Image

മലൈക്കോട്ടൈ വാലിബൻ ഈ മാസം ഒടിടിയിലേക്ക്

Published on 18 February, 2024
മലൈക്കോട്ടൈ വാലിബൻ ഈ മാസം ഒടിടിയിലേക്ക്

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രം ഈ മാസം ഒടിടിയില്‍ എത്തുമെന്നാണ് പുതിയ സൂചനകള്‍.

ഹോട്ട്സ്റ്റാർ വഴിയാകും സ്ട്രീമിംഗ്. ജനുവരി 25നാണ് സിനിമ തിയേറ്ററിലെത്തിയത്.

മോഹൻലാലിന് പുറമെ സൊനാലി കുല്‍ക്കർണി,ഹരീഷ് പേരടി, ഡാനിഷ് സേഠ്, മണികണ്ഠൻ ആചാരി, മനോജ് മോസസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഫെബ്രുവരി 23 മുതല്‍ മലൈക്കോട്ടൈ വാലിബൻ സ്ട്രീം ചെയ്യുക എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. നിരൂപക പ്രശംസ നേടിയ ചിത്രത്തിനെതിരെ സംഘടിത ആക്രമണം നടന്നുവെന്ന് സംവിധായകനും നിർമ്മാതാവും ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക