ചിൽ ചിൽ ചിലച്ചൊരു ഘടികാരം
ചിന്തേര് ഇട്ടപോൽ ഘടികാരം
ചിന്തിച്ച് ഉറച്ചപോൽ ഘടികാരം
ചിറക് മുളച്ചൊരു ഘടികാരം
കിഴക്ക് വെണ്മ പന്തവുമായ്
പുലരി വിടർത്തി ആദിത്യൻ
ചിറക് വിടർത്തി ശലഭം പോൽ
യുഗങ്ങൾ രചിച്ച് ഘടികാരം
ജീവിത ദൈർഘ്യ പന്ഥാവിൽ
മാനവ ജീവിതം അലിയുകയായ്
ക്ഷിപ്ര പ്രദക്ഷിണ തേരോട്ടം
സ്പന്ദന മാപിനി ഘടികാരം
അസ്തമ സൂര്യൻ ആഗതമായ്
ചായം മങ്ങിയ മഴവില്ലായ്
നിശ്ചല ചിറകിൻ മൂകതയിൽ
ചില്ലിട്ട് അടച്ചൊരു ഘടികാരം.