നന്മ തിന്മകൾ തിരിച്ചറിഞ്ഞീടുന്ന
നല്ല മനസിൻ ഉടമയാണ് നീ എങ്കിൽ
നിന്നുള്ളിൽ എന്നും ദൈവം ഉണ്ടായിടും .
ദൈവം നിൻ ഉള്ളിൽ വസിക്കും നിച്ഛയം .
ചെറ്റകുടിലതിൽ പട്ടിണി പാവങ്ങൾ
അന്നത്തിനായ് കണ്ണുനീർ തൂകുബോൾ
നിൻ മനം ഇടറി അലിഞ്ഞിടുന്നു എങ്കില്‍
നിന്നുള്ളിൽ എന്നും ദൈവം ഉണ്ടായിടും .
അന്യന്റെ കഷ്ടത , പീഡനം, രോഗങ്ങൾ
നാട്ടു വഴിയിൽ ഇടറി വീഴുന്ന പാദങ്ങൾ
കണ്ടു നിൻ കണ്ണുകൾ നിറയുന്നുവെങ്കിൽ
നിന്നുള്ളിൽ എന്നും ദൈവം ഉണ്ടായിടും .
അന്യന്റെ കണ്ണുനീർ ഒപ്പാൻ കഴിയുന്ന
ആപത്തിൽ എന്നും തുണയായിരുന്നിടും
നല്ല മനസിൻ ഉടമയാണ് നീ എങ്കിൽ
നിന്നുള്ളിൽ എന്നും ദൈവം ഉണ്ടായിടും .
നന്മ തിന്മകൾ തിരിച്ചറിഞ്ഞീടുന്ന
നല്ല മനസിൻ ഉടമയാണ് നീ എങ്കിൽ
നിന്നുള്ളിൽ എന്നും ദൈവം ഉണ്ടായിടും .
ദൈവം നിൻ ഉള്ളിൽ വസിക്കും നിച്ഛയം .
ഗാനത്തിന്ടെ യൂട്യൂബ് വീഡിയോ കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .
https://youtu.be/wop5lm2w9f4?si=jOI1aAMMrCz2OtmS