേതായാലും 
മാനവര്‍ സ്നേഹമോടെ വസിക്കില്‍   
എന്തിനു തേടണം സ്വര്‍ഗ്ഗ രാജ്യം വേറെ 
ശന്തിയതീ ഭൂവിലുണ്ടെയെങ്കില്‍ !

ആരാധനാരീതികള്‍ പലതെങ്കിലും 
ആരാധ്യന്‍ ഏകമെന്നോര്‍ത്തീടുമോ
സ്നേഹമാണീശ്വരന്‍ എന്നൊരാ സത്യം
ഏവരും ഉള്‍ക്കാമ്പതില്‍ ഗ്രഹിപ്പിന്‍ ! 

തിന്മയിന്‍ പാതകള്‍ നാം വെടിഞ്ഞീടുകില്‍
നന്മയതില്‍ ജീവിതം നയിക്കില്‍
താണു വന്നീടും സ്വര്‍ഗ്ഗനാടിന്‍ പ്രഭ
സാന്ത്വന മന്ത്രമായ്‌  ഈ ധരയില്‍  ! 

Join WhatsApp News
Easow Mathew 2024-01-25 15:10:33
Let the prejudices that discriminate people on the basis of race, religion or color disappear from this world. Let there be brotherly love that brings lasting peace in all people on Earth. This is the prayer with which I wrote this poem, Bhoomoyil Swargarajyam. Dr. E.M. Poomottil
നിരീശ്വരൻ 2024-01-25 19:19:03
'മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു', (വർമ്മ ), സ്നേഹമാണഖിലസാരമൂഴിയിൽ (ഈഴവൻ ), നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കു (യേശു ) ഇവരെല്ലാം തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്. അതാണ്, അവർ 'മനുഷ്യരെന്ന്' എന്നു നാം വർമ്മയിലും , ഈഴവനിലും, ക്രിസ്തിയാനിയിലും മനുഷ്യരെ കണ്ടെത്താൻ കഴിയുന്നോ അന്നു മാത്രമേ സ്വർഗ്ഗം ഭൂമിയിൽ സംജാതമാകയുള്ളു. നമ്പിയാർക്ക് അബുളിനെയും, നൈനാനെയും നേരെമറിച്ചും സ്നേഹിക്കാൻ കഴിയു. നല്ല ഒരു ആശയത്തിൽ തീർത്ത കവിതയ്ക്ക് അഭിനന്ദനം. ഐ ലവ്‌ യു നിരീശ്വരൻ
Easow Mathew 2024-01-30 02:42:13
Thank you, Nireeswaran for the appreciative words on my poem. I like your comment: മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു. Regards!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക