Image

റിപ്പബ്ലിക് ദിനാഘോഷം മാതൃദേശ സ്‌നേഹ പ്രകടനമായി; വാട്‌ഫോഡില്‍ ഒഐസിസിക്കു പുതിയ യുണിറ്റ്.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 29 January, 2024
റിപ്പബ്ലിക് ദിനാഘോഷം മാതൃദേശ സ്‌നേഹ പ്രകടനമായി; വാട്‌ഫോഡില്‍ ഒഐസിസിക്കു പുതിയ യുണിറ്റ്.

വാട്‌ഫോഡ്: വാട്‌ഫോഡിലും പരിസരത്തുമുള്ള കോണ്‍ഗ്രസ്സ്   അനുഭാവികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷം, മാതൃദേശത്തോടുള്ള സ്‌നേഹ പ്രകടനമായി. രാജൃത്തിന്റെ ഐകൃവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്ന ഭരണഘടനയുടെയും, ജനാധിപത്യ നിയമ സംവിധാനത്തിന്റെയും സ്ഥാപനത്തിന്റെ അനുസ്മരണം ഏറെ ആവേശപൂര്‍വ്വമായാണ് വാട്‌ഫോഡില്‍ ആഘോഷിക്കപ്പെട്ടത്.

'ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടത്തിയ ത്യാഗോജ്ജ്വലമായ സമരപരമ്പരകളുടെ പരിപൂര്‍ണ്ണ വിജയദിനവും, കോണ്‍ഗ്രസിന്റെ പൂര്‍ണ സ്വരാജ് (സമ്പൂര്‍ണ സ്വയം ഭരണം) സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അംഗീകാരമായി ജനുവരി 26 ഔദ്യോഗിക നിയമനിര്‍മ്മാണ തീയതിയായി തിരഞ്ഞെടുത്തതിന്റെയും അഭിമാന ദിനമാണ് റിപ്പബ്ലിക്ക് ദിനം' എന്ന് ആഘോഷത്തില്‍ പങ്കു ചേര്‍ന്ന് സിബി ജോണ്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ 'ഇന്തൃന്‍ റിപ്പബ്‌ളിക്കിന്റെ ചരിത്രവും, പ്രാധാനൃവും' എന്ന വിഷയത്തില്‍ റിവര്‍ കോട്ട് മാനേജറും, സാമൂഹ്യ പ്രവര്‍ത്തകനുമായ സിബി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.

റിപ്പബ്ലിക്ക് ദിനാഘോഷ പ്രോഗ്രാം കോര്‍ഡിനേറ്ററും യുക്മാ നേതാവുമായ സണ്ണിമോന്‍ മത്തായിയുടെ സ്വാഗത പ്രസംഗത്തോട് യോഗ നടപടികള്‍ക്ക് ആരംഭമായി. കോണ്‍ഗ്രസ്സ് നേതാവ് സുരാജ് കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഓഐസിസി (യു കെ) വര്‍ക്കിങ്ങ് പ്രസിഡണ്ട് സുജു കെ ഡാനിയേല്‍, റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. വാട്ഫോഡ്  ഒഐസിസി യൂണിറ്റിന്റെ ഉദ്ഘാടനവും തദവസരത്തില്‍ സുജു ഡാനിയേല്‍ നിര്‍വഹിച്ചു. മാത്യു വര്‍ഗ്ഗീസ്, ലിബിന്‍ കൈതമറ്റം, കൊച്ചുമോന്‍ പീറ്റര്‍, ഫെമിന്‍ ഫ്രാന്‍സിസ്, ജോണ്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന  ഒഐസിസി മീറ്റിങ്ങില്‍ വെച്ച് യുണിറ്റ് ഭാരവാഹികളായി സണ്ണിമോന്‍ മത്തായിയെ യുണിറ്റ് പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടുമാരായി ഫെമിന്‍ ഫ്രാന്‍സിസ്, അനഘ സുരാജ്  എന്നിവരെയും  ജനറല്‍ സെക്രട്ടറിയായി സിബി ജോണിനെയും തെരഞ്ഞെടുത്തു.


ജോയിന്റ് സെക്രട്ടറിമാരായി സിജിന്‍ ജേക്കബ്, കൊച്ചുമോന്‍ കെ പീറ്റര്‍, മാത്യു വര്‍ഗ്ഗീസ് എന്നിവരും ട്രഷറായി വിഷ്ണു രാജനും കൂടാതെ കമ്മിറ്റി അംഗങ്ങളായി  ലിബിന്‍ കൈതമറ്റം ,ജോണ്‍ പീറ്റര്‍, വിഷ്ണു അണ്ടിപ്പേട്ട് ,ജോയല്‍ ജോണ്‍, ലിബിന്‍ ജോസഫ്, നൈജു, ബെബിറ്റോ എന്നിവരെയും തെരഞ്ഞെടുത്തു.

നൈജു നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപത്തോടെ  റിപ്പബ്ലിക്ക് ദിനാഘോഷത്തിന് സമാപനമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക