Image

എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരെ പരാതിയുമായി മകൻ

Published on 17 February, 2024
എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരെ പരാതിയുമായി മകൻ

ന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം നിർമിതിബുദ്ധി (എഐ)യിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ കുടുംബം പരാതിയുമായി രംഗത്ത്.

പുതിയ തെലുങ്ക് ചിത്രമായ കീഡാ കോളയുടെ അണിയറപ്രവർത്തകരാണ് ഗായകന്റെ ശബ്ദം അനുമതിയില്ലാതെ ചിത്രത്തിനു വേണ്ടി പുനഃസൃഷ്ടിച്ചത്.

ഇതേത്തുടർന്ന് എസ്പിബിയുടെ കുടുംബം ചിത്രത്തിന്റെ നിർമാതാക്കള്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുകയാണ്. എസ്പിബിയുടെ മകൻ എസ്.പി.കല്യാണ്‍ ചരണ്‍ ആണ് നോട്ടിസ് അയച്ചത്.

എസ്പിബിയുടെ ശബ്‌ദത്തിന്‍റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു തങ്ങളുടെ പിന്തുണയുണ്ടാകും. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ശബ്ദം പുനഃസൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇപ്പോഴുണ്ടായ സംഭവത്തില്‍ തങ്ങള്‍ നിരാശരാണെന്നും കുടുംബം വെളിപ്പെടുത്തി.

'ഇത്തരം കാര്യങ്ങള്‍ നിയമത്തിന്‍റെ വഴിയില്‍ തന്നെ നേരിടാനാണ് ഒരുങ്ങുന്നത്. ഏത് സാങ്കേതികവിദ്യയും മനുഷ്യരാശിക്ക് പ്രയോജനപ്പെടണം. പക്ഷേ, ആരുടെയെങ്കിലും ഉപജീവന മാര്‍ഗം തടസ്സപ്പെടുത്തും വിധത്തിലാകരുത് അത്'- എസ്.പി.ചരണ്‍ പറഞ്ഞു.

ജനുവരി 18നാണ് കീഡാ കോളയുടെ അണിയറപ്രവർത്തകർക്കെതിരെ എസ്.പി.ചരണ്‍ പരാതിയുമായി രംഗത്തെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക