Image

വിവാഹ തീയതി പുറത്തുവിട്ട് റോബിനും ആരതിയും

Published on 17 February, 2024
വിവാഹ തീയതി പുറത്തുവിട്ട് റോബിനും ആരതിയും

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായി മാറിയ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴിതാ താരം തന്റെ വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ്.

സംരംഭക ആരതി പൊടിയാണ് വധു. ജൂണ്‍ 26നാണ് തങ്ങളുടെ വിവാഹമെന്ന് റോബിൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും താരം കുറിച്ചു.

ബിഗ് ബോസ്ഷോ യില്‍ എത്തി ആദ്യം മുതല്‍ ജന ശ്രദ്ധനേടിയ റോബിന് വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. സീസണിലെ വിജയി ആകുമെന്ന് എല്ലാവരും വിധിയെഴുതിയെങ്കിലും സഹമത്സരാർത്ഥിയെ മർദ്ദിച്ചെന്ന ആരോപണത്താല്‍ പുറത്തുപോകേണ്ടി വന്ന മത്സരാർത്തിയാണ് റോബിൻ.

ഷോയ്‌ക്ക് ശേഷമാണ് റോബിന്റെ പ്രണയവും വിവാഹ നിശ്ചയവുമെല്ലാം നടക്കുന്നത്. റോബിനെ ഇന്റർവ്യു എടുക്കാൻ എത്തിയ ആരതി പൊടിയുമായി റോബിൻ പ്രണയത്തില്‍ ആകുക ആയിരുന്നു. ഒടുവില്‍ ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു.

“ഞങ്ങളുടെ വിവാഹ തിയതി നിങ്ങളോട് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. 26/06/2024 (ബുധനാഴ്ച) ആണ് ആ തിയതി. എല്ലാവരുടെയും അനുഗ്രഹം ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടാകണം. എല്ലാവരോടും ഒരുപാട് നന്ദി”, എന്നാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നിരവധി പേരാണ് ആരതിക്കും റോബിനും ആശംസകളുമായി രംഗത്ത് എത്തിയത്. ഞങ്ങള്‍ കാത്തിരുന്ന വിവാഹം വന്നെത്തിയെന്നാണ് റോബിന്‍ ആരാധകര്‍ കുറിക്കുന്നത്. കഴിഞ്ഞ വർഷം ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക