Image

റിലീസിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സിൻ്റെ വ്യാജപ്പതിപ്പ് ഓണ്‍ലൈനില്‍

Published on 22 February, 2024
റിലീസിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്സിൻ്റെ വ്യാജപ്പതിപ്പ് ഓണ്‍ലൈനില്‍

തിരുവനന്തപുരം: മലയാള സിനിമകള്‍ക്ക് വെല്ലുവിളിയായി പൈറസി സൈറ്റുകള്‍ വീണ്ടും  തലപ്പൊക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ പ്രേമലു, ബ്രഹ്മയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരുന്നു.

ഇന്ന് പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിൻ്റെ വ്യാജപതിപ്പ് തമിഴ് ബ്ലാസ്റ്റേഴ്‌സ്, തമിഴ് എംവി എന്നീ പതിവ് സൈറ്റുകളിള്‍ പ്രത്യക്ഷപ്പെട്ടു. ചിത്രം ഇറങ്ങി മണിക്കൂറുകള്‍ക്കകമാണ് വ്യാജപ്പതിപ്പ് സൈറ്റുകളില്‍ എത്തിയത്.  

2011 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തി തമിഴ് റോക്കേഴ്സ് എന്ന പൈറസി സെറ്റാണ് സജീവമായിരുന്നത്. ആദ്യകാലങ്ങളില്‍ തമിഴ് സിനിമകളുടെ വ്യാജ പതിപ്പുകളാണ് ഇവർ പുറത്തിറക്കിയിരുന്നത്. പിന്നീട് ഇവർ മറ്റു ഭാഷകളിലേക്കും കടന്നു കയറി. 2018ല്‍ വ്യാജസിനിമാ കേസില്‍ തമിഴ്നാട്ടില്‍ പൈറസി സൈറ്റുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് താല്‍ക്കാലികമായെങ്കിലും വ്യാജ പതിപ്പിന് ശമനമുണ്ടായി. തമിഴ് റോക്കേഴ്സ് ഒരിടവേളയ്ക്ക് ശേഷം ഫെബ്രുവരി 8 ന് തങ്ങളുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു . ഇതിന് പിന്നാലെയാണ് മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളുടെയും വ്യാജൻ പുറത്തു വരുന്നത്.

നേരത്തെ പൈറസി കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയവരോ സംഘത്തിലെ മറ്റുള്ളവരോ വ്യാജപതിപ്പിന് പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക