Image

ബൈജു വർഗീസ് ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

Published on 13 February, 2024
ബൈജു വർഗീസ് ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

ഫോമായുടെ 2024-26 വർഷത്തേക്കുള്ള ജനറൽ സെക്രട്ടറിയായി മുൻ മിഡ് അറ്റ്ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റ് ബൈജു വർഗീസ് മത്സരിക്കുന്നു. ഇപ്പോൾ കേരള അസോസിയേഷൻ ഓഫ് ന്യൂജേർസിയുടെ (കാഞ്ച്) പ്രസിഡന്റായ ബൈജു വർഗീസ് ഫോമായുടെ സജീവ പ്രവർത്തകനാണ്.

വിശേഷണങ്ങൾ നിരവധിയാണ്.. എന്നും വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ വേറിട്ട് നിൽക്കുന്ന വ്യക്തിത്വം; അസോസിയേഷൻ സംഘടനാ പ്രവര്‍ത്തനത്തിലൂടെ പടിപടിയായി ഉയർന്നുവന്ന നേതൃപാടവം; മിഡ് അറ്റലാന്റിക് മേഖലയിലെ എല്ലാ നല്ല കാര്യങ്ങളിലേയും സജീവ സാന്നിധ്യം! യാതൊരു മുൻവിധികളുമില്ലാതെ, ഉ​പാ​ധി​ക​ളി​ല്ലാത്ത സൗഹൃദം ബൈജുവിനെ നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിൽ കൂടുതൽ പ്രീയങ്കരനാക്കുന്നു.

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന ഒരു അവസരമായിട്ടാണ് ബൈജു ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തെ കാണുന്നത്.

ബൈജുവിൻറെ വാക്കുകളിൽ, "കഴിവുറ്റ കൈകളിലൂടെയാണ് ഫോമാ എന്നും കടന്നുപോയിട്ടുള്ളത്, ജനങ്ങൾ നെഞ്ചിലേറ്റിയ, സംഘടനകളുടെ മാതൃസംഘടനയായ ഫോമാ ഓരോ വർഷം കഴിയുംതോറും ഉയരങ്ങളിലേക്ക് കുതിച്ചിട്ടേയുള്ളു!

കൊച്ചുകേരളം വിട്ട്, പ്രീയപ്പെട്ട വീട്ടുകാരേയും നാട്ടുകാരേയും വിട്ട്, അമേരിക്കയിലേക്ക് കുടിയേറിയ ഒരു ജനതയെന്ന നിലയിൽ നമ്മൾ ഒരുമിച്ചു നിൽക്കണം, ഒന്നായി വളരണം, അഭിവൃദ്ധി പ്രാപിക്കണം!

പ്രതിബന്ധങ്ങൾക്കെതിരെ പ്രവർത്തിക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാനും, പരാജയത്തിന് പകരം പ്രതീക്ഷയും പുരോഗതിയും പകരാനും, പ്രതികരണശേഷിയുള്ള ഒരു ഫോമയെ വാർത്തെടുക്കാനും, അവനവന്റെ കഴിവും സമയവും അർപ്പിക്കാൻ കഴിവുള്ളവർ വേണം സംഘടനയെ നയിക്കാൻ".

കടന്നുവന്ന നാഴികക്കല്ലുകൾ ബൈജു ഓർക്കുന്നു, 2018-ൽ ഷിക്കാഗോയിൽ നടന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്ട്രേഷൻ കോഓർഡിനേറ്റർ ആയാണ് ഫോമായിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്. 2018-ല്‍ KANJ ജോയിന്റ്‌ ട്രഷറർ. 2019-ലും 2020-ലും KANJ ജനറൽ സെക്രട്ടറി.

തുടര്‍ന്ന് 2020-2022 ഫോമാ മിഡ്‌ അറ്റ്ലാന്റിക് റീജിയന്‍ ആര്‍.വി.പി. ആയി മികച്ച പ്രവർത്തനം; ആര്‍.വി.പി. എന്ന നിലയില്‍ ഫോമാ Cancun ഇന്റർനാഷണൽ കൺവെൻഷന്‌ ഏറ്റവും കൂടുതല്‍ പ്രവർത്തിച്ച ആളുകളിൽ ഒരാളെന്ന നിലയിൽ ഏവരുടെയും പ്രശംസക്ക് അർഹനായി;നാഷണൽ കമ്മിറ്റിയുടെ ഭാഗമായി കൺവെൻഷൻ രജിസ്ട്രേഷൻ കോർഡിനേഷൻ എന്ന ചുമതല വളരെ ഭംഗിയായും കുറ്റമറ്റതായും പൂർത്തിയാക്കി!! 

2023 കാഞ്ച് വൈസ് പ്രസിഡന്റ്; 2024-ൽ കേരളാ അസ്സോസ്സിയേഷൻ പ്രസിഡൻറ് പദവി കൈകളിലേറ്റെടുത്ത്, മികച്ച ടീമുമായി മുന്നോട്ട് പോകുന്നു. നോർത്ത് അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി കേരളാ അസോസിയേഷനെ മാറ്റിയെടുത്തതിൽ ബൈജു വർഗീസിന്റെ പങ്ക് വളരെ വലുതാണ് എന്നതിൽ സംശയമില്ല. സംഘടനയിലേക്ക് പുതിയ യുവതലമുറയെ പ്രത്യേകിച്ച് കുടുംബങ്ങളെ എത്തിക്കുന്നതിൽ പൂർണ്ണ വിജയം.         

കോവിഡ് കാലത്ത് ന്യൂജേഴ്സിയിലെയും പരിസരപ്രദേശത്തും ഉള്ള മലയാളി സമൂഹത്തിന് കൈത്താങ്ങായി മലയാളി ഹെല്പ് ലൈനിലൂടെ സഹായ പ്രവർത്തനങ്ങൾ ഏകോപിക്കാൻ കഴിഞ്ഞത് ചെയ്ത കാര്യങ്ങളിൽ ഏറ്റവും സംതൃപ്തി നൽകുന്നതാണെന്ന് ബൈജു വർഗീസ് അഭിപ്രായപ്പെട്ടു.  

എല്ലാ നല്ല പ്രവർത്തനങ്ങളും കൂടുതൽ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ബൈജു വർഗീസ് ഉറപ്പു പറയുന്നു. കേരള അസോസിയേഷന്റെ പ്രസിഡന്റ് പദവി ഒരു വർഷം മാത്രമാണെന്നതും അത് 2024 ഡിസംബറോടെ അവസാനിക്കുന്നതിനാൽ ഫോമായുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂടുതൽ സമയം കണ്ടെത്താം എന്നുള്ളതും സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനുള്ള കാരണമായി ബൈജു അഭിപ്രായപ്പെട്ടു. 

ബൈജു സ്ഥാനാർഥിത്വത്തെ കാഞ്ച് കമ്മിറ്റി അംഗങ്ങളായ ജനറൽ സെക്രട്ടറി ടോം നെറ്റിക്കാടൻ, ട്രഷറർ നിർമൽ മുകുന്ദൻ, വൈസ് പ്രസിഡന്റ് സോഫിയ മാത്യു, ജോയിന്റ് സെക്രട്ടറി ഖുർഷിദ് ബഷീർ, ജോയിന്റ് ട്രഷറർ ടോം വർഗ്ഗീസ് എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും പിന്തുണച്ചു, ബൈജുവിൻറെ സ്ഥാനാർത്ഥിത്വം എല്ലാ അമേരിക്കൻ മലയാളികൾക്കും, പ്രത്യേകിച്ചും ഫോമയുടെ വളർച്ചക്കും ഗുണകരമാകുമെന്നുള്ളതിലുള്ള ഉറച്ച വിശ്വാസം അവർ അടിവരയിട്ട് ആവർത്തിച്ചു. ഫോമാ മിഡ് അറ്റ്ലാന്റിക്  റീജിയണിന്റെ പൂർണ പിന്തുണയും ബൈജു വർഗീസ് ഉറപ്പാക്കിയിട്ടുണ്ട്.

IT രംഗത്ത് ബിസിനസ് റിലേഷൻഷിപ്‌ മാനേജർ ആയി ജോലി ചെയുന്നു. ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഷർമിളയാണ് ഭാര്യ. രണ്ടു മക്കൾ - ജൊഹാൻ, ലിയാന

Join WhatsApp News
Position 2024-02-14 16:36:42
ഫോമായിലും പരദൂഷണം എത്തി....കലികാലം
Max Thomas 2024-02-19 15:35:20
All the very best Baiju!! Full support from Canada 👏🏽👍🏽😊
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക