Image

കൂമ്പാച്ചി മലയിൽ കുടുങ്ങി സൈന്യം രക്ഷിച്ച ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

Published on 21 February, 2024
കൂമ്പാച്ചി മലയിൽ കുടുങ്ങി സൈന്യം രക്ഷിച്ച ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

പാലക്കാട് : കൂമ്പാച്ചി മലയിൽ കുടുങ്ങി, ദൗത്യസംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ച ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മാട്ടുമന്ത് സ്വദേശി റഷീദ(46), മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മലമ്പുഴ കടുക്കാംകുന്നത്ത് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

മലയിൽ കുടുങ്ങിയ ബാബുവിനെ കാത്ത് അമ്മയും സഹോദരൻ ഷാജിയും മണിക്കൂറുകളോളം കാത്തിരുന്നത് അന്ന് വലിയ വാർത്തയായിരുന്നു. ബാബു അപകടാവസ്ഥയിലായപ്പോഴും മനോധൈര്യം കൈവിടാതെ കാത്തിരിക്കുകയും പ്രതികരിക്കുകയും ചെയ്ത അവർ ഏറെ പ്രശംസകൾക്ക് 

ബാബു തന്നെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. ഉടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി.നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്‌സും രക്ഷപ്പെടുത്താൻ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് സൈന്യവും എൻഡിആർഎഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.

കൂമ്പാച്ചി മലയിൽ കുടുങ്ങി സൈന്യം രക്ഷിച്ച ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് നിഗമനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക