Image

ബേത് ലേഹ പുനരാവിഷ്‌ക്കാരം, പ്രൗഢമാര്‍ന്ന കലാസന്ധ്യ, ഗ്രാന്‍ഡ് ഡിന്നര്‍; സര്‍ഗ്ഗം സ്റ്റീവനേജ് ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി.  

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 25 January, 2024
 ബേത് ലേഹ പുനരാവിഷ്‌ക്കാരം, പ്രൗഢമാര്‍ന്ന കലാസന്ധ്യ, ഗ്രാന്‍ഡ് ഡിന്നര്‍; സര്‍ഗ്ഗം സ്റ്റീവനേജ് ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി.  

സ്റ്റീവനേജ് : സ്റ്റീവനേജ് മലയാളികളുടെ കൂട്ടായ്മ്മയായ 'സര്‍ഗ്ഗം' സംഘടിപ്പിച്ച ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം അവിസ്മരണീയമായി.

തേജിന്‍ തോമസ് സംവിധാനം ചെയ്തൊരുക്കിയ, ക്രിസ്തുമസ് ആഘോഷത്തിലെ ഹൈലൈറ്റായി മാറിയ, 'തിരുപ്പിറവിയും, രാക്കുളി തിരുന്നാളും' ('ക്രിസ്മസ് ആന്‍ഡ് എപിഫനി') സംഗീത-നൃത്ത ദൃശ്യാവിഷ്‌കാരം, തിങ്ങി നിറഞ്ഞ സദസ്സില്‍ നേര്‍ക്കാഴ്ചയും ആല്മീയാഹ്ളാദവും പകര്‍ന്നു.

ബെത്‌ലെഹെമിലെക്കുള്ള ജോസഫിന്റെയും മേരിയുടെയും യാത്രയും, തിരുപ്പിറവിക്ക് സങ്കേതമായ ആട്ടിടയന്മാരും, ആടുമാടുകളും നിറഞ്ഞ കാലിത്തൊഴുത്തും, ഉണ്ണിയെ ദര്‍ശ്ശിക്കാനെത്തിയ പൂജരാജാക്കന്മാരുടെ കാഴ്ച സമര്‍പ്പണവും ബിബിളിക്കല്‍ തീര്‍ത്ഥയാത്രയുടെ അനുഭവം പകര്‍ന്നു.  എല്‍ ഈ ഡി സ്‌ക്രീനിന്റെ മാസ്മരികതയില്‍  സാന്‍ഡ് ആര്‍ട്ടിലൂടെ ദൃശ്യവല്‍ക്കരിച്ച ബെത്‌ലേഹവും, ശാന്തരാത്രിയും, മലനിരകളും കിഴക്കിന്റെ നക്ഷത്രവും സംഗമിച്ച മനോഹര പശ്ചാത്തലത്തില്‍ നടത്തിയ  അവതരണം ഏറെ മികവുറ്റതും
ആകര്‍ഷകവുമായി.  

ആടിയും പാടിയും സമ്മാനങ്ങളും മിഠായികളും നല്‍കി സദസ്സിലൂടെ കടന്നു വന്ന സാന്താക്‌ളോസ്സ്, സര്‍ഗ്ഗം ഭാരവാഹികളോടൊപ്പം കേക്ക് മുറിച്ചു കൊണ്ടു ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം  ഉദ്ഘാടനം ചെയ്തു.

സര്‍ഗ്ഗം പ്രസിഡണ്ട് ബോസ് ലൂക്കോസ് ഏവര്‍ക്കും ഹാര്‍ദ്ധവമായ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ കലാവിരുന്നില്‍ വൈവിദ്ധ്യമാര്‍ന്ന മികവും പ്രൗഢിയും നിറഞ്ഞ സംഗീത-നൃത്ത അവതരണങ്ങള്‍ ആഘോഷത്തെ വര്‍ണ്ണാഭമാക്കി. കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തങ്ങളുടെ സര്‍ഗ്ഗ കലാ വൈഭവങ്ങള്‍ ഒന്നൊന്നായി ആവണിയില്‍ നിന്നും പുറത്തെടുത്ത് സര്‍ഗ്ഗം ആഘോഷ രാവിനു ഉത്സവഛായ പകര്‍ന്നു.

സര്‍ഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച പുല്‍ക്കൂട്, ഡെക്കറേഷന്‍ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തദവസരത്തില്‍ വിതരണം ചെയ്തു. പുല്‍ക്കൂട് മത്സരത്തില്‍ അപ്പച്ചന്‍ കണ്ണഞ്ചിറ കുടുംബവും ഡക്കറേഷന്‍ മത്സരത്തില്‍ അലക്‌സ്- ജിഷ കുടുംബവും ജേതാക്കളായി.  വിഭവ സമൃദ്ധമായ ക്രിസ്തുമസ് സ്റ്റാര്‍ട്ടറും, ന്യൂ ഇയര്‍ ഡിന്നറും ഏറെ ആസ്വാദ്യമായി. തുടര്‍ന്ന്  നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് സര്‍ഗ്ഗം മലയാളി അസ്സോസിയേഷന്റെ 2024-2025 വര്‍ഷത്തേക്കുള്ള  പുതിയ കമ്മിറ്റി മെംബേഴ്‌സിനെ തെരഞ്ഞെടുത്തു.

സര്‍ഗ്ഗം ഭാരവാഹികളായ ബോസ് ലൂക്കോസ്, ആദിര്‍ശ് പീതാംബരന്‍, തേജിന്‍ തോമസ്, ബിന്ദു ജിസ്റ്റിന്‍, ടെസ്സി ജെയിംസ്, ടിന്റു മെല്‍വിന്‍, ജോസ് ചാക്കോ, ഷാജി ഫിലിഫ്, ബിബിന്‍ കെ ബി, ബോബന്‍ സെബാസ്റ്റ്യന്‍, ജിന്റോ മാവറ,  ജിന്റു  ജിമ്മി, ലൈജോണ്‍ ഇട്ടീര, ജോജി സഖറിയാസ്, ഷിജി കുര്യക്കോട് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ടെസ്സി ജെയിംസ് നന്ദി പ്രകാശിപ്പിച്ചു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കരോളും ചാരിറ്റിയും സംഘടിപ്പിച്ചിരുന്നു. 

 ബേത് ലേഹ പുനരാവിഷ്‌ക്കാരം, പ്രൗഢമാര്‍ന്ന കലാസന്ധ്യ, ഗ്രാന്‍ഡ് ഡിന്നര്‍; സര്‍ഗ്ഗം സ്റ്റീവനേജ് ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി.  
 ബേത് ലേഹ പുനരാവിഷ്‌ക്കാരം, പ്രൗഢമാര്‍ന്ന കലാസന്ധ്യ, ഗ്രാന്‍ഡ് ഡിന്നര്‍; സര്‍ഗ്ഗം സ്റ്റീവനേജ് ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി.  
 ബേത് ലേഹ പുനരാവിഷ്‌ക്കാരം, പ്രൗഢമാര്‍ന്ന കലാസന്ധ്യ, ഗ്രാന്‍ഡ് ഡിന്നര്‍; സര്‍ഗ്ഗം സ്റ്റീവനേജ് ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക